എഴുതാനായി തയ്യാറായി ഒരുങ്ങിക്കെട്ടിയാൽ അറച്ചു നിൽക്കും . സന്നാഹങ്ങളില്ലാത്തപ്പോൾ തികട്ടി വരും .കുറെ നാളായി ഈ മൽപ്പിടുത്തം തുടങ്ങിയിട്ട് - ഞാനും എന്റെ വാക്കുകളും തമ്മിൽ . എന്തായാലും ഇരുപുറവും തോൽവി എനിയ്ക്കു തന്നെ. ധൈര്യം സംഭരിച്ചു എന്തെങ്കിലും കോറി വരച്ചാലോ പിറക്കുന്ന വരികൾക്ക് അർത്ഥമില്ലാതാവുന്നു. തിരിച്ചു വിട്ടാലോ ഉള്ളിൽ കിടന്നെന്നെ വീർപ്പു മുട്ടികയുന്നു. അങ്ങനെ രക്ഷയില്ലാതെ ഒരിക്യൽ ശർദ്ധിച്ചു കളഞ്ഞു - ഒരു കടലാസു കഷ്ണം നിറയെ . തമ്മിൽ ചേരാത്ത വരികൾ , പരസ്പരം കലഹിക്കയുന്ന അക്ഷരങ്ങൾ ...... അവ എന്നെ നോക്കി ഊറിച്ചിരിച്ചു . എന്നിട്ട് പറഞ്ഞു ,
"ഇത് ഞങ്ങൾ നിനക്ക് വിധിച്ച ശിക്ഷയാണ് . ഇത്രയും കാലം ഞങ്ങളെ അടിച്ചമർത്തിയതിനു , മൂടി വെച്ചതിനു .. ഇനി ഈ കടലാസു കഷണങ്ങൾക്കൊപ്പം ഞങ്ങൾ പാറി നടക്കും . ഈ ലോകം മുഴുവൻ നിന്റെ കഴിവില്ലായ്മയുടെ കഥകളറിയും . ഇത് നിന്റെ വിധി .. കാലത്തിനു തടുക്കാനാവാത്ത നിന്റെ വിധി ".
No comments:
Post a Comment