ഈയിടെ ഒരു സുഹൃത്ത് സോഷ്യൽ മീഡിയകളിലെ കപട വ്യക്തിത്വങ്ങളെ പറ്റി എഴുതിയത് വായിച്ചപ്പോൾ തോന്നിയതാണ് ... കാപട്യമില്ലാത്തവർ ആരാണ് നമ്മുടെ ഇടയിൽ ?? നിങ്ങളെന്ന നിങ്ങളെ ആർക്കറിയാം മുഴുവനായി ? ഞാനെന്ന എന്നെ സത്യം പറഞ്ഞാൽ ഇപ്പൊ എനിയ്ക്കു പോലും പിടി കിട്ടാത്ത അവസ്ഥയാണ് .. എവിടെയോ വായിച്ചതായി ഓർക്കുന്നു മനുഷ്യന്റെ നാല് മുഖങ്ങളെ പറ്റി - സമൂഹത്തിനു വേണ്ടി, പ്രിയപ്പെട്ടവർക്ക് വേണ്ടി , ആത്മബന്ധം ഉള്ളവരുടെ മുന്നിൽ ... അതൊന്നും കൂടാതെയുള്ള മറ്റാരെയും കാണിക്കയാതെ നാം മൂടി വെയ്ക്കുന്ന മുഖം . ആ മുഖം തുറന്നു കാണിക്കയാണ് ചങ്കുറപ്പുള്ളവർ എത്ര പേരുണ്ട് നമ്മുടെ ഇടയിൽ . മുഖം മൂടിയണിയാത്ത എത്ര പേരുണ്ട് ?
കപടസദാചാരങ്ങളുടെ ഒരു കോട്ട കെട്ടി അതിനുള്ളിലാണ് പലരുടെയും വാസം. കോട്ടകെയുള്ളിൽ എന്തുമാകാം .. അത് പുറം ലോകമറിഞ്ഞാലാണ് പ്രശ്നം മുഴുവൻ. അടഞ്ഞു കിടക്കുന്ന വാതിലുകൾക്കപ്പുറം എന്ത് സംഭവിക്കയുന്നു എന്നത് നിന്നെയോ എന്നെയോ സംബന്ധിച്ചു തീരെ പ്രസക്തമല്ലാത്ത ഒരു കാര്യം മാത്രം. ഈ കോട്ടമതിലുകൾ തകർത്തെറിയാൻ ചങ്കൂറ്റമുള്ളവർ ഉണ്ടാവട്ടെ, ഭാവിയിലെങ്കിലും. പൊയ്മുഖങ്ങളെ അത്രകയും മടുത്തിരികയുന്നു.
ഞാനും എനിയ്ക്കു വേണ്ടിയുള്ള തിരച്ചിൽ ആരംഭിക്കയായാണ് . ഞാൻ എന്നെ തിരിച്ചറിയുന്ന ആ നാളെയിലേക്യു് പ്രതീക്ഷയോടെ ഉറ്റു നോക്കുന്നു. ഭാവി എന്നും ശോഭനമായി തന്നെ തുടരട്ടെ .
ശുഭപ്രതീക്ഷയോടെ
ഞാൻ
No comments:
Post a Comment