സത്യം പറഞ്ഞാൽ പദപ്രയോഗം ശരിയോ എന്നറിയില്ല... മലയാളം പുസ്തകങ്ങളും ലേഖനങ്ങളുമെല്ലാം വായിച്ചിട്ടു കാലങ്ങളായ . ഒരു പോസിറ്റീവ് സെൻസിൽ മാത്രം ഉപയോഗിയ്ക്കുന്ന ഒരു പദമാണിതെന്നു തോന്നുന്നു - വേറെ വാക്കൊന്നും കിട്ടുന്നില്ല (suggestions ആവാം ).
അപ്പൊ പറഞ്ഞു വന്നത് ചില വ്യക്തികൾ നമ്മളിൽ ഉണ്ടാകുന്ന ഇൻഫ്ലുവെൻസിനെ പറ്റിയാണ് - നല്ലതും ചീത്തതുമായവ; പലപ്പോഴും കുഴപ്പിക്കയുന്നവയാണിത് . കാരണം ഓരോ വ്യക്തികൾ പലവരിലും പല തരം സ്വാധീനങ്ങളാണ് ഉണ്ടാക്കുന്നത്. പക്ഷെ സ്ഥിരമായി പോസിറ്റീവ് ആൻഡ് നെഗറ്റീവ് energies കൊണ്ട് നടക്കുന്ന ചിലരുണ്ട്. ചില ആളുകൾ നമ്മുടെ അടുത്ത് വന്നാൽ , അല്ലെങ്കിൽ അവരോടു സംസാരിച്ചാൽ ഒരു പ്രത്യേക ഫീൽ ആണ് - ഒരു വല്ലാത്ത പോസിറ്റിവിറ്റി - എന്റെ ഒരു ഫ്രണ്ട് ഉണ്ട്, പേര് പറയുന്നില്ല - പുള്ളികാരിയോട് ഒരഞ്ചു മിനിറ്റ് സംസാരിച്ചാൽ ജീവിതം തന്നെ എത്ര ലളിതമെന്നു തോന്നിപോകും. എല്ലാത്തിനും ഒരു സാ മട്ട് ... എന്തിനാണ് നമ്മൾ വെറുതെ ചിന്തിച്ചു ജീവിതം complicated ആക്കുന്നതെന്നു തോന്നിപോകും.
അത് പോലെ തന്നെ നേരെ വിപരീതചിന്താഗതി ജനിപ്പിക്കയുന്നവരുമുണ്ട്. ജീവിതത്തിലെ ചെറിയ ചെറിയ പ്രശനങ്ങൾ പോലും ഊതി പെരുപ്പിച്ചു ചുറ്റുമുള്ളവർക്കും തങ്ങൾക്കു തന്നെയും ഒരു പ്രശ്‌നവലയം തീർക്കുന്നവർ. ഇപ്പോഴത്തെ യൂത്തിന്റെ ഭാഷയിൽ പറഞ്ഞാൽ ദുരിതന്മാർ . ഇത്തരം വ്യക്തികളെ പരമാവധി ഒഴിവാക്കുന്നതാണ് നല്ലതു; അല്ലെങ്കിൽ പിന്നെ അവരുടെ ഇൻഫ്ലുവെൻസിലേക്യു് വീണു പോകാതെ സ്സ്വയം രക്ഷിക്കയാനുള്ള ട്രിക്ക് അറിയണം.
ഈ രണ്ടു extream സിലും പെടാത്ത ഒരു കൂട്ടരുണ്ട്; അവർ ഇടപഴകുന്ന മനുഷ്യരെ ആശ്രയിച്ചാണ് അവരുടെ influence - ചിലവർക്കു അവർ ഉത്തമർ, എന്നാൽ മറ്റു ചിലവർക്കോ പ്രശ്നക്കാർ. രണ്ടു വ്യക്തിത്വങ്ങൾ തമ്മിൽ ഉരസുമ്പോൾ ഉണ്ടാകുന്ന ഒരു conflict - ഒരു വിധത്തിൽ എല്ലാ പ്രശ്നങ്ങൾക്കും ഉറവിടം ഇത് തന്നെയാണ് - കുട്ടികളെ കണ്ടിട്ടില്ലേ - ഒരു നിമിഷം അവര് തമ്മിൽ പൂരന് വാഴക്കായിരിക്യും, അടുത്ത ക്ഷണത്തിൽ തോളിൽ കൈയും ഇട്ടു നടക്കും; മുതിർന്നവർക്കും ഇങ്ങനെ ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് വിചാരിച്ചിട്ടുണ്ട്. പക്ഷെ വളരും തോറും നമ്മുടെ ഈഗോ, ദേഷ്യം, വെറുപ്പ് എന്നെ വികാരങ്ങളും വളർന്നു വരുന്നു - മാപ്പു കൊടുക്കലും പ്രീണിപ്പിക്കലും അത്ര എളുപ്പമല്ല. അത് കൊണ്ട് തന്നെ ഇടപെടലുകൾ സൂക്ഷിച്ചായാൽ ഇരു കൂട്ടർക്കും നന്ന്. വാ വിട്ട വാക്കും കൈ വിട്ട ആയുധവും തിരിച്ചെടുക്കാനാവില്ലല്ലോ - അത് പോലെ തന്നെയാണ് ചെയ്തു കൂട്ടുന്ന കാര്യങ്ങളും; ചില മുറിവുകൾ ശാശ്വതമാണ് - എത്ര മൂടികെട്ടിയാലും ഉണങ്ങാത്തവ. അപ്പൊ ഇവിടെ വ്യക്തികളാണോ അതോ ചിന്തകളാണോ അതോ പ്രവൃത്തികളാണോ വില്ലന്മാർ? എന്താണ് നമ്മൾ ഉണ്ടാകുന്ന നെഗറ്റീവോ പോസിറ്റീവോ ആയ inflencinu ആധാരം? ബിജു മേനോന്റെ സിനിമ പോലെ "ആർക്കറിയാം"??