സിഗരറ്റ് എന്ന പ്രതിഭാസത്തിനോടുള്ള ഫാസിനേഷൻ തുടങ്ങിയതെപ്പോഴെന്നു ഓർമയില്ല . എന്തായാലും 'തീവണ്ടി'യിലെ നായകനോളം ചെറുതാവില്ല ഞാൻ അപ്പോൾ ... ഒരു ദിവസം ആഗ്രഹം സഹിക്കിയവയ്യാതെ ഉമ്മറത്തിരുന്നു പുക വിട്ടുകൊണ്ടിരുന്ന ഡാഡിയോടു ചോദിച്ചു. ആദ്യം ഒന്നന്ധാളിച്ചെങ്കിലും ഒരു ചിരിയോടെ എനിയ്ക്കു തന്നു ... പാതി വലിച്ച ഒരു സിഗരെറ്റ് കുറ്റി. അന്ന് ഞാൻ വലിച്ചോ എന്നൊന്നും ഓർമയില്ല . എന്തായാലും സംഭവത്തിനു ശേഷം, കുട്ടി ഇനിയും ചോദിക്കയെന്ടെന്നു വിചാരിച്ചിട്ടായിരിക്കയണം, ഡാഡി പിന്നെ എന്റെ മുന്നിലിരുന്നു വലിച്ചിട്ടില്ല .
എന്നാൽ നമ്മൾ വിടുമോ? ഞാൻ വളർന്നപ്പോ ആഗ്രഹവും വളർന്നു . പലപ്പോഴും വഴിയിലൊക്കെ പലരും വലിച്ചിട്ട കുറ്റികൾ കാണുമ്പോ വല്ലാത്തൊരു ആസക്തിയാണ് ഒന്നെടുത്തു വലികയാണ് . പിന്നെ വൃത്തി അല്പം കൂടുതലുള്ള കൂട്ടത്തിലായതിനാൽ ചെയ്തില്ല. അങ്ങനെയിരിക്കയെ ആണ് ഞങ്ങൾ ഷൊർണുരിലേക്യു് കുടിയേറുന്നത്. പുതിയ വീട്, പുതിയ അന്തരീക്ഷം .. കൂടെ ഒരു പറ്റം നമ്മുടെ കൂട്ടത്തിൽ കൂട്ടാൻ പറ്റുന്ന വില്ലന്മാരും. പറഞ്ഞപ്പോൾ എല്ലാവർക്കുമുണ്ട്അ ആഗ്രഹം, ഒന്ന് വലിച്ചു നോക്കാൻ. പക്ഷെ സിഗരറ്റു പോയിട്ട് ഒരു ബീഡി കുറ്റി പോലും ഒപ്പിക്കയാണ് പറ്റിയില്ല. തോറ്റ് പിന്മാറാൻ ഞങ്ങളും തയ്യാറായിരുന്നില്ല. ഞങ്ങളുടെ ആദ്യകാല പരീക്ഷണങ്ങൾ അങ്ങനെ ചന്ദനത്തിരിയിൽ തുടങ്ങി . പൂജാമുറിയിൽ വെച്ചിരുന്ന ചന്ദനത്തിരികൾ സ്ഥിരമായി ഞങ്ങളുടെ പരീക്ഷണങ്ങക്കു ഇരകളായി . വായിൽ കത്തുന്ന ഭാഗം കയറ്റി വച്ച് പുകവിടലായിരുന്നു പരിപാടി. പലപ്പോഴും തീപ്പൊരി വീണു വായ പൊള്ളുമായിരുന്നു. എങ്കിലും ഞങ്ങൾ വിട്ടില്ല.
സിഗരറ്റിന്റെ വെള്ള കടലാസിന്റെ ഉള്ളിൽ എന്താണെന്നു ഒരു പിടിയുണ്ടായിരുന്നില്ല. ഉള്ളിൽ ഒന്നുമില്ലെങ്കിലും കടലാസു ചുരുട്ടി വലിച്ചാൽ എങ്ങനെ ഉണ്ടെന്നു അറിയാൻ അങ്ങനെ ഞാൻ തീരുമാനിച്ചു.അങ്ങനെ ചന്ദനത്തിരിയിൽ നിന്നും ഞാൻ ന്യൂസ് പേപ്പറിലേക്യു് upgraded ആയി . ഓരോ ചുരുള് വലിച്ചു തീരുമ്പോഴും വായിൽ അവശേഷികയുന്ന വൃത്തികെട്ട രുചി കളയാൻ പല്ലു തേക്യണ്ട സ്ഥിതിയാണ് . എങ്കിലും വായപൊള്ളി പുക വിടേണ്ട കാര്യമില്ലല്ലോ . പക്ഷെ ഒരു ദിവസം കുളിമുറിയിൽ നിന്ന് അസാധാരണമാം വിധം പുക വരുന്നത് കണ്ടു വീട്ടിൽ നിന്നിരുന്ന ചേച്ചി ഞാൻ അതിനുള്ളിൽ കടലാസു കത്തിച്ചു കളികയുകയാണെന്ന കാര്യം വീട്ടിൽ പറഞ്ഞു. അങ്ങനെ ആ ചാപ്റ്ററും ദി end .
ഓർക്കാപുറത്താണ് ഒരു ദിവസം എന്തോ പരത്തുന്നതിനിടയിൽ ഡാഡ്‌ഡിയുടെ മേശ തുറന്ന ഞാൻ കണ്ടത്- മഞ്ഞ നിറത്തിൽ "Gold Flake " എന്നെഴുതിയ ഒരു കൂട് . ഒരെണ്ണം എടുത്തു മറ്റേതെല്ലാം അഡ്ജസ്റ്റ് ചെയ്തു വെച്ചു . അന്നാണ് ആദ്യമായി ഒരു മുഴുവൻ സിഗരറ്റ് ഞാൻ വലികയുന്നതു. പിന്നെ ഇടയ്ക്കിടെ അതൊരു പതിവായി . കൂടു നിറഞ്ഞിരിക്കയുമ്പോൾ മാത്രമേ എടുക്കാറുള്ളു. അല്ലെങ്കിൽ പിടിക്യപ്പെടാൻ ചാൻസ് കൂടുതലായിരുന്നു. കുളിമുറിയിലോ അല്ലെങ്കിൽ ചിലപ്പോഴൊക്കെ ടെറസിൽ എന്റെ ഒരു സ്ഥിരംസ്പോട് സ്പോട് ഉണ്ട് , അയലത്തെ പറമ്പിലേക്യു് നോക്കി ആരും കാണാതെ ഇരിക്കയാണ് പറ്റിയ ഒരു സ്ഥലം, അവിടെയിരുന്നാണ് വലി.
പക്ഷെ കുറച്ചു കാലം കഴിഞ്ഞപ്പോ സിഗരറ്റിന്റെ എണ്ണം കുറയുന്നുണ്ടോ എന്ന് ഡാഡിക്യു് സംശയം തുടങ്ങി എന്ന് തോന്നുന്നു. അഞ്ചോ ആറോ എണ്ണത്തിൽ കൂടുതൽ, കൂട്ടിൽ കാണാറില്ല. നമ്മുടെ നില പരുങ്ങലിലായി. അതീന്നൊരെണ്ണമെടുത്തു വലിച്ചാൽ ഉറപ്പായും പിടിക്യപ്പെടും. അങ്ങേനെയാണ് ഞാനൊരു വഴി കണ്ടു പിടിച്ചത്- സിഗെരെറ്റ് പതുക്കെ തെറുത്തു കുറച്ചു പുകയില മാത്രം എടുക്കും ഓരോന്നിലും നിന്നും, എന്നിട്ടു കടലാസിൽ ചുരുട്ടി വലിക്കയും. അപ്പൊ എണ്ണം കുറയില്ല- ഞാനും ഹാപ്പി ഡാഡ്‌ഡിയും ഹാപ്പി. കുറെ കാലത്തേക്യു് ഈ പരിപാടി തുടർന്നു. പക്ഷെ എന്ത് പറയാൻ, കാലം കുറെ കഴിഞ്ഞപ്പോ ഡാഡി യുടെ വലിപ്പിൽ സിഗരറ്റ് പാക്കറ്റ് കാണാതായിതുടങ്ങി. എന്റെ പരീക്ഷണ നിരീക്ഷണങ്ങൾ അതോടെ അവസാനിച്ചു.
ഇന്ന് വർഷങ്ങൾക്കിപ്പുറം വേണമെങ്കിൽ കാശ് കൊടുത്തു വാങ്ങി വലികയാമെന്ന സ്ഥിതിയിലെത്തിയപ്പോ, എന്തോ കാൻസർ എന്ന ആ മഹാ ഭീകരനെ ഒഴിവാക്കാൻ മനപ്പൂർവം ഞാൻ എന്റെ ആഗ്രഹങ്ങൾ പൊതിഞ്ഞു കീശയിലിട്ടു.
ഈ പുക വലിച്ചു വിടുന്നതിൽ എന്ത് സുഖമാണെന്ന് ചോദിക്കയുന്നവരുണ്ട്. വലിച്ചവനല്ലേ അതിന്റെ ഗുണമറിയൂ.
