മലയാളികളെ എക്കാലത്തും ഭ്രമിപ്പിച്ച പ്രണയകഥകളിലൊന്നാണ് തൂവാനത്തുമ്പികളിലെ ജയകൃഷ്ണന്റെയും ക്ലാരയുടേതും. വര്ഷങ്ങളെമ്പാടു കഴിഞ്ഞിട്ടും ഇന്നും ആളുകൾ അതിനെപ്പറ്റി ചർച്ച ചെയ്യുന്നു എഴുതുന്നു. കഥയിലെ യഥാർത്ഥ നായിക രാധയാണെങ്കിലും ക്ലാറെയാണ് എല്ലാ ചർ ച്ചകളിലെയും താരം.
കുട്ടിക്കാലത്തു തൂവാനത്തുമ്പികൾ കാണാനുള്ള അനുവാദം ഉണ്ടായിരുന്നില്ല. കിടന്നിരുന്ന മുറിയിൽ ടീവി വെച്ച് മമ്മിയും പാർവതി ചേച്ചിയും കാണുമ്പോൾ എന്നോട് തിരിഞ്ഞു കിടന്നുറങ്ങാനാണ് പറയാറ്. കുട്ടികൾക്ക് ചേർന്ന സിനിമ അല്ലെന്നായിരുന്നു വാദം. പുതപ്പു തലയിലൂടെ വലിച്ചിട്ടു ഞാൻ കാതോർത്തു കിടന്നിരുന്നത് ഇപ്പോഴുമോർക്കുന്നു.
പിന്നീടെപ്പോഴാണ് ആദ്യമായി കണ്ടതെന്നോർമ്മയില്ല, അവസരം കിട്ടിയപ്പോഴൊക്കെ കണ്ടു ചെറുപ്പകാലത്തെ കെറുവിപ്പു തീർത്തു ഞാൻ . ഈയിടെ സുഹൃത്തുക്കളുടെ ഒരു ഡിസ്കഷനില് വീണ്ടും തൂവാനതുമ്പികൾ കയറി വന്നു. അവർക്കാർക്കും എന്നെപ്പോലൊരു ഫാസിനേഷൻ ആ സിനിമയോട് തോന്നിയിട്ടില്ല. ഒരു സുഹൃത്തിന്റെ അഭിപ്രായത്തിൽ ആളുകൾക്ക് ക്ലാരയോടുള്ള ഫാസിനേഷൻ "ഫ്രീ സെക്സ്" ആൻഡ് "നോ കമ്മിറ്റ്മെന്റ് " എന്ന കോൺസെപ്റ് കൊണ്ടാവാം എന്ന് വരെ എത്തി ഡിസ്കഷൻ. അപ്പോഴാണ് ഞാൻ എന്ത് കൊണ്ടാണ് ഞാൻ ഇത്രയും ഫാസിനേറ്റഡ് ആവാൻ കാര്യം എന്ന് ചിന്തിച്ചത്. ഞാൻ എല്ലാകാലത്തും ഒരു പദ്മരാജൻ ഫാൻ ആണ്. അദ്ദേഹത്തിന്റെ സിനിമകൾക്ക് ഒരു പ്രത്യേക ആകർഷണമാണ്.
പക്ഷെ തൂവാനത്തുമ്പികളുടെ കാര്യത്തിൽ സത്യത്തിൽ എന്റെ ഫാസിനേഷൻ ക്‌ളാരയോടായിരുന്നു. കഥയിൽ ജയകൃഷ്ണന്റെ കാരക്ടറൈസേഷനെക്കാൾ എന്നെ ആകർഷിച്ചത് ക്ലാറയുടേതാണ്. ജയകൃഷ്ണൻ സത്യം പറഞ്ഞാൽ നമ്മൾ കാണുന്ന പല ആണുങ്ങളുടെയും ഒരു പ്രതിചായയാണ് . ധനിക കുടുംബം, ആരും പ്രതീക്ഷിക്കയാത്ത ഒരു സുഹൃത്‌വലയം, ആരെയും കൂസാത്ത പ്രകൃതം, പിന്നെ എല്ലാ ആണുങ്ങളും കൂടെ കൊണ്ട് നടക്കുന്ന വിർജിനിറ്റിയുടെ കുറെ (അബദ്ധ)ധാരണകളും. അതാണ് ജയകൃഷ്ണന്റെ ആകെത്തുക.
പക്ഷേ ക്‌ളാര മറ്റു പെണ്കുട്ടികളെപ്പോലെയല്ല, 1980 കാലിലെ നായികാ സങ്കൽപ്പത്തിൽ നിന്ന് ഒരു പാട് വ്യത്യസ്തയാണ്, അവിടെയാണ് പദ്മരാജന്റെ റിയൽ മാജിക് എന്നെനിക്കയു തോന്നിയതു. വ്യപിചാരത്തിലേക്യു് അറിഞ്ഞു കൊണ്ട് ഇറങ്ങി വന്നവളാണ്. എടുപ്പിലും നടപ്പിലും നോട്ടത്തിലും സ്ത്രീയുടെ വശ്യത നിറഞ്ഞു നിൽക്കുമ്പോഴും വളരെ വ്യക്തമായ ചിന്താശേഷിയും നിലപാടും ഉള്ള ഒരു സ്ത്രീ. ഇംഗ്ലീഷിൽ പറഞ്ഞാൽ, "ബ്യൂട്ടി വിത്ത് ബ്രയിൻസ് ".
സത്യത്തിൽ ക്‌ളാര ജയകൃഷ്ണനറെ പ്രണയമല്ല, അയാളുടെ ഒരു ഫാന്റസി ആണ്. അല്ലെങ്കിൽ അയാൾ എന്നോ മനസ്സിൽ കുറിച്ചിട്ട വിർജിനിറ്റിയുമായി ബന്ധപ്പെട്ട വിശ്വാസങ്ങളുടെ പേരിൽ അവളെ പ്രൊട്ടക്ട ചെയ്യേണ്ടതും കൂടെ കൂട്ടേണ്ടതും തന്റെ ഒരു കടമ ആണെന്നും ധരിച്ചു വെച്ചിരിക്കയായാണ് ജയകൃഷ്ണൻ. അയാൾ അവളെ പ്രപ്പോസ് ചെയ്യുന്ന സമയത്തു പോലും പ്രതിഫലിക്കയുന്നതു ഒരു ദുഃഖം കലർന്ന ഭാവമാണ്. നീ എന്റെ അവസാനത്തെ കച്ചിത്തുരുമ്പാണെന്ന മട്ടിൽ. അതെങ്ങനെ സിനിമയിൽ മോഹൻലാലിന്റ മുഖത്തു വന്നു എന്നറിയില്ല(എനിയ്ക്കു മാത്രം തോന്നിയതായിരിക്യാം ചിലപ്പോൾ). ഇവിടെ ആണ് ക്‌ളാര എന്ന സ്ത്രീയുടെ ബ്രില്ലിയൻസ് എനിയ്ക്കു തോന്നിയത്. വളരെ ഈസി ആയ ഒരു യെസ് കൊണ്ട് അവൾക്കു മണ്ണാറത്തൊടിയിലെ വീട്ടമ്മയായി മാറാമായിരുന്നു. ഒരു പക്ഷെ കൊടുത്ത വാക്കിന്റെ പേരിൽ കെട്ടിയ താലിയുടെ പേരിൽ ജയകൃഷ്ണൻ അവളെ പൊന്നു പോലെ നോക്കും, പക്ഷെ അവൾക്കയാളുടെ പ്രണയമാകുവാൻ കഴിയുമോ? അങ്ങനെ അല്ലാതിരികെയുമ്പോൾ അവളും അയാളും ജീവിതം മുഴുവൻ സംതോഷമായിരിക്കയുമൊ. എന്റെ അഭിപ്രായത്തിൽ ക്ലാരയുടെ നോ യുടെയും അവളുടെ തിരോധാനത്തിന്റെ പിന്നെലെ ഒരു കാരണം അതാണ്. അർഹികയാത്ത ഒരിടത്തു കയറിയിരുന്നു അവളുടെയും അയാളുടെയും ജീവിതം പാഴാക്കാൻ അവൾ ഒരുക്കമായിരുന്നില്ല. ക്‌ളാരയുടെ ഈ തിരിച്ചറിവും ഉൾകാഴ്ചയുമാണ് എന്നെ അവളിലേക്കയാകര്ഷിച്ച ഏറ്റവും വലിയ ഘടകം.
അങ്ങനെ മലയാളികൾ മുഴുവൻ ജയകൃഷ്ണന്റെയും ക്ലാരയുടെയും പ്രണയകഥ പറയുമ്പോൾ, ഞാൻ എന്നും ക്‌ളാരയുടെ വകതിരിവിനെ നാമിച്ചുകൊണ്ടേ ഇരിക്കയും .
