അവൻ ജനിച്ചത് ഒരു നാട്ടിൻ പുറത്താണ്. അമ്മയെ കഷ്ട്ടപെടുത്തി മണിക്കൂറുകൾ നീണ്ട പ്രസവം. . ഒരവസരത്തിൽ കുട്ടിയും അമ്മയും നഷ്ട്ടപെടുമോ എന്ന് വരെ എല്ലാവരും വിചാരിച്ചു. പക്ഷെ അവന്റെ നിയോഗം ജീവിക്യാനായിരുന്നു. അങ്ങനെ ആശുപത്രിയിൽ പോകാതെ വയറ്റാട്ടിയുടെ കൈയിലെക്യു് ജനിച്ചു വീഴുന്ന ആ കുടുംബത്തിലെ അവസാന സന്തതി ആയി അവൻ.
വീട്ടിലെ ഇളയ ആണ് തരി ആയതിനാൽ അവൻ അമ്മയുടെ കണ്ണിലുണ്ണിയായിരുന്നു. അമ്മയുടെ പിന്നിൽ നിന്നും വിട്ടു മാറാതെ അവൻ നടക്കും. ഉച്ചയ്ക്കു ചോറുണ്ണുമ്പോ അവനൊരു ഉരുള അമ്മയുടെ വക. അല്ലെങ്കിൽ അവനു വയറു നിറയില്ല. രാത്രിയിൽ ആ ചൂട് പറ്റികിടന്നാലേ അവനുറങ്ങു.
വിദേശത്ത് ജോലി ചെയ്തിരുന്ന അച്ഛൻ അവനൊരു അതിഥി ആയിരുന്നു. വിളൈക്യപ്പെടാത്ത അതിഥി. അയാൾ വന്നാൽ അവനാക അസ്വസ്ഥനാവും. അയാളുടെ ആകാരവും ശകാരവും അവനിൽ ഭീതിയുണര്ത്തി . പക്ഷെ അവൻ ഏറ്റവും വെറുത്ത് ആ രാത്രികളെ ആണ്. അയാൾ വന്നാൽ കുട്ടികൾക്ക് അകത്തെ മുറിയിലേയ്ക്കു പ്രവേശനമില്ല. അമ്മയുടെ സാമീപ്യം അവന് നഷ്ട്ടപെട്ടു. ഉറങ്ങാതെ പുതപ്പിനുള്ളിൽ അവൻ മണിക്കൂറുകൾ തള്ളി നീക്കുമായിരുന്നു.
ആദ്മായി അയാളുടെ കൈയ്യുടെ ചൂടറിഞ്ഞ ദിവസം അവൻ മറക്കില്ല. അച്ഛനെ കാണാൻ വന്ന അദിഥികൾക്കു വെച്ച പലഹാര പാത്രത്തിൽ അവനൊന്നു കൈയിട്ടു. മകന്റെ ഈ പെരുമാറ്റം അങ്ങേർക്കു പിടിച്ചില്ല. കിട്ടി ഒരെണ്ണം നെടുബുരത്തെയു. അന്ന് വൈകുന്നേരം മുഴുവൻ അവൻ കണ്ണും മൂക്കും ഒലിപ്പിച്ചു നടന്നു. അമ്മ അവന്റെ പുറം ഉഴിഞ്ഞു സമാധാനിപ്പിച്ചു. അന്ന് രാത്രി അമ്മയുടെ സാരിത്തുമ്പിൽ പിടിച്ചു ഉറക്കം നടിച്ചു കിടന്നു. അച്ഛൻ എന്തൊക്കെയോ ശകാര വാക്കുകൾ പറഞ്ഞു വാതിൽ കൊട്ടിയടച്ചു ഉമ്മറത്തിണ്ണയിൽ രാത്രി കഴിച്ചു കൂട്ടി.
ആ പ്രാവശ്യം അച്ഛൻ തിരിച്ചു പോയപ്പോ അവൻ അതാഘോഷിക്യാൻ തീരുമാനിച്ചു. പെട്ടി കെട്ടി വെച്ചു ഉയരം കൂടിയ വെളുത്ത അംബാസിഡർ കണ്ണിൽ നിന്നകന്നതും വെട്ടിയെടുത്ത വാഴയിലയും ഉയർത്തി മുറ്റത്തൂടെ അവൻ ഒരു പ്രകടനം നടത്തി. "അച്ഛൻ പോയേ സിന്ദാബാദ് ". അത് കണ്ടു വരാന്തയുടെ ഒരു കോണിൽ അവന്റെ അമ്മ ഇരുന്നു, നിറകണ്ണുകളോടെ.

No comments:
Post a Comment