എന്റെ ജീവിതത്തിലിന്നേ വരെ നിന്നോളം ആർക്കു വേണ്ടിയും ഞാൻ കാത്തിരുന്നിട്ടില്ല. എന്റെ ഉദരത്തിൽ നീ ജന്മമെടുത്തെന്നറിഞ്ഞ നിമിഷം മുതൽ , നമ്മുടെ കണ്ണുകൾ ആദ്യമായിൽ തമ്മിൽ കണ്ട ആ നിമിഷത്തിനുള്ള കാത്തിരിപ്പായിരുന്നു.... കാണാത്ത ഒരാളോട് തോന്നാവുന്നതിൽ ഏറ്റവും വലിയ ഇഷ്ടം, അത് ഞാൻ അനുഭവിച്ചത് നിന്നിലൂടെയാണ്.
ഒരു കുഞ്ഞു പിറക്കുമ്പോൾ അമ്മയും പിറക്കുന്നു എന്ന് പറയും, എന്നാൽ ഇതെന്റെ രണ്ടാം ജന്മമാണ്. ജീവിതത്തിന്റെ എല്ലാ പടികളും നിന്റെ കൂടെ ഞാൻ വീണ്ടും കയറി എന്നുതന്നെ പറയാം. ഇന്നെന്റെ സിരകളിൽ ജീവൻ തുടികയുന്നുണ്ടെങ്കിൽ അത് നിന്നാലാണ്. ജീവിതമാകുന്ന നാടകം അവസാനിപ്പിച്ചു മടങ്ങിയാലോ എന്ന് ചിന്തിച്ച അവസരത്തിലൊക്കെ, എന്നെ പിന്നോട്ട് വലിച്ചത് നീ എന്ന ഒരേ ഒരു ശക്തിയാണ്. കരഞ്ഞു തളരുമ്പോളെല്ലാം എന്നെ മാറോടു ചേർത്തു പിടിച്ചു ആശ്വസിപ്പിച്ചിരുന്ന ഔചിത്യം ഒരു നാല് വയസ്സ് കാരികയ് എങ്ങനെ കിട്ടി എന്ന് ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. ഉത്തരമില്ലാത്ത ഒരു പാട് ചോദ്യങ്ങളിലൊന്നായി അതിന്നും തുടരുന്നു. ഒരു പക്ഷേ ഇത്തരം ഉത്തരമില്ലായ്മകളിലാണ് ജീവിതത്തിന്റെ രഹസ്യം ഒളിഞ്ഞിരിക്കയുന്നതു. അത് തേടി പോകുന്നില്ല തത്കാലം.
നിന്റെ ജന്മദിനത്തിൽ പറയാൻ ഇതേയുള്ളു- ഹൃദയത്തിലെ സ്നേഹവും, നൈർമല്യവും കാത്തു സൂക്ഷിക്കയുമ്പോഴും സ്വന്തം നിലപാടുകൾക്കായി നിലകൊള്ളാൻ ഒരിക്യലും മറക്കരുത്. നിന്നെ ദ്വെഷികയാനും പഴി പറയാനും ഒരു പാട് നാവുകളുണ്ടാകും; നിന്റെ നന്മകളെ തിരിച്ചറിയുന്ന കൂട്ടരുമുണ്ടാവും. ആരുടെ വാക്കുകൾ കേൾക്കണമെന്നതും ഏതു തിരസ്കരിക്കയാണമെന്നതും നിന്റെ കൈയിലാണ്. നല്ലതു തിരഞ്ഞെടുക്കാൻ നിനക്കെന്നും കഴിയട്ടെ. ജീവിതം ചുമ്മാ ജീവിച്ചു തീർക്കാതെ, അതിലെ കൊച്ചു നിമിഷങ്ങൾ ആസ്വദിക്കയുക. നിന്റെ ശരികളും തെറ്റുകളും, വിജയങ്ങളും തോൽവികളും ആഘോഷിക്കയുക. Life is too short for worries and regrets.
നിനക്കെന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.