Search This Blog

Friday, 18 December 2020

മറയാത്ത ഒരു മുഖം

        അവളൊരു ഹൂറിയായിരുന്നു . അയാളുടെ മനസ്സിൽ പടർന്നു കയറിയ വസന്തം. ഹൃദയത്തിന്റെ ഓരോ മിടിപ്പും അവളുടെ പേര് ചെല്ലുന്നത് പോലെ. അവളൊന്നു ചിരിച്ചാൽ അയാൾക്കു പെരുന്നാളാണ്. കൈയൊന്നു പിടിച്ചാൽ ഉള്ളിൽ മഞ്ഞു  മഴയാണ് . പക്ഷെ ആ കണ്ണുകളിലേക്യു് നോക്കാൻ അയാൾ ഭയന്നു . ഉള്ളിൽ നുരഞ്ഞു പതയുന്ന സ്നേഹം കണ്ണുകളിൽ നിഴലികയുമോ എന്ന ഭയം. ഒരാളുടെ സാമീപ്യം മനുഷ്യനെ  എത്ര മാത്രം മാറ്റുന്നതെങ്ങനെയെന്നു അയാൾ പലപ്പോഴും ചിന്തിച്ചു . അവളുടെ നിഴലൊന്നു കണ്ടാൽ മതി , ഹൃദയം പെരുമ്പറ കൊട്ടാൻ തുടങ്ങും. ഇങ്ങനെ മിടിച്ചാൽ ഹൃദയം പൊട്ടി പൂവൂലെ എന്ന് വരെ അയാൾ സംശയിച്ചു.പാവം ഹൃദയവും അതിനേക്കാൾ പാവമായ ആയാളും . 

        എങ്കിലും ഒരിക്കയാൽ പോലും അവളോടത്‌ പറയാൻ അയാൾക്കു കഴിഞ്ഞില്ല. പറയാത്ത പ്രണയത്തിന് വല്ലാത്ത ശക്തിയാണത്രേ , പറഞ്ഞാലതു പോയാലോ? സത്യത്തിൽ കാര്യമതല്ല. അയാൾക്കു\ഭയമാണ് - പ്രണയം നിരസിക്യപ്പെടുമോ എന്ന കാമുകന്റെ ഭയം. പ്രതീക്ഷയുടെ വാതിലുകൾ തത്കാലം തുറന്നത് തന്നെ ഇരിക്യാട്ടെ ... അതല്ലേ മനുഷ്യനെ മുന്നോട്ട് നയികയുന്നതു. അയാൾക്കിനിയും ഒരു പാട് ദൂരം പോകാനുണ്ട് .

        കരിയില കോഴിയും പോലെ കാലം കടന്നു പോയി . ...അവളും . ആയാളും അയാളുടെ പ്രണയവും മാത്രം ബാക്കിയായി . പിരിയുന്ന നിമിഷത്തിൽ  അവളൊന്നു തിരിഞ്ഞു നോക്കുമെന്നയാൾ നിനച്ചു, അതും പാഴ്‍മോഹമായി. ദിവസങ്ങളുടെ ഒഴുക്കിൽ ആയാളും  പെട്ടു . പുതിയ നഗരങ്ങൾ , പുതിയ കാഴ്ചകൾ , പതിയ ബന്ധങ്ങൾ. എങ്കിലും ഹൃദയത്തിന്റെ ഒരു കോണിൽ അവളൊരു സുഘമുള്ള നോവായി കഴിഞ്ഞു കൂടി.

        വർഷങ്ങൾക്കപ്പുറം അപ്രതീക്ഷിതമായാണ് അവളുടെ ശബ്ദം ഒന്ന് കേട്ടത്. ഒരു സുഹൃത്ത് വഴി കിട്ടിയതാണു നമ്പർ. ഒരു പാട് നേരത്തെ ആലോചനകയു ശേഷം വിളൈക്യമെന്ന തീരുമാനത്തിലെത്തി. ഡയല് ചെയ്യുമ്പോൾ അയാളുടെ കൈകൾ വിറകെയുവാനും നെഞ്ഞിടികയുവാനും തുടങ്ങിയതാണ്. കാൾ എടുക്കുമോ, തന്നെ മനസ്സിലാകുമോ എന്നുള്ള ആവലായ് തികൾ വേറെ . അവിടുന്നോരു ഹലോ കേട്ടപ്പോൾ "ഞാൻ താനെ കൂടെ പഠിച്ച .... " എന്നൊരു വിധം പറഞ്ഞൊപ്പിച്ചു . അതിനുള്ളിൽ തന്നെ മറുപടിയെത്തി - "Wow ഹൌ ഏറെ യു??" ഇംഗ്ലീഷ് ശരികയു പടികയാത്തതിന്റെ കുറവ് അന്നാണയാൾ ശരികയുമറിഞ്ഞത് . അവൾ ഉത്തരത്തിനു കാത്തു നിന്നില്ല .. ചറ  പറ ചോദ്യങ്ങളായിരുന്നു. അയാൾ ഒരു വിധം പറഞ്ഞൊപ്പിച്ചു പലതും. ഒടുവിൽ കാൾ കട്ട് ചെയ്യുമ്പോഴേക്യും പകല് മുഴുവൻ പറമ്പിൽ പണിയെടുത്ത വിധം അയാൾ  തളർന്നിരുന്നു. എങ്കിലും കഴിഞ്ഞ കുറെ വർഷങ്ങളിൽ അയാൾ ഇത്ര മാത്രം സന്തോഷിച്ച ഒരു ദിവസം ഉണ്ടാവില്ല. പിന്നീട് ഇടവിട്ടു ഫോൺ വിളികൾ പതിവായി. ഗൂഗിൾ ചാറ് കണ്ടു പിടിച്ചവനെ  അയാൾ മനസാലെ തൊഴുതു. ഇടയ്ക്കു സമയം കിട്ടുമ്പോഴും അല്ലാത്തപ്പോഴും ഇന്റർനെറ്റ് കഫെകളിൽ അയാൾ ഒരു നിത്യ സന്ദർശകനായി.  ആ ആവേശവും പതിയെ കെട്ടടങ്ങി. കോളുകളുടേയും ചാറ്റുകളുടെയും ഇടവേളകൾ വർധിച്ചു വന്നു. പിനീട്\ മറുപടികൾ എത്താതായി.

        കാലം പിന്നെയും മുന്നോട്ടു തന്നെ  പോയി . വീട്ടിൽ  തിരക്ക്  പിടിച്ച കല്യാണാലോചനയാണ് . അയാളുടെ ജീവിതത്തിലേക്യു്  നാട്ടിലെ പേര് കേട്ട ഒരു ബ്രോക്കർ വഴി അങ്ങനെ ഒരു  പെണ്ണും കേറി വന്നു. വീട്ടുകാർക്കും നാട്ടുകാരുമെല്ലാം പറഞ്ഞു നല്ല ബന്ധമാണ്, ആവർത്തിച്ചാവർത്തിച്ചു അയാൾക്കും തോന്നി , നല്ല ബന്ധമാണ്.  നല്ല  നിലാവുള്ള ആ  രാത്രിയിൽ  തന്റെ മാറിൽ തലവെച്ചുറങ്ങുന്ന ഭാര്യയെ നോക്കി അയാൾ പതിയെ കണ്ണുകളടച്ചു. അടഞ്ഞ കണ്ണുകളിൽ ഇപ്പോഴും പഴയൊരു മുഖമാണ്. കാലത്തിനു മായ്ക്കയാണ് പറ്റാത്ത ഒരു മുഖം. 


Monday, 2 November 2020

നിറങ്ങളുടെ തോഴി

         തുറന്നു വെച്ച പുസ്തകത്തിലെ പരസ്പരം മല്ലിടുന്ന അക്ഷരങ്ങളെ നോക്കി അവളിരുന്നു. മനസ്സ് അസ്വസ്ഥമാണ്.   പുസ്തകം അടച്ചു വെച്ച് അവൾ മെല്ലെ കാതോർത്തു . വഴക്കിട്ടു  അവരും തളർന്നിരിക്യാം . താഴെ നിന്ന് ഇപ്പോൾ ശബ്ദമൊന്നുമില്ല .
        പുതിയ വീടിന്റെ ചുവരുകൽകു അറിയാത്ത നിറങ്ങളാണ്. അതവളെ കൂടുതൽ അസ്വസ്ഥയാക്കി. ഒന്നുറക്കെ കരയാൻ അവൾ കൊതിച്ചു. പക്ഷെ ഭയമാണ്. ചുവരുകൾക് കണ്ണുകള് ഉള്ളതുപോലെ. ഒരു ദിവസം അമ്മ അതിൽ നിന്നിറങ്ങി  വന്നു കരഞ്ഞു വീർത്ത കണ്ണുകളോടെ ഇരിക്യുന്ന തന്നെ സംശയത്തോടെ നോക്കി നിന്നത് അവളോർത്തു. അറിയാവുന്ന ബന്ടുക്കളിൽ , കൂടെപിറ പ്പിൽ , സുഹൃത്തുക്കളിൽ ഒരു അതാണിയെ അവൾ തിരഞ്ഞു. കരഞ്ഞു തളരുമ്പോൾ ചായാനൊരു തോൾ, ഞാൻ കൂടെയുണ്ടെന്ന് പറഞ്ഞു പിടിക്കയാണൊരു കൈ. നിരാശയായിരുന്നു ഫലം. 
       പതിയെപ്പതിയെ  ഏകാന്തത അവൾക്കു  കൂട്ടായി. ഒരു നിബന്ധനകളും ഇല്ലാത്ത എപ്പോ വിളിച്ചാലും കൂടെ നടക്കുന്ന ഒരു കൂട്ടുകാരിയെപ്പോലെ അതവളെ പിന്തുടർന്നു. കട്ട പിടിച്ച ഇരുട്ടും പകൽവെളിച്ചവും അവൾ ഒരു പോലെ ആസ്വദിക്കയാനും തുടങ്ങി. കണ്ണീർവഴികൾ പഴങ്കഥയായി. മഴയുടെ താളവും  കാറ്റിന്റെ പാട്ടും അവൾ കേട്ടു. ഉദയവും അസ്തമയവും മനോഹരമെന്നു അവൾ തിരിച്ചറിഞ്ഞു. അവളുടെ മനസ്സിൽ വർണങ്ങളുടെ മഴവില്ലു തെളിഞ്ഞു. ആ നിറങ്ങൾ അവൾ ചുവരിലേക്യു് പകർത്തി. പ്രതീക്ഷയുടെ നിറങ്ങൾ , നല്ല നാളെയുടെ നിറങ്ങൾ. ഒരു കൊച്ചു ശലഭത്തെപ്പോലെ ആ ചുവരിൽ വിരിഞ്ഞ പൂക്കളിൽ നിന്നവൾ  മധു നുകർന്ന്.  അവളുടെ ചിരി ഇത്ര മനോഹരമാണെന്നു അവൾ അറിഞ്ഞിരുന്നില്ല. കണ്ണാടിയിൽ പതിഞ്ഞ ആ കണ്ണുകളിൽ കണ്ണീരിന്റെ നനവുണ്ടായിരുന്നില്ല. അതിൽ നൂറു നൂറു നിറങ്ങളായിരുന്നു. മറ്റാർക്കും കാണാനാവാത്ത നിറങ്ങൾ. 
       ആയിടക്കയാണ് ഞാനവളെ കാണുന്നതു. സ്ഥിരം മുഖങ്ങളിൽ നിന്നും വ്യത്യസ്തമായ ആ മുഖം എന്റെ മനസ്സിൽ പതിയാൻ അതികം സമയം വേണ്ടിയിരുന്നില്ല. ഏകാന്തതയും ഞാനും തമ്മിൽ അതികം വ്യതയാസമില്ലാത്തതിനാലാവാം അവളും എന്റെ സാമീപ്യം ഇഷ്ടപെട്ടത് . കാട് പിടിച്ച ആ ക്യാമ്പസ്സിന്റ്റെ വളപ്പിൽ ഞങ്ങൾ വിത്തെറിഞ്ഞ സ്വപ്നങ്ങൾക്ക് അളവില്ല. കണ്ണടച്ച് തുറക്കും മുന്നേ ആ കാലവും പോയി. അവളും. ഒരു  ജീവിതം കെട്ടിപ്പടുക്കാനുള്ള തത്രപ്പാടിൽ നനച്ചു  വളർത്താനാളില്ലാതെ വാടി പോയിരിക്കയണം - സൗഹൃദവും സ്വപ്നങ്ങളും.
        വർഷങ്ങൾക്കപ്പുറം ഞാൻ അവളെ  കാണുമ്പോൾ അവൾ ആ ചായക്കൂട്ടുകാൾ എന്നെന്നെകയുമായി ഉപേക്ഷിച്ചിരുന്നു. ആ കൈകൾ എന്നെന്നേയ്ക്കയുമായി തളർന്നിരുന്നു . ആ കണ്ണുകളിലും  നിരാശയുടെ വെള്ള നിഴലിച്ചു . ആ കൈകൾ ഞാൻ കൂട്ടിപിടിച്ചപ്പോൾ അത് തണുത്തു വിറങ്ങലിച്ചിരുന്നു , എന്റെ സ്പർശം തിരിച്ചറിയാൻ പോലും പറ്റാത്ത  വിധം . ഞാൻ ഒരു പാട് വൈകി പോയോ ? അറിയില്ല .... 


Sunday, 13 September 2020

Nottangal

 വാവയുമായി ഞങ്ങളുടെ ആദ്യത്തെ യാത്ര ഊട്ടിയിലക്യായിരുന്നു.  ട്രിപ്പ്‌ ഒക്കെ കഴിഞ്ഞു പക്ഷെ വീട്ടിലെത്തി ഫോട്ടോസൊക്കെ നോക്കിയപ്പോ വല്ലാത്ത വിഷമം ...  എന്റെ കൂടെടുള്ള ഒരു ഫോട്ടോല് പോലും അവൾ ചിരിച്ചിട്ടില്ല. പിന്നീടും ഒരു പാട് ഫോട്ടോസിൽ ഇത് തന്നെയാണ് അവസ്ഥ. ഞാൻ എടുക്കുന്ന ഫോട്ടോസിൽ എല്ലാം ചിരിച് കളിച്ചു.. എന്റെ കൂടെയുള്ളവയിൽ മറിച്ചും.  എന്താണീ പ്രതിഭാസത്തിന്റെ ഗുട്ടൻസ് എന്നെനിക്കയു അന്ന് പിടി കിട്ടിയില്ല. 

   കുറെ കാലം കഴിഞ്ഞു ഈയിടെ ആ പഴയ ചിത്രങ്ങളിലൂടെ ഒന്നൂടിച്ചു പോയപ്പോൾ തോന്നിയതാണ്.  സത്യം പറഞ്ഞാൽ ആ ചിരികളെല്ലാം എനിയ്ക്കു വേണ്ടിയായിരുന്നു.  അവളുടെ മുന്നിൽ എന്നേ കണ്ടത് കൊണ്ടാവാം അവൾ അത്രയ്ക്കു സന്തോഷവതി ആയിരുന്നത്.  ഇംഗ്ലീഷിൽ ഒരു ചൊല്ലുണ്ട് "Beauty lies in the eyes of the beholder ". പല രീതിയിലും ഇതിനു വ്യാഖ്യാനമുണ്ടവങ്കിലും എനിയ്ക്കു ഏറ്റവും striking ആയി തോന്നിയത് ഇതാണ്.  കാണുന്നവരാണ് ഒരു വസ്തുവിന്റെ അഥവാ ഒരു വ്യക്തിയുടെ സൗന്ദാര്യം നിശ്ചയിക്കയുന്നത്. നമുക്കേറ്റവും പ്രിയപ്പെട്ടവരുടെ കണ്ണിലൂടെ നോക്കുമ്പോഴാണ് നാം സുന്ദരികളും സുന്ദരന്മാരും ആകുന്നതു. അഥവാ  അവരുടെ നോട്ടങ്ങളാണ് നമ്മുടെ ചിരികയുന്ന മുഖത്തിന് പിന്നിലെ രഹസ്യം.  ഒരു പക്ഷെ ഇത് തന്നെയാവും ഇന്നത്തെ തലമുറയ്‌യുടെ ഹരമായ selfie എന്നാ പ്രതിഭാസത്തിന്റെ വേരും.  നാം നമ്മിലേക്കു നോക്കൂടുമ്പോഴത്തെ സൗധര്യം.  അത് വേറെ എവിടെ കിട്ടാനാണ്. 

  അപ്പൊ ഈ പ്രൊഫഷണൽ ഫോട്ടോഗ്രാഫർസ് എല്ലാം എടുക്കുന്ന ഫോട്ടോസെല്ലാം എങ്ങനെ ഒരു വ്യക്തിയുടെ ഭംഗി ഒപ്പിയെടുക്കുന്നു എന്നൊരു ചോദ്യം വരാം.  തന്റെ മുന്നിൽ നിൽക്കുന്ന വ്യക്തി സുന്ദരണോ സുന്ദരിയോ ആണെന്ന് അവർ ശരികയും വിശ്വസിക്യുമ്പോളാവണം അത്തരം ചിത്രങ്ങൾ പിറക്കുന്നത്. "മഹേഷിന്റെ പ്രതികാരം" എന്നാ സിനിമയിലും അത്തരമൊരു ആശയം share ചെയ്യുന്നുണ്ട്. ആദ്യത്തെ photo മഹേഷ്‌ ഫോട്ടോഗ്രാഫ്യുടെ പ്രോട്ടോകോളുകൾ മാത്രം നോക്കി എടുക്കുന്നതാണ്.  എന്നാൽ പിന്നീട് അവന്റെ കണ്ണുകൾ പെൺകുട്ടിയിലെ യഥാർത്ഥ സൗധര്യം കാണാൻ തുടങ്ങുന്നു.  അറിയാതെയാണെങ്കിലും അവൾ ശരികയും ആസ്വദികെയുന്ന ആ നിമിഷം അവനു പകർത്താൻ കഴിഞ്ഞത് അങ്ങനെയായിരിക്യാനം. എല്ലാം എന്റെ അനുമാനങ്ങളായിരിക്യാം...  കാഴ്ചപ്പാടിൽ തെറ്റും ഉണ്ടായിരിക്യാം.  എങ്കിലും അങ്ങനെ വിശ്വസിക്യാനാണ് എനിക്കയിഷ്ട്ടം. പ്രിയപ്പെട്ടവരുടെ നോട്ടങ്ങൾ തന്നെയാണ് നമ്മുടെ സൗധര്യത്തിന് പിന്നിലെ രഹസ്യം.

Wednesday, 9 September 2020

ഞാൻ

ആരാണ് നീയെന്ന ചോദ്യം പലയാവർത്തി എന്നോട് തന്നെ ചോദിച്ചു എനിക്കയും മടുതിരികെയുന്നു  . കഴിഞ്ഞ മുപ്പത്തിയെട്ടു വർഷങ്ങൾ ഞാൻ ആരൊക്കെയോ ആയി ... അതിൽ  പലതും എന്റെ വെറും സങ്കൽപം മാത്രമെന്ന് പോലും പലപ്പോഴും തോന്നി പോകുന്നു . സത്യം പറഞ്ഞാൽ ഈ ജീവിതം തന്നെ വലിയൊരു നുണയല്ലേ ??? നാം നമ്മളോട് പറയുന്ന , മറ്റുള്ളവരെ പറഞ്ഞു വിശ്വസിപ്പിക്കയാണ് ശ്രമിയ്ക്കുന്ന കല്ല് വെച്ച നുണ . 

ഈയിടെ ഒരു സുഹൃത്ത് സോഷ്യൽ മീഡിയകളിലെ കപട വ്യക്തിത്വങ്ങളെ പറ്റി എഴുതിയത് വായിച്ചപ്പോൾ തോന്നിയതാണ് ... കാപട്യമില്ലാത്തവർ ആരാണ് നമ്മുടെ ഇടയിൽ ?? നിങ്ങളെന്ന നിങ്ങളെ ആർക്കറിയാം മുഴുവനായി ? ഞാനെന്ന എന്നെ സത്യം പറഞ്ഞാൽ ഇപ്പൊ എനിയ്ക്കു പോലും പിടി കിട്ടാത്ത അവസ്ഥയാണ് .. എവിടെയോ വായിച്ചതായി ഓർക്കുന്നു മനുഷ്യന്റെ നാല് മുഖങ്ങളെ പറ്റി - സമൂഹത്തിനു വേണ്ടി, പ്രിയപ്പെട്ടവർക്ക് വേണ്ടി , ആത്മബന്ധം ഉള്ളവരുടെ മുന്നിൽ ... അതൊന്നും കൂടാതെയുള്ള മറ്റാരെയും കാണിക്കയാതെ നാം മൂടി വെയ്ക്കുന്ന മുഖം . ആ മുഖം തുറന്നു കാണിക്കയാണ് ചങ്കുറപ്പുള്ളവർ എത്ര പേരുണ്ട് നമ്മുടെ ഇടയിൽ . മുഖം മൂടിയണിയാത്ത എത്ര പേരുണ്ട് ? 

കപടസദാചാരങ്ങളുടെ ഒരു കോട്ട കെട്ടി അതിനുള്ളിലാണ് പലരുടെയും വാസം. കോട്ടകെയുള്ളിൽ എന്തുമാകാം .. അത് പുറം ലോകമറിഞ്ഞാലാണ് പ്രശ്നം മുഴുവൻ. അടഞ്ഞു കിടക്കുന്ന വാതിലുകൾക്കപ്പുറം  എന്ത് സംഭവിക്കയുന്നു എന്നത് നിന്നെയോ എന്നെയോ സംബന്ധിച്ചു തീരെ പ്രസക്തമല്ലാത്ത ഒരു കാര്യം മാത്രം. ഈ കോട്ടമതിലുകൾ തകർത്തെറിയാൻ ചങ്കൂറ്റമുള്ളവർ ഉണ്ടാവട്ടെ,  ഭാവിയിലെങ്കിലും. പൊയ്മുഖങ്ങളെ അത്രകയും മടുത്തിരികയുന്നു. 

ഞാനും എനിയ്ക്കു വേണ്ടിയുള്ള തിരച്ചിൽ ആരംഭിക്കയായാണ് . ഞാൻ എന്നെ തിരിച്ചറിയുന്ന ആ നാളെയിലേക്യു് പ്രതീക്ഷയോടെ ഉറ്റു നോക്കുന്നു. ഭാവി എന്നും ശോഭനമായി തന്നെ തുടരട്ടെ .

ശുഭപ്രതീക്ഷയോടെ 
ഞാൻ 

Sunday, 9 August 2020

Vaakkukal

 എഴുതാനായി  തയ്യാറായി ഒരുങ്ങിക്കെട്ടിയാൽ അറച്ചു നിൽക്കും . സന്നാഹങ്ങളില്ലാത്തപ്പോൾ തികട്ടി വരും .കുറെ നാളായി ഈ മൽപ്പിടുത്തം തുടങ്ങിയിട്ട് - ഞാനും എന്റെ വാക്കുകളും തമ്മിൽ . എന്തായാലും ഇരുപുറവും തോൽവി എനിയ്ക്കു തന്നെ. ധൈര്യം സംഭരിച്ചു എന്തെങ്കിലും കോറി വരച്ചാലോ പിറക്കുന്ന വരികൾക്ക് അർത്ഥമില്ലാതാവുന്നു. തിരിച്ചു വിട്ടാലോ ഉള്ളിൽ കിടന്നെന്നെ വീർപ്പു മുട്ടികയുന്നു. അങ്ങനെ രക്ഷയില്ലാതെ ഒരിക്യൽ ശർദ്ധിച്ചു കളഞ്ഞു - ഒരു കടലാസു കഷ്ണം നിറയെ . തമ്മിൽ ചേരാത്ത വരികൾ , പരസ്പരം കലഹിക്കയുന്ന അക്ഷരങ്ങൾ ...... അവ എന്നെ നോക്കി ഊറിച്ചിരിച്ചു . എന്നിട്ട് പറഞ്ഞു , 

"ഇത്  ഞങ്ങൾ നിനക്ക് വിധിച്ച ശിക്ഷയാണ് . ഇത്രയും കാലം ഞങ്ങളെ അടിച്ചമർത്തിയതിനു , മൂടി വെച്ചതിനു .. ഇനി  ഈ കടലാസു കഷണങ്ങൾക്കൊപ്പം ഞങ്ങൾ പാറി നടക്കും . ഈ ലോകം മുഴുവൻ നിന്റെ കഴിവില്ലായ്മയുടെ കഥകളറിയും . ഇത് നിന്റെ വിധി .. കാലത്തിനു തടുക്കാനാവാത്ത നിന്റെ വിധി ".

Portrait of a Lady on Fire

"In solitude I found the liberty you spoke about, but I also felt your absence." Period... who wouldn't fall for such a bold disposal emotions. 

I am glad to have come accross this gem of a movie from a write up shared by a movie enthusiast. It is a visual feast for the eyes with each and every frame like a magnificent painting. To top it we have a heart wrenching love story which will both torment and inspire you at the same time( specially a hopeless romantic can't defy it). An absolute masterpiece, no wonder it received a 7 minutes standing ovation after being screened at Cannes. The scintillating chemistry between the lead pair will make you glued to the screen and considering the fact that we have these two ladies rule the screen space with no men appearing on screen apart from one or two literally short ones, they have done a commendable job. The screenplay and dialogues(though minimal) are a class apart.

As the director (Celen Schemma)herself points out, its a film about female gaze. You can witness everything there- curiosity, affection, love, desire, lust, hesitation, longing, regret, grief, anger, anguish- expressed and exchanged via the glances. The plot also touches up on other socio-political topics in a blatant manner.

The story set in 18th centaury spans two time periods- the current one when Mariane(played by Noemie) is a successful painter and one when she was on a mission to paint the portrait of an unrelenting young women Heloise(Adelene), who hate being objectified and gazed upon. Also the painting is a window to a uncertain future, her marriage to an unknown man. Mariane disguised as a companion for walks, observes her closely so that she could finish the painting in secrecy. During their times together they strikes a chord, initially unknown to both of them specially Mariane, who is still stuck in her world of conventions and rules. Once the portrait is finished, Mariane insists on telling Heloise about her actual intention, and showing the painting to her first. But as the scene progress, she is shown as ambivalent and annoyed- the reason of which she is not sure of. On an impulse she scans the unfinished portrait of Heloise(done by another painter ), and it catches fire, right from the heart. Fire as perceived as a symbol of passion and desire is used here as a metaphor to alert us on the whirlwind of emotions that the protagonists go through in the next one hour of screening. The next day when she opens up about her true identity, Heloise's disappointment is apparent and she disposes the portrait as one which lacks life. Intimidated Mariane destroys the painting herself. She starts a second portrait with the consent of Heloise and here is where the real collaboration starts, the collaboration between the artist and the muse, the transformation from being an object to a subject. These scenes are written, portrayed and executed so skillfully that I literally forgot the fact that am watching a movie.

I can go ahead and write volumes about each and every scene in the movie, it is so layered and deep. But as Mariane says "we stop at one point". So let me conclude by saying this- the movie is an absolute into the world of women and their lives, their feelings and emotions - a glance at world through their eyes. I have never seen a movie which showcases women' life and ideologies with so much clarity and detailing( for example topics like abortion, periods which are usually overlooked). Maybe that is why we need more women writers and directors. For years on end we were stuck in man's perception of ideal women and I have personally felt nauseated and exasperated by this lack of vision and understanding. The absence of back ground music also actually gives the artists a platform to communicate with the audience without any preconceived notions( in some movies music gives away too much and kills the game). According to me this movie is a must watch for movie lovers. I adored it and will top the list of my favorite movies.

Saturday, 11 July 2020

ഞാനും നിളയും


പണ്ടത്തെ നിളയല്ല ഇന്നവൾ. ഒരു പാട് മാറിയിരിക്കടുന്നു. ചിലപ്പോൾ വെറും മണൽപാറപ്പായി ചിലപ്പോൾ ഭീകര രൂപിയായി അവളുടെ വേഷപ്പകർച്ചകൾ. ശാന്തയായി തെളിനീരുമായി ഒഴുകിയ നിള ഇന്ന് ഓർമകളിൽ മാത്രം. ആ മാറിലും മണല്പരപ്പിലും കളിച്ചു കൊതി തീർന്നിട്ടുണ്ടായിരുന്നില്ല എന്റെ കുട്ടി കാലത്തിനു . അതിനു മുന്നേ ആ കാലവും പോയി. ഒരു യാത്ര പോലും പറയാതെ ഞാൻ പോയപ്പോഴും അവൾ പിണങ്ങിയില്ല. അവൾ ഒഴുകികൊണ്ടേ ഇരുന്നു. കാലത്തിന്റെ ഊടുവഴികളിൽ പിന്നീട് കണ്ടപ്പോൾ ഞങൾ പരസ്പരം കണ്ടില്ലെന്നു നടിച്ചു. ഇന്ന് വീണ്ടും ഞാൻ അവളുടെ തീരത്തു. പറയാൻ ഓടിത്തീർത്ത വര്ഷങ്ങളുടെ നൂറു നൂറു കഥകൾ. എങ്കിലും പരസ്പരം മിണ്ടാതെ ഞങ്ങൾ നിന്ന്. എന്തെ വാക്കുകൾ നീർചാലുകളായി അവളുടെ നുരയുന്ന മാറിൽ പതിച്ചു. ഒരു നെടുവീർപ്പോടെ അവളൊഴുകി. ഒരു യാത്ര പറച്ചിലിന് ഇനി പ്രസക്തിയില്ലെന്ന് തിരിച്ചറിവോടെ ഞാനും. ഞങ്ങൾ രണ്ടല്ല, ഒന്നുതന്നെയല്ലേ.

Wednesday, 8 July 2020

Khalil Gibran

"Between what is said and not meant, and what is meant and not said, most of love is lost."


"Travel and tell no one, live a true love story and tell no one, live happily and tell no one, people ruin beautiful things."


"Hearts united in pain and sorrow will not be separated by joy and happiness. Bonds that are woven i sadness are stronger than the ties of joy and pleasure. Love that is washed by tears will remain eternally pure and faithful." 


"We are all like the bright moon, we all have our darker side." 


"Out of suffering have emerged the strongest souls, the most massive characters are seared with scars."
ജീവിക്യാൻ ആഗ്രഹമുള്ളവർക്കേ മരിക്കയാണ് ഭയമുണ്ടാവു...  അപ്പൊ മരിക്കയാണ് ആഗ്രഹമുള്ളവർക്കു ജീവികയാണ് ഭയമാണോ? 

Tuesday, 30 June 2020

അവൻ

അവൻ ജനിച്ചത് ഒരു നാട്ടിൻ പുറത്താണ്. അമ്മയെ കഷ്ട്ടപെടുത്തി മണിക്കൂറുകൾ നീണ്ട പ്രസവം. .  ഒരവസരത്തിൽ കുട്ടിയും അമ്മയും നഷ്ട്ടപെടുമോ എന്ന് വരെ എല്ലാവരും വിചാരിച്ചു. പക്ഷെ അവന്റെ നിയോഗം ജീവിക്യാനായിരുന്നു. അങ്ങനെ ആശുപത്രിയിൽ പോകാതെ വയറ്റാട്ടിയുടെ കൈയിലെക്യു് ജനിച്ചു വീഴുന്ന ആ കുടുംബത്തിലെ അവസാന സന്തതി ആയി അവൻ.

വീട്ടിലെ ഇളയ ആണ് തരി ആയതിനാൽ അവൻ അമ്മയുടെ കണ്ണിലുണ്ണിയായിരുന്നു. അമ്മയുടെ പിന്നിൽ നിന്നും വിട്ടു മാറാതെ അവൻ നടക്കും. ഉച്ചയ്ക്കു ചോറുണ്ണുമ്പോ അവനൊരു ഉരുള അമ്മയുടെ വക. അല്ലെങ്കിൽ അവനു വയറു നിറയില്ല.  രാത്രിയിൽ ആ ചൂട് പറ്റികിടന്നാലേ അവനുറങ്ങു.

വിദേശത്ത് ജോലി ചെയ്തിരുന്ന അച്ഛൻ അവനൊരു അതിഥി ആയിരുന്നു. വിളൈക്യപ്പെടാത്ത അതിഥി. അയാൾ വന്നാൽ അവനാക അസ്വസ്ഥനാവും. അയാളുടെ  ആകാരവും ശകാരവും അവനിൽ ഭീതിയുണര്ത്തി . പക്ഷെ അവൻ ഏറ്റവും വെറുത്ത് ആ രാത്രികളെ ആണ്. അയാൾ വന്നാൽ കുട്ടികൾക്ക് അകത്തെ മുറിയിലേയ്ക്കു പ്രവേശനമില്ല. അമ്മയുടെ സാമീപ്യം അവന്  നഷ്ട്ടപെട്ടു. ഉറങ്ങാതെ പുതപ്പിനുള്ളിൽ അവൻ മണിക്കൂറുകൾ തള്ളി നീക്കുമായിരുന്നു.

ആദ്മായി അയാളുടെ കൈയ്യുടെ ചൂടറിഞ്ഞ ദിവസം അവൻ മറക്കില്ല. അച്ഛനെ കാണാൻ വന്ന അദിഥികൾക്കു വെച്ച പലഹാര പാത്രത്തിൽ അവനൊന്നു കൈയിട്ടു. മകന്റെ ഈ പെരുമാറ്റം അങ്ങേർക്കു പിടിച്ചില്ല. കിട്ടി ഒരെണ്ണം നെടുബുരത്തെയു. അന്ന് വൈകുന്നേരം മുഴുവൻ അവൻ കണ്ണും മൂക്കും ഒലിപ്പിച്ചു നടന്നു. അമ്മ അവന്റെ പുറം ഉഴിഞ്ഞു സമാധാനിപ്പിച്ചു. അന്ന് രാത്രി അമ്മയുടെ സാരിത്തുമ്പിൽ പിടിച്ചു ഉറക്കം നടിച്ചു കിടന്നു. അച്ഛൻ എന്തൊക്കെയോ ശകാര വാക്കുകൾ പറഞ്ഞു വാതിൽ കൊട്ടിയടച്ചു ഉമ്മറത്തിണ്ണയിൽ രാത്രി കഴിച്ചു കൂട്ടി.

ആ  പ്രാവശ്യം അച്ഛൻ തിരിച്ചു പോയപ്പോ അവൻ അതാഘോഷിക്യാൻ  തീരുമാനിച്ചു. പെട്ടി കെട്ടി വെച്ചു ഉയരം കൂടിയ വെളുത്ത  അംബാസിഡർ കണ്ണിൽ നിന്നകന്നതും  വെട്ടിയെടുത്ത വാഴയിലയും ഉയർത്തി മുറ്റത്തൂടെ അവൻ ഒരു പ്രകടനം നടത്തി. "അച്ഛൻ പോയേ സിന്ദാബാദ് ". അത് കണ്ടു വരാന്തയുടെ ഒരു കോണിൽ അവന്റെ അമ്മ ഇരുന്നു, നിറകണ്ണുകളോടെ. 

പ്രണയം

പ്രണയം എന്നാ വികാരത്തോടു സത്യത്തിൽ വെറുപ്പായി തുടങ്ങിയിരുന്നു. ഒരു പക്ഷെ പ്രണയത്തിനോടല്ല, സമൂഹത്തിൽ കാണുന്ന അതിന്റെ പ്രതിഫലനങ്ങളോട്. ചുറ്റും കണ്ടതും കേട്ടതും എന്റെ ഉള്ളിൽ കത്തുന്ന ആ തീയിലേക്യു് എണ്ണ കോരിയിടുന്ന അനുഭവങ്ങളായിരുന്നു. അങ്ങനെ ഇരിക്കയുമ്പോഴാണ് ഒരു പ്രണയ കഥയുടെ നാബു പൊട്ടി മുളകെയുന്നതു. ഒരു സുഹൃത്തിന്റെ ജീവിതാനുഭവത്തിലൂടെ. ആദ്യമാദ്യം കളിയായിട്ടു കേട്ടു തുടങ്ങിയ ആ ബന്ധത്തിന്റെ ആഴവും പരപ്പും ഞാനറിയുന്നത് പിന്നീടാണ്.

ഒരു ക്ലിഷേ സിനിമ കഥയെ ഓര്മിപ്പിക്കയുന്ന ജീവിത സാഹചര്യങ്ങൾ. പിടി വിട്ടു പോയ്കൊണ്ടിരിക്കയുന്ന ജീവിതത്തിൽ ഒരു കൈ താങ്ങായി എത്തിയ അദ്ദേഹത്തോട് അവൾക്കു തോന്നിയ സ്നേഹത്തിന്റെ കഥ. ജീവന്റെ പരമാണുവിനെ പോലും ഉത്തേജിപ്പികയുന്ന  പ്രണയത്തിന്റെ കഥ. ഒരു platonic relationship എന്ന് പറയാൻ പറ്റില്ലെങ്കിലും അതിനോട് തൊട്ടു കിടക്കുന്ന ഒരു ബന്ധം. കഥയിലെ നായകൻറെ മനസ്സിൽ അവളോട്‌ തോന്നിയ ഇഷ്ടത്തിന്റെ പൊരുളറിയില്ല. (അവസരം കിട്ടിയാൽ ഞാൻ ചോദിക്കയുന്നതായിരിക്യും ).

ഒരു പക്ഷെ സഫലമാവില്ലെന്നു അറിഞ്ഞിട്ടും ( ഇത് ഇപ്പോഴത്തെ അവസ്ഥയാണ്,  സാഹചര്യങ്ങൾ മാറാം ), പിരിയാനാകാതെ ഒരു വൈകാരിക തലത്തിൽ ആ ബന്ധം നെഞ്ചോടു ചേർത്ത് നടക്കുന്ന അവർ യഥാർത്ഥ പ്രണയത്തിന്റെ പ്രതീകങ്ങളാണോ?  അതോ ഇനി യഥാർത്ഥ പ്രണയം ഇങ്ങനാണോ? അത് കൊണ്ടാണോ ലോകം ഇന്ന് കൊട്ടി ഘോഷിക്കയുന്ന മിക്യ പ്രണയ കഥകളും tragedy കളയത്തു?
ഉത്തരം എനിക്കയറിയില്ല.
എങ്കിലും ഒരിക്കയാളെങ്കിലും പ്രണയത്തിന്റെ തീവ്രതയിലൂടെ കടന്നു പോയവർക്ക് ഉത്തരം കിട്ടുമെന്ന് പ്രതീക്ഷിക്കയുന്നു.
ശുഭാപ്തി വിശ്വാസത്തോടെ ഇന്നും പ്രണയത്തെ വെറുത്തു കൊണ്ടിരിക്കയുന്നാ ഞാൻ....... 

കനൽ വഴികൾ

കേവലം ഒരു കഥ ആയി തുടങ്ങിയ എഴുത്തുകൾ കാലത്തിന്റെ ചിറകേറി ജീവിത സത്യങ്ങളായതെപ്പോൾ....

അറിയും തോറും ആഴമേറുന്ന സത്യങ്ങൾ.  എങ്ങനെ ഞാൻ മുൻകൂട്ടി കണ്ടു ഞാൻ നടക്കും കനൽ വഴികൾ? 

സ്വപ്‌നങ്ങൾ


     ഇടയ്ക്കിടെ അനുവാദമില്ലാതെ വരുന്ന സ്വപ്നങ്ങൾ ഒരു ഓര്മപെടുത്തലാണ്..  അവളെ മറക്കാൻ ഇനിയും അയാൾക്കു കഴിഞ്ഞിട്ടില്ല എന്നതിന്റെ. സ്വപ്നങ്ങളും മോഹങ്ങളും മറവിയുടെ മാറാപ്പിൽ കെട്ടി എറിഞ്ഞു എന്നേ വാതിൽ കൊട്ടിയടച്ചതാണ്. എങ്കിലും അത് തള്ളി തുറന്നു പലപ്പോഴും അവ വരും.

      വെളുപ്പാൻ കാലത്ത് കണ്ട ആ  സ്വപ്നത്തിന്റെ ആലസ്യത്തിൽ അയാൾ ഇരുന്നു. ഈ പ്രഭാതങ്ങളിലൊന്നിലെ മഞ്ഞു തുള്ളിയുടെ നൈര്മല്യമാണ് അവൾക്കു. ആദ്യ പ്രണയം ഒരു പെരുമ്പാമ്പായി അയാളെ ചുറ്റി മുറുക്കാൻ തുടങ്ങിയത് എന്നാണെന്നു അയാൾക്കൊര്മയില്ല. സൗഹൃദത്തിൽ നിന്ന് പ്രേമമെന്ന പടുകുഴിയിലേക്യു് എന്നാണ് വഴുതി വീണതെന്ന് ഓർത്തെടുക്കാനും കഴിയുന്നില്ല. എങ്കിലും അവളുടെ ഓര്മകള്ക്ക് കാലപ്പഴക്കം വന്നിട്ടില്ല. അവളുടെ കണ്ണുകൾ,   വൃത്തിയോടെ ഇരു പുറം ചീകി മെടഞ്ഞു വെച്ച സുവർണ നിറമുള്ള മുടി,  ആ നനുത്ത കൈകൾ. അവളുടെ സ്വപ്‌നങ്ങൾ മെനഞ്ഞു തള്ളി നീക്കിയ രാവുകൾ. അവളെന്നു സങ്കല്പിച്ചു തലയിണയിൽ നൽകിയ ഉമ്മകൾ. പ്രേമം വെറും ഒരു വികാരമല്ല, ഒരു ജീവിത ചാര്യയെന്നു തോന്നിയ നാളുകൾ.

     മനസ്സിലെ അല അടിക്യുന്ന വികാരങ്ങൾ അതിന്റെ തീവ്രതയോടെ  പേപ്പറിലേക്യു് പകർത്താൻ കഴിഞ്ഞെങ്കിൽ, വെറുത്യെങ്കിലും അയാൾ ആശിച്ചു പോയി. ഒടുവിൽ ശ്രമം ഉപേക്ഷിച്ചു കൈയിലിരുന്ന പേന താഴെ വെച്ചപ്പോൾ അതിൽ പറ്റിയ വിയർപ് തുള്ളികൾകു അതേ ഗന്ധം - ഒരു നാൾ മുറുകെ പിടിച്ച ആ നേർത്ത വിരലുകളുടെ  ഗന്ധം...