Search This Blog

Wednesday, 18 October 2023

RARKPK - Not a review

 

It was half past 11 in the night when I was hit by the idea of watching a movie. The young one was asleep, tired from the school trip and the elder one was winding up her activities and scurrying towards the bed, as she knew next will be an alarm bell from me for not being in the bed yet.

I surfed through the OTT platforms for something to watch, which could be considered as an extravagance since it’s a working day the next day. Karan Johar’s new directorial– RARKPK – with a flamboyant Ranveer Singh and Sari clad, more matured looking Alia Bhatt was looking straight out of the screen. I am not into Hindi movies lately, especially family dramas and larger than life rendition, which is a Karan Johar specialty. Maybe that is why I choose to watch it, so that I could get bored and hit the bed easily. But I ended up watching the whole movie!!

RARKPK is exactly what we would expect from Dharma Productions. Breezy romance, loads of family drama, extravagant and out of the world sets and a lot of dancing and singing. The plot is predictable; the rich, spoiled but good-at-heart Dilli da munda falling for an educated, self-made Bengali girl and the family drama that follows – the clash of characters and cultures and principles. Rockey Randhava (played by Ranveer) is clean bowled by the ‘beauty with brains’ Rani (Alia) in their first meeting. The intention was to make his grandfather(played by Dharmendra)- who has  lost his memory years ago- to meet Rani’s grandmother(Shabani Azmi), expecting that he would regain his memory; they had a fling years back, and he chants her name from time to time. But eventually the older pair’s secret meeting becomes a stage for the young ones to explore their chemistry. Even though being polar opposites both couldn’t avoid the attraction, which later blossoms into a deep connection. By the time the young duo realizes their love, they are posed with the biggest question of how to convince the families who could never be an ideal match. Randhava’s are a patriarchal lot where the family members are mere puppets in the hands of Daadi – who created the Randhava Empire- duly supported by her son Thijori. On the other hand Rani’s Bengali family has her daadi who is a free spirited women with her son who is a Kathak Tutor,  settled in New Delhi, abandoning his ambition of stage performances for his wife’s professional career. The couple decides to take a chance by swapping their places in the families and convince them – rings a bell? If you are a south Indian, a film of similar theme was released years ago.

With all its flaws in place, what makes RARKPK work, maybe will be the rebellious core. The film shatters many patriarchal norms. When Rockey says he was never taught practices like body shaming and misogyny as bad, how could he know it, we feel it, because the rules were set in place by a women herself – his daadi. He was never taught to treat women as equal, or was he allowed to even dance or freely express himself, he never looks his father in the eye, and says yes to whatever his daadi says. He slowly unlearns what was thought and takes a stand. Even the elders in the family follows.  The romantic angle of the elderly couple and the support the young ones offers them is also refreshing; love and connection has no age barriers. The film ends on a positive note with an extravagant and eye candy marriage ceremony.

The music was a big let down, but the sparkling chemistry of Ravneer and Alia literally sets the screen ablaze. Although there were many negative comments after the first song was released, no one would have doubted the fact that they make an awesome couple once the movie was released. Ranveer shines as usual in his crazy and lovable avatar and he gets a chance to flaunt his body lavishly.  Alia looks stunning in those saris(which might be a little difficult for a tv person to afford – but come on, its Kjo movie). She balances her act between the confident and independent women and the supportive lover. No much depth or importance is given to her professional life post the first scene.  The supporting cast was good too, but I felt Shabana Azmi  struggled a bit to fit into the extravagant Kjo movie. The sets were breathtaking, especially the Durga Pooja one; with red shades adorning even the walls, it was a brilliant work of art. Kudos to the  team. So to sum it up, if you are a lover of family entertainer, this movie wont disappoint you and as a an add-on you get some eye-opening points of views about our society. But could have reduced the unwanted melodrama and make the edit a bit more tight.

 

Wednesday, 2 August 2023

എന്റെ മകൾക്കു ...

     എന്റെ ജീവിതത്തിലിന്നേ വരെ നിന്നോളം ആർക്കു വേണ്ടിയും ഞാൻ  കാത്തിരുന്നിട്ടില്ല. എന്റെ ഉദരത്തിൽ നീ ജന്മമെടുത്തെന്നറിഞ്ഞ നിമിഷം മുതൽ , നമ്മുടെ കണ്ണുകൾ ആദ്യമായിൽ തമ്മിൽ കണ്ട ആ നിമിഷത്തിനുള്ള കാത്തിരിപ്പായിരുന്നു.... കാണാത്ത ഒരാളോട് തോന്നാവുന്നതിൽ ഏറ്റവും വലിയ ഇഷ്ടം, അത് ഞാൻ അനുഭവിച്ചത്‌ നിന്നിലൂടെയാണ്. 

    ഒരു കുഞ്ഞു പിറക്കുമ്പോൾ അമ്മയും പിറക്കുന്നു എന്ന് പറയും, എന്നാൽ ഇതെന്റെ രണ്ടാം ജന്മമാണ്. ജീവിതത്തിന്റെ എല്ലാ പടികളും നിന്റെ കൂടെ ഞാൻ വീണ്ടും കയറി എന്നുതന്നെ പറയാം.  ഇന്നെന്റെ സിരകളിൽ ജീവൻ തുടികയുന്നുണ്ടെങ്കിൽ  അത് നിന്നാലാണ്. ജീവിതമാകുന്ന നാടകം അവസാനിപ്പിച്ചു മടങ്ങിയാലോ  എന്ന് ചിന്തിച്ച അവസരത്തിലൊക്കെ, എന്നെ പിന്നോട്ട് വലിച്ചത് നീ എന്ന ഒരേ ഒരു ശക്തിയാണ്. കരഞ്ഞു തളരുമ്പോളെല്ലാം  എന്നെ മാറോടു ചേർത്തു  പിടിച്ചു ആശ്വസിപ്പിച്ചിരുന്ന ഔചിത്യം ഒരു നാല് വയസ്സ് കാരികയ്‌ എങ്ങനെ കിട്ടി എന്ന് ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. ഉത്തരമില്ലാത്ത ഒരു പാട് ചോദ്യങ്ങളിലൊന്നായി അതിന്നും തുടരുന്നു. ഒരു പക്ഷേ ഇത്തരം ഉത്തരമില്ലായ്മകളിലാണ് ജീവിതത്തിന്റെ രഹസ്യം ഒളിഞ്ഞിരിക്കയുന്നതു. അത് തേടി പോകുന്നില്ല തത്കാലം.

    നിന്റെ ജന്മദിനത്തിൽ പറയാൻ ഇതേയുള്ളു-  ഹൃദയത്തിലെ സ്നേഹവും, നൈർമല്യവും കാത്തു സൂക്ഷിക്കയുമ്പോഴും സ്വന്തം നിലപാടുകൾക്കായി നിലകൊള്ളാൻ ഒരിക്യലും  മറക്കരുത്. നിന്നെ ദ്വെഷികയാനും പഴി പറയാനും  ഒരു പാട് നാവുകളുണ്ടാകും;  നിന്റെ നന്മകളെ തിരിച്ചറിയുന്ന കൂട്ടരുമുണ്ടാവും. ആരുടെ വാക്കുകൾ കേൾക്കണമെന്നതും ഏതു തിരസ്കരിക്കയാണമെന്നതും നിന്റെ കൈയിലാണ്. നല്ലതു തിരഞ്ഞെടുക്കാൻ നിനക്കെന്നും കഴിയട്ടെ. ജീവിതം ചുമ്മാ ജീവിച്ചു തീർക്കാതെ, അതിലെ കൊച്ചു നിമിഷങ്ങൾ ആസ്വദിക്കയുക. നിന്റെ ശരികളും തെറ്റുകളും, വിജയങ്ങളും തോൽവികളും ആഘോഷിക്കയുക. Life is too short for  worries and regrets.


നിനക്കെന്റെ ഹൃദയം നിറഞ്ഞ  ജന്മദിനാശംസകൾ. 



Tuesday, 23 May 2023

നീലവെളിച്ചം



      ബഷീറിന്റെ 'നീലവെളിച്ചം' ഞാൻ വായിച്ചിട്ടില്ല. അങ്കിൾ ഇന്റെ വീട്ടിൽ ഒരു കളക്ഷൻ തന്നെ ഉണ്ടായിരുന്നു ബഷീറിന്റെ, പറ്റുമ്പോഴൊക്കെ അതിൽ പരതി വായികയുമായിരുന്നെങ്കിലും നീലവെളിച്ചത്തിലേക്യെത്താനായില്ല! അത് കൊണ്ട് തന്നെയാണ് ആ കഥ  സിനിമ ആകുന്നുവെന്നു പറഞ്ഞപ്പോ അതിയായ ഒരു ആഗ്രഹം, അത് വലിയ സ്‌ക്രീനിൽ തന്നെ കാണണമെന്ന്. പലവട്ടം പ്ലാൻ ചെയ്‌തെങ്കിലും നടന്നില്ല; അങ്ങനെ അവസാനം ഇന്നലെ കണ്ടു - Prime Video, തന്നെ ശരണം.  

    സത്യം പറയട്ടെ സ്‌ക്രീനിൽ  കാണാൻ കഴിയാത്തതു വല്ലാത്ത നഷ്ടമായി എന്ന് തോന്നി. പടത്തിന്റെ ഹൈലൈറ് ഗൃഹാതുരത്വമുണർത്തുന്ന യക്ഷികഥയും പിന്നെ കാസ്റ്റിംഗും ആണെന്ന് പറയാം. ടോവിനോ ബഷീറാകുന്നതിനെ വിമർശിച്ചു ഒരു പാട് ചർച്ചകളുണ്ടായിരുന്നതായി കേട്ടു. പക്ഷെ എന്റെ സങ്കൽപ്പത്തിലെ ഭേപ്പൂർ സുൽത്താനോട്  ഒരു പാട് സാമ്യം തോന്നി ടോവിനോകയു (പേപ്പറിൽ ഫോട്ടോ കാണുന്നതിന് മുൻപ് അങ്ങേരുടെ കഥകൾ വായികയുമ്പോൾ കിട്ടിയിരുന്ന ഒരു ചിത്രം പോലെ ). പ്രത്യേകിച്ചും ഭാർഗ്ഗവിക്കുട്ടിയോടു സംസാരികയുമ്പോഴത്തെ കഥാകാരന്റെ ശബ്ദത്തിലെ ഒരു വാത്സല്യവും സോഫ്റ്റ്നസ്സും ഉണ്ട്, വല്ലാത്ത  ഒരു ഫീൽ ആയിരുന്നു അത്. അത് പോലെ തന്നെ റിമയും റോഷനും തങ്ങളുടെ വേഷങ്ങൾ കേമമാക്കി. ആദ്യം ഭാർഗവിയും ശശികുമാറും നേർക്കുനേരെ വരുന്ന ഒരു രംഗമുണ്ട്. സിനിമയിലെ വളരെ മനോഹരമായ ഒരു പ്രണയ രംഗമായി എനിയ്ക്കു തോന്നി, കാരണം അവർ പരസ്പരം നോക്കാൻ മടികയുന്നതു കാണാം. മനസിലെ പ്രണയം കണ്ണിൽ പ്രതിഫലിക്കയുമൊ എന്ന ഭയമാവാം, അത് മറ്റുള്ളവർ അറിഞ്ഞാലോ എന്ന പേടിയാവാം. ഇരുവരും ഒരുമിച്ചുള്ള എല്ലാ രംഗങ്ങളും മികച്ചത് തന്നെ, പ്രണയവും കാത്തിരിപ്പും കോപവും ആശങ്കയും നഷ്ട്ടവുമെല്ലാം അവരുടെ കണ്ക ളിലും ശരീരഭാഷയിലും പ്രതിഫലിച്ചു  . പിന്നെ നമ്മുടെ വില്ലൻ - ഈയടുത്ത കാലത്തു ഒന്നിനൊന്നു മികച്ച കഥാപാത്രങ്ങൾ അവതരിപ്പിച്ചു ഫലിപ്പിച്ച ഷൈൻ ടോമിന്റെ കൈയ്യിൽ അതും ഭദ്രം. പക്ഷെ ഇത്തവണ ഒരു ചെറിയ റെപ്പറ്റീഷന്റെ മണമടിച്ചു എന്ന് പറയാതെ വയ്യ. ഒരു പക്ഷെ ഒരു പാട് കഥാപാത്രങ്ങൾ ഇടവിടാതെ ചെയ്യുന്നത് കൊണ്ടാവാം, കഥാപാത്രങ്ങൾ തമ്മിലുള്ള അതിർ വരമ്പുകൾ  എവിടെയൊക്കെയോ മുറിയുന്ന പോലെ. ബാക്കി സപ്പോർട്ടിങ് കാസറ്റ് എല്ലാം തന്നെ കൊള്ളാം. 

    സിനിമയുടെ പേസ് കുറച്ചു പതുക്കെയാണ്, ഒരു കഥ വായിക്കയും പോലെ തന്നെ. എഴുപതുകളിലെ നാട്ടിൻ പുറം ഒരു പരിധി വരെ നന്നായി recreate ചെയ്തഉ ; ചിലയിടങ്ങളിൽ  ഒരു സ്റ്റുഡിയോ എഫ്ഫക്റ്റ് തോന്നിയെങ്കിലും. ആക മൊത്തത്തിൽ ഈയിടെ കണ്ട സിനിമകളിൽ എനിക്ക്കിഷ്ട്ടപെട്ടതെന്നു പറയാം.  ഒരു character ഗ്രഫ്ഉം സെന്സുമില്ലാത്ത , കൈയ്യടി വാങ്ങാനായി  വേണ്ടി മാത്രം ഉണ്ടാക്കുന്ന സിനിമകൾ  അരങ്ങു വാഴുമ്പോൾ ഇത് പോലത്തെ അറ്റംപ്റ്സ് ഇനിയുഎം ഉണ്ടാകട്ടെ എന്ന് പ്രത്യാശികയുന്നു. രംഗത്തും അണിയറയിലും പ്രവർത്തിച്ച എല്ലാവര്ക്കും എന്റെ നന്ദി. 

Friday, 5 May 2023

The texts

     കുറച്ചു കാലങ്ങളായി ഞാൻ എന്റെ whatsapp status ഇൽ എനിയ്ക്കു നല്ലതെന്നു തോന്നുന്ന quote കളും ആശയങ്ങളും ഷെയർ ചെയ്യുക പതിവാണ്. അത് ഇഷ്ട്ടപെടുന്നവരുണ്ട്, അത് പോലെ തന്നെ critisise ചെയ്യുന്നവരും. FB യിലും ഇത്തരം പോസ്റ്റുകൾ ഷെയർ ചെയ്യുക പതിവാണ്. 

        ഈയടുത്തിടകയു ഒരാൾ എന്നോട് ചോദിച്ചു, ഇത്തരം പോസ്റ്റുകൾ കൊണ്ട് എന്താണുപയോഗം എന്ന്. ഇതൊരു തരാം സോഷ്യൽ മീഡിയ ആക്ടിവിസമല്ലേ? ആയിരിക്കയാം. ഒരു പക്ഷെ ഇത്തരം പ്രവൃത്തികൾ ഒരു തരംഗവും സൃഷ്ട്ടികയാതെ പോകുന്നുണ്ടാവും പലരുടെയും ജീവിതത്തിൽ. പക്ഷെ എങ്കിൽ എന്റെ അനുഭവം മറിച്ചായിരുന്നു.

        Post Partem Depression എന്ന ഭീകരന്റെ കൈയിലകപ്പെട്ടു ഉഴറിയ ഒരു കാലമുണ്ടായിരുന്നു എനിയ്ക്കു. നെഗറ്റീവ് ചിന്തകൾ കൊണ്ട് ചുറ്റപ്പെട്ടു ജീവിച്ച ഒരു കാലം.  പ്രഷർ ഷുഗർ ഹാർട്ട് ഡിസീസ് എന്തിനു ഒരു പനി  പോലും വലിയ status symbolസ്  ആവുമ്പൊ , മനോരോഗങ്ങളും അതിന്റെ ചികിത്സയും അതിനെപ്പറ്റിയുള്ള discussions വരെ പുറത്തു പറയാൻ പാടില്ലാത്ത ഒരു വിഷയമായി കണക്കാക്കുന്നവരാണ് ഇന്നും പലരും(മാറ്റങ്ങൾ ഇല്ലെന്നു പറയുന്നില്ല). അത് കൊണ്ട് തന്നെ ഞാൻ കടന്നു പോയിക്കൊണ്ടിരിക്കയുന്നതു ഇത്തരം  ഒരു രോഗാവസ്ഥയാണെന്നു ഞാൻ മസസ്സിലാക്കിയപ്പോഴും, അത് നിന്റെ കുറ്റമാണ്, വെറുതെ ചിന്തിച്ചു കൂട്ടുന്നതാണ് എന്നൊക്കെയുള്ള reactions ആണ് എനിയ്ക്കു ലഭിച്ചത്. ഒടുവിൽ എന്റെ നിർബന്ധത്തിനു വഴങ്ങിയാണ് ഒരു psychiatrist ഇനെ കാണാമെന്ന തീരുമാനത്തിലെത്തിയത്. അങ്ങേരുടെ സഹായത്താൽ ഞാനും പിടിച്ചു കയറി ആ പടുകുഴിയിൽ നിന്ന്.  ആ കയറ്റവും തീരെ എളുപ്പമായിരുന്നില്ല. 

        ഈ അവസരത്തിലാണ്  എന്റെ ഒരു സുഹൃത്ത് എന്നെ കാണാൻ വന്നത്; വര്ഷങ്ങള്ക്കു ശേഷം. mobile ഫോണെന്ന സാധനം കണ്ടു പിടിച്ചതിനാൽ contact  വിട്ടിരുന്നില്ല. ഞങ്ങളുടെ conversation തികച്ചും നോർമൽ ആയിരുന്നു. ഒരിത്തിരി ഫോർമൽ എന്ന് വേണമെങ്കിൽ പറയാം. ജീവിതത്തിൽ നടക്കുന്നതെല്ലാം ഒരു കൂടിക്കാഴ്ചയിൽ പറയുന്ന സ്വഭാവം എനിക്കയില്ല പൊതുവെ. അത് കൊണ്ട് തന്നെ എന്റെ രോഗത്തെ  കുറിച്ചോ ഞാൻ കടന്നു പോകുന്ന അവസ്ഥയെ കുറിച്ചോ ഞാനൊന്നും പറഞ്ഞതുമില്ല, അവൾ ചോദിച്ചുമില്ല. ഞങ്ങൾ ഇനിയും കാണുമെന്ന ഉറപ്പിൽ യാത്ര പറഞ്ഞു  പിരിഞ്ഞു. കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ദിവസവും രാവിലെ എനിയ്ക്കു സ്ഥിരമായി inspirational quotes അയച്ചു തരുക പതിവാക്കി അവൾ. പതിവ് പോലെ എന്തിനാണെന്നു ഞാൻ ചോദിച്ചുമില്ല അവൾ പറഞ്ഞുമില്ല. പക്ഷെ ഒരു വല്ലാത്ത ഊർജ്ജനമായിരുന്നു എനിക്കയാ messages. രാവിലെ കിടക്കയിൽ നിന്നെണീകയാണ് പാട് പെടുമ്പോ, ഇനി മുന്നോട്ടു പോകാൻ കഴിയില്ലെന്ന് തോന്നി തനിച്ചിരികയുമ്പോ ... അകലെ എവിടെയോ നിന്ന് ആരോ എന്നോട് പറയുന്ന പോലെ, ഞാൻ കേൾക്കാൻ കൊതിച്ച വാക്കുകൾ, വരികൾ. എന്റെ അവസ്ഥയിൽ നിന്ന് ഞാൻ തിരിച്ചു വന്നു ജീവിതത്തിലേക്യു്. ആത്മഹത്യാ ചിന്തകളിൽ നിന്ന് ജീവിതത്തിന്റെ കൊച്ചു കൊച്ചു സന്തോഷങ്ങളിലേക്യു്. ജീവിതം മനോഹരമാണെന്ന തിരിച്ചറിയലിലേയ്ക്കു.  അതിൽ ആ messages വഹിച്ച പങ്കു ചെറുതല്ല. 

        അങ്ങനെ എടുത്തതാണ് ഞാനാ തീരുമാനം, എനിയ്ക്കു നല്ലതെന്നു  തോന്നുന്ന  thoughts and believes ഷെയർ ചെയ്യുക എന്നത്. ഒരു പക്ഷെ നമ്മളുടെ ചിന്തകൾ മറ്റുള്ളവരെ ചൊടിപ്പിച്ചേക്കാം, ഒരേ രീതിയിൽ ചിന്തികയുന്നവരല്ലല്ലോ എല്ലാവരും. എങ്കിലും എന്റെ മെസ്സേജുകളോ പോസ്റ്റുകളോ ആരിലെങ്കിലും ഒരു പോസിറ്റീവ് energy  ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ  അത് മതി. അതിനെ നിങ്ങൾ എങ്ങും എത്താത്ത സോഷ്യൽ മീഡിയ ആക്ടിവിസം എന്നോ, അല്ലെങ്കിൽ മറ്റെന്തു പേരിട്ടും  വിളിച്ചോളൂ. നല്ലതു ചേർത്ത് വെയ്ക്കാനും വേണ്ടാത്തത് ഒഴിവാക്കാനും ഞാൻ  പഠിച്ചിരികയുന്നു . 

Wednesday, 4 January 2023

അന്ത്യം


    അങ്ങനെ വർഷങ്ങളായി അഭിമാനത്തോടെ തലപൊക്കി നിന്നിരുന്ന ആ മഹാനുഭാവനും നിലം പൊത്തി. അങ്ങനെ ചുമ്മാതൊന്നും വീണതല്ല, വെട്ടി മുറിച്ചതാണ്. ഓരോ ശിഖരങ്ങളായി പതിയെപ്പതിയെ... ആരും ആഗ്രഹിക്കയാതൊരു അന്ത്യം. 

    സത്യത്തിൽ അങ്ങേരത് അർഹിച്ചിരുന്നോ ???

    എന്താണ് കുറ്റം ????

    മനുഷ്യരുടെ ഭാഷയിൽ പറഞ്ഞാൽ തന്റെ അതിരുകൾ  മറന്നു... ഇലകൾ വീഴുന്നത്  അയൽക്കാരന്റെ പറമ്പിലേക്യു്. അതൊരു വലിയ പാതകം  തന്നെയാണ്, അല്ലെ??? അതിനവർ വിധിച്ച ശിക്ഷയാണ് ഇത്. 

    നൂറു കണക്കിന് കിളികൾക്കും  അണ്ണാറക്കണ്ണനാന്മാർക്കും  കൂടൊരുക്കുകയും, മണ്ണിലെ പൊത്തുകളിൽ  കൂടിയിരുന്ന പാമ്പു ദൈവങ്ങളെ കാക്കുകയും, നിത്യമായ തണലും സംരക്ഷണവും മുഖം നോക്കാതെ എല്ലാവര്ക്കും കൊടുക്കുകയും ചെയ്തിരുന്നു ആ മഹാൻ. ഇടതൂർന്ന ശിഖരങ്ങളിലൂടെ സൂര്യപ്രകാശം പോലും കടന്നു ചെല്ലാൻ പാട് പെട്ടിരുന്നു. ആ തലയെടുപ്പ് ഒന്ന് വേറെ തന്നെ, എങ്കിലും അതിന്റെ ഹുങ്ങൊന്നുമില്ല മൂപ്പർക്ക്. അവർക്കാർക്കും അത്   വെറുമൊരു മരം  മാത്രമായിരുന്നില്ല, രക്ഷിതാവായിരുന്നു. 

    പിന്നെ ഞാൻ   - എനിയ്ക്കു അങ്ങേരു എന്റെ  സായാഹ്‌നങ്ങളിലെ ഒഴിച്ച് കൂടാനാവാത്ത ഒരു സുഹൃത്തായിരുന്നു.  പക്ഷെ ഞങ്ങളുടെ ഇടയിൽ ആ മതിലുകൾ അന്നും വില്ലന്മാരായി നിന്ന്. മനുഷ്യൻറെ  അതിര്ക്കാകുന്ന പാറാവുകാർ. എങ്കിലും ആരും കാണാതെ ചിലപ്പോൾ്ഴെല്ലാം അത് ചാടിക്കടന്നു  ഞാൻ അങ്ങേരുടെ അടുത്തെത്തും. അപ്പോഴെല്ലാം തലയാട്ടിച്ചിരിക്കയും മൂപ്പർ. അല്ലാത്തപ്പോൾ ഞാൻ സ്ഥിരം അങ്ങേരോട്  സംസാരിച്ചിരുന്നത്  എന്റെ വീടിന്റെ മട്ടുപ്പാവിൽ നിന്നാണ്-  ഒരു പത്തടി ദൂരത്തിൽ ആയിരിക്യും അപ്പോൾ ഞങ്ങൾ .  വാക്കുകളുടെ അകമ്പടിയില്ലാത്ത   സംഭാഷണങ്ങൾ . പറഞ്ഞ ഒരു പിടി പരാതികൾ തലകുലുക്കി കേൾക്കും , സ്കൂളിലെ വിശേഷങ്ങൾക്ക്  എന്നോടൊപ്പം ചിരിക്യും. കണ്ണീർവാർത്തു  ചെന്നപ്പോഴൊക്കെ ഇളം കാറ്റിലൂടെ സാന്ത്വനങ്ങൾ കൊടുത്തു വിടും. 

    ഇന്ന് അവിടം  ഒരു മോഡേൺ പാമ്പിൻ കാവാക്കി മാറ്റി ഉടമസ്ഥർ, സിമെന്റ് തേച്ച തറയും, അതിൽ കുത്തി നിർത്തിയ കുറെ പ്രതിമകളും. തങ്ങളുടെ സംരക്ഷകനില്ലാത്ത ആ കാവിലെകയു പിനീട് പാമ്പുകൾ വന്നോ എന്ന് തന്നെ എനിയ്ക്കു സംശയമാണ്. ഇന്നാ തറയിലേക്യു് നോക്കുമ്പോ ഇടനെഞ്ചിലൊരു പിടപ്പാണ്.  എങ്കിലും ഓർമകൾ ഉള്ളിടത്തോളം താങ്കളെന്റെ  ഓർമ്മയിൽ ജീവിക്കും, ആരെങ്കിലും അവിടെയും കേറി  വെട്ടി വീഴ്ത്തുന്നത് വരെ.