ഇടയ്ക്കിടെ അനുവാദമില്ലാതെ വരുന്ന സ്വപ്നങ്ങൾ ഒരു ഓര്മപെടുത്തലാണ്.. അവളെ മറക്കാൻ ഇനിയും അയാൾക്കു കഴിഞ്ഞിട്ടില്ല എന്നതിന്റെ. സ്വപ്നങ്ങളും മോഹങ്ങളും മറവിയുടെ മാറാപ്പിൽ കെട്ടി എറിഞ്ഞു എന്നേ വാതിൽ കൊട്ടിയടച്ചതാണ്. എങ്കിലും അത് തള്ളി തുറന്നു പലപ്പോഴും അവ വരും.
വെളുപ്പാൻ കാലത്ത് കണ്ട ആ സ്വപ്നത്തിന്റെ ആലസ്യത്തിൽ അയാൾ ഇരുന്നു. ഈ പ്രഭാതങ്ങളിലൊന്നിലെ മഞ്ഞു തുള്ളിയുടെ നൈര്മല്യമാണ് അവൾക്കു. ആദ്യ പ്രണയം ഒരു പെരുമ്പാമ്പായി അയാളെ ചുറ്റി മുറുക്കാൻ തുടങ്ങിയത് എന്നാണെന്നു അയാൾക്കൊര്മയില്ല. സൗഹൃദത്തിൽ നിന്ന് പ്രേമമെന്ന പടുകുഴിയിലേക്യു് എന്നാണ് വഴുതി വീണതെന്ന് ഓർത്തെടുക്കാനും കഴിയുന്നില്ല. എങ്കിലും അവളുടെ ഓര്മകള്ക്ക് കാലപ്പഴക്കം വന്നിട്ടില്ല. അവളുടെ കണ്ണുകൾ, വൃത്തിയോടെ ഇരു പുറം ചീകി മെടഞ്ഞു വെച്ച സുവർണ നിറമുള്ള മുടി, ആ നനുത്ത കൈകൾ. അവളുടെ സ്വപ്‌നങ്ങൾ മെനഞ്ഞു തള്ളി നീക്കിയ രാവുകൾ. അവളെന്നു സങ്കല്പിച്ചു തലയിണയിൽ നൽകിയ ഉമ്മകൾ. പ്രേമം വെറും ഒരു വികാരമല്ല, ഒരു ജീവിത ചാര്യയെന്നു തോന്നിയ നാളുകൾ.
മനസ്സിലെ അല അടിക്യുന്ന വികാരങ്ങൾ അതിന്റെ തീവ്രതയോടെ പേപ്പറിലേക്യു് പകർത്താൻ കഴിഞ്ഞെങ്കിൽ, വെറുത്യെങ്കിലും അയാൾ ആശിച്ചു പോയി. ഒടുവിൽ ശ്രമം ഉപേക്ഷിച്ചു കൈയിലിരുന്ന പേന താഴെ വെച്ചപ്പോൾ അതിൽ പറ്റിയ വിയർപ് തുള്ളികൾകു അതേ ഗന്ധം - ഒരു നാൾ മുറുകെ പിടിച്ച ആ നേർത്ത വിരലുകളുടെ ഗന്ധം...
No comments:
Post a Comment