Search This Blog

Wednesday, 28 December 2022

ആ കാലുകൾ

     അവളുടെ കാലുകളിൽ രാവും പകലും സംഗമിച്ചു. വെള്ളികൊലുസിൽ പറ്റികിടന്ന മണൽത്തരികൾ പതിയെ പൊഴിയാൻ തുടങ്ങിയിരുന്നു . സിമെന്റ് തറയിൽ അവളുടെ പാദങ്ങളുടെ നനുത്ത പാടുകൾ , സൂര്യന്റെ താപമേറ്റു മായാൻ  വെമ്പി കിടന്നു..

    ഞാൻ അവളെ - കൂടുതൽ specific ആയി പറഞ്ഞാൽ, അവളുടെ കാലുകളെ ചൂഴ്ന്നു നോക്കുന്നത് അവളറിഞ്ഞോ എന്തോ ? എന്തായാലും അറിഞ്ഞ ഭാവം നടിച്ചില്ല. അവളുടെ കണ്ണുകൾ കടലിന്റെ ആഴവും പരപ്പും അളക്കാൻ ശ്രമിക്കയുകയാണെന്നു തോന്നി. എത്ര നേരം അവൾ അങ്ങനെ നിന്നോ എന്തോ? ഞാനും- എന്നാൽ എന്റെ കണ്ണുകൾ കടലിന്റെ ഭംഗി ആസ്വദിക്കയുന്നതിനു പകരം അവളുടെ കാലുകളിൽ ഉടക്കി കിടക്കുകയാണ്. ഇടയ്ക്കു വന്ന ഒരു ഫോൺ കാൾ അവളുടെ ആ നില്പിനു് സ്വല്പം ഭംഗം വരുത്തി. അല്പം നീരസത്തോടെ അവൾ സംസാരിച്ചു നിറുത്തി - തമിഴാണ് ഭാഷ.  എന്നിട്ടു പതിയെ നടന്നു തുടങ്ങി. ആ ഗോപുരത്തിന്റെ ആളൊഴിഞ്ഞ ഒരു കോണിലേക്യു്. 

    എന്റെ ജിജ്ഞാസ വളർത്താൻ മാത്രം എന്ത് പ്രത്യേകതയാണ് അവളുടെ കാലുകളിൽ? ഒരു പക്ഷെ പതറി ഓടുന്ന എന്റെ മനസ്സിന്റെ പാഴ്‌വേലകളാകും ഇതെല്ലാം. ഈയിടെ ഞാൻ മനസിന്നെ കെട്ടിയിടാറില്ല- അതിന്റെ വഴിയേ വിടും; സ്വതത്രമായി വിഹരികയട്ടെ പഹയൻ. 

    അവൾ പോകാനൊരുങ്ങുന്നു. മനസ്സിൽ എന്തെന്നിലാത്ത ഒരു നഷ്ട്ടബോധം. വെള്ളികൊലുസിട്ട ആ പാദങ്ങൾ ഒന്ന് തൊടാൻ തോന്നി. എന്റെ സ്നേഹസമാനമായി ഒരു ചുംബനം ആ മണൽ പുരണ്ട കൊലുസിൽ പതിക്യാനും . ഒരു പക്ഷെ ജീവിതത്തിൽ ഒരിക്കയാലും ഇനി കണ്ടു മുട്ടാൻ ഇടയില്ലാത്ത ആ കാലുകൾക്കു എന്റെ പാർട്ടിങ് ഗിഫ്റ്. താഴോട്ടുള്ള ഇറക്കത്തിൽ അവൾ പതിയെ ഒന്ന് തിരിഞ്ഞു നോക്കി, എന്നിട്ടു നടത്തം തുടർന്നു. ഞാൻ അപ്പോൾ പൊഴിഞ്ഞ ആ മണൽത്തരികൾ കണ്ടു പിടിക്കയാനുള്ള ശ്രമത്തിലായിരുന്നു...

Thursday, 15 December 2022

Doctor G

     It has been a long time since I have watched a movie in a single stretch. I don’t know whether the problem is with the scripts or my aging brain have taken a call not to engage itself with anything. But luckily Doctor G was an exception. Whenever Ayshmaan Khurana comes up with a movie I watch it, and he rarely disappoints. The guy has got a knack for selecting the right scripts - mostly the unconventional topics right from his first outing. 

    Doctor G also takes the unconventional route, a male gynaecologist losing his "male touch" as its said in the movie. It could seem a lil weird and overstretched when we come to know that there are no male students other than him when the protagonist opts gynaecology in a famous medical college. Also some of the scenes seem a bit too filmy (for instance the delivery in the corridor). But these minor negatives don’t affect the narrative - but helps to get that little doses fun and emotion that the story requires - like Dr. G getting to see the baby for the first time and his eyes wells up - the scene's so touching; that’s the brilliance of writing and filmmaking, I believe. Also the protagonist not having a conventional love story was a good move. 

    When we have a subject like this , it’s good to have a woman at the helm of affairs and that’s what has happened with this one too. Anubhuti Kashyap has done her job well in her directorial debut on the big screen. Also she being a part of the writing camp was a good move. The cast is fabulous too with Ayushmaan taking the centre stage. Shefali shah is as imressive as ever as the HOD of gynec department. The rest of the cast is also neatly chosen with so many new faces and every single character gels with the narrative. Sheeba chadda as Dr. G’s mom is fabulous. 

    In nutshell I recommend Doctor G for a fun weekend watch as its streaming on NETFLIX now if you are ready to sob a bit and enjoys questioning the societal norms.

 


Thursday, 24 November 2022

"കാന്താര " - not a review

 ഇയ്യിടെ തീയറ്ററുകൾ നിറഞ്ഞാടിയ ഒരു സിനിമ -- സൗത്ത് ഇന്ത്യൻ  ജനപ്രീത സിനിമകളുടെ പട്ടികകളിൽ ഒരു പൊൻതൂവൽ കൂടി  - 

"കാന്താര "

ഋഷഭ് ഷെട്ടി എഴുതി, സംവിധാനം ചെയ്തു അഭനയിച്ച സിനിമ ഒരു പാട് കൈയ്യടി നേടിക്കഴിഞ്ഞു ഇത് വരെ. വളരെ വ്യത്ത്യസ്തമായ ഒരു കഥാഗതി എന്ന് അവകാശപ്പെടാൻ പറ്റുമോ എന്നെനിക്യു് സംശയമാണ്- പൊതുവെയുള്ള അഭിപ്രായം അതാണെങ്കിലും.  കാടിനടുത്തെ ഗ്രാമം, അവിടെ കാടിനെ ആശ്രയിച്ചു ജീവിയ്ക്കുന്ന ഒരു കൂട്ടം മനുഷ്യർ. അവർ മുറുകെ പിടിയ്ക്കുന്ന വിശ്വാസങ്ങളും  ആചാരാനുഷ്ട്ടാനങ്ങളും. അവിടേയ്ക്കു ഒരു Law abiding ഫോറെസ്റ് ഓഫീസർ  വരുമ്പോൾ ഉണ്ടാവുന്ന ഉരസലുകളും പ്രശ്നങ്ങളുമാണ് ചിത്രത്തിന്റെ പകുതിയും പറയുന്നത്. കഥയുടെ ഹൈലൈറ് എന്ന് പറയുന്നത് ആ ഗ്രാമവാസികൾ തലമുറകളായി മുറുകെ പിടിയ്ക്കുന്ന ആചാരങ്ങളുടെയും  അനുഷ്ഠാനങ്ങളുടെയും വിശ്വാസങ്ങളുടെയും അവതരണമാണ്. സിനിമാലോകത്തെ പ്രഗത്ഭരും അല്ലാത്തവരും ഒരു പോലെ എടുത്തുന്ന പറഞ്ഞതും പ്രകീർത്തികയുന്നതും ഈ ഒരു element തന്നെയാണ്.  അവസാനത്തെ ഒരു ഇരുപതു മിനിറ്റ് കഥയിലെ 'ദൈവത്തെ' പോലെ ഷെട്ടി ആടി തകർത്തു.  ഋഷഭ് ഷെട്ടി എന്ന അമരക്കാരൻ ഒരു നല്ല visual  ട്രീറ്റ് തന്നെയാണ് പ്രേക്ഷകർക്ക് ഒരുക്കിയിട്ടുള്ളത് എന്ന് പറയാം . ഓരോ scene ഉം  മനുഷ്യരുടെ മണ്ണിനോടും കാടിനോടുമുള്ള അവിഭാജ്യമായ ഒരു ബന്ധം ഊന്നിപ്പറയുന്നതാണ്. കണ്ണിനു കുളിരേകുന്ന  കാടും , വിശ്വാസങ്ങൾ ആഴ്ന്നിറങ്ങിയ ചുവന്ന മണ്ണും കഥയിലെ  രണ്ടു കഥാപാത്രങ്ങളെ പോലെ  തോന്നി. 

എങ്കിലും എന്റെ മനസ്സ് സഞ്ചരിച്ചത് കഥയിലെ അതികം ചർച്ച ചെയ്യപ്പെടാത്ത കുറച്ചു വസ്തുതകളിലൂടെയാണ്. ഒരു 'problematic machoism' ചിത്രത്തിലുടനീളം അതിലെ protagonist കാണികയുന്നുണ്ട്. നായകനെ കുറിച്ച് പറഞ്ഞാൽ അയാൾ ജോലിയും കൂലിയുമൊന്നും ഇല്ലാത്ത, നാട്ടിലെ ഒരു സ്ഥിരം  പ്രശ്നകാരനാണ്. പ്രശ്നകാരനെന്നു എന്നാൽ എന്തിനും  ഏതിനും ഒന്ന് പറഞ്ഞാൽ രണ്ടിന് തല്ലാൻ റെഡി ആയി നിൽക്കുന്ന ഒരു പുള്ളി, പകലും രാത്രിയുമില്ലാതെ മദ്യസേവ. അവനിഷ്ടം തോന്നുന്ന പെണ്ണൊരുത്തിയെ അവളുടെ അനുവാദമില്ലാതെ approch ചെയ്യുക (mild molestation എന്ന് വരെ പറയാം). നായാട്ടിനു പോകുന്നവൻ - ആവശ്യത്തിനുള്ളത് കിട്ടിയിട്ടും ഒരു  രസത്തിനു ഇനിയും കൊല്ലാൻ അവനൊരു മടിയുമില്ല.  പണ്ടാരോ പറഞ്ഞ പോലെ ഇത് പോലുള്ള ആളുകൾ നമ്മുടെ നാട്ടിൽ കുറവല്ല, പക്ഷെ ഇത്തരം കഥാപാത്രങ്ങൾക്ക് ഒരു larger than life അവതരണം കിട്ടുമ്പോൾ നമ്മൾ അത് വഴി എന്താണ് ഈ സമൂഹത്തോട് പറഞ്ഞു വെക്കയുന്നതു? നമ്മുടെ  സമൂഹത്തിൽ ഇതെല്ലാം  കുഴപ്പമില്ലെന്നോ? ഇത്തരം അവതരണങ്ങൾ ഒരാളെ പോലും influence ചെയ്യില്ലെന്ന് ഇതിലെ അണിയറ പ്രവർത്തകർക്ക് പറയാൻ കഴിയുമോ... എന്റെ അഭിപ്രായത്തിൽ ഇല്ല- ഈ സിനിമ നേടിയെടുത്ത ജനപ്രീതി അതിനൊരു ഉദാഹരണമല്ലേ ? പെണ്ണിനെ കേറി പിടികയുമ്പോഴും,  ഡ്യൂട്ടി നടത്തുന്ന ഓഫീസറെ അടികയുമ്പോഴും theatre ഇൽ ഉയരുന്ന കയ്യടി ഒരു പ്രോപ്പർ സൊസൈറ്റിയുടെ പ്രതിഫലനമാണോ? ചിന്തികെയേണ്ടിയിരിക്കയുന്നു. ഞാൻ നോക്കിയിട്ടു  ഓഫീസറുടെ ഭാഗത്തു തെറ്റൊന്നുമില്ല കുറച്ചു aggressive ആണെന്നൊഴിച്ചാൽ - അത് പിന്നെ നാട്ടുകാരും അംഗീകരിക്കയുന്നുണ്ട് - വൈകിയാണെങ്കിലും . എന്നാൽ കഥയിലെ നായികയോ, കേറിപ്പിടിച്ചവൻ ഒരു ജോലി വാങ്ങി കൊടുക്കുമ്പോഴെക്കെയും അവനെ പ്രണയികയാണ് തുടങ്ങുന്നു. വളരെ തെറ്റായ  representationസ്  ആണ് സിനിമയിൽ ഉള്ളതു് എന്ന് പറയാതെ വയ്യ .  വളർന്നു വരുന്ന തലമുറയ്ക്കു പകരാൻ ഒരു പാടു നല്ല മൂല്യങ്ങളുണ്ട് നമ്മുടെ കൈയ്യിൽ. അതിൽ ഈ ഊതിപ്പെരുപ്പിച്ച machoism ഉൾപെടുത്താതിരുന്നാൽ നല്ലതെന്നാണ് എന്റെ പക്ഷം. ബാക്കി എല്ലാം ok.

Friday, 29 July 2022

കൈകൾ

    ഇരുട്ടിൽ തുറന്നിട്ട ജനലിലൂടെ നീണ്ടു വന്ന ആ കൈകൾ അന്ന് അവളെ ഭയപ്പെടുത്തിയില്ല. ഇതെത്ര കണ്ടിരിക്കയുന്നു എന്ന മട്ടായിരുന്നു അവൾക്കു.  ഒരു പക്ഷെ വീടെന്ന  സുരക്ഷ കവചം അവൾക്കു ധൈര്യം പകർന്നിട്ടുണ്ടായിരിക്യണം . 

    അവൾക്കത് ആദ്യ അനുഭവവുമല്ല.  ആദ്യത്തെ അനുഭവം അവളെ വല്ലാതെ വേദനിപ്പിച്ചു; "എന്തിനു എന്നെ മാത്രം ഇങ്ങനെ പരീക്ഷിക്കയുന്നു ??"" - എന്ന് നെഞ്ചുരുകി കരഞ്ഞു. വെറുപ്പും അമർഷവും കടിച്ചമർത്താൻ പാട് പെട്ടു .  എന്നാൽ പതിയെ അവൾക്കു മനസ്സിലായി താൻ മാത്രമല്ല , അധികവും പ്രതികരണ ശേഷി ഇല്ലാത്ത എല്ലാ  ശരീരങ്ങളുടെയും നേരെ  ഇതരം കൈകളുടെ ഈ കടന്നു കയറ്റം സർവ്വസാധാരണമാണെന്നു . കുഞ്ഞുങ്ങൾ, വേലക്കാരികൾ അല്ലെങ്കിൽ തിരക്ക് പിടിച്ച ബസിലെ യാത്രികാർ,  അതുമല്ലെങ്കിൽ ഒരു വിധേനയും എതിർക്കാൻ  ധൈര്യപ്പെടില്ലെന്നു ഉറപ്പുള്ള ദേഹങ്ങൾ  എല്ലാം  ഇത്തരം കൈകളുടെ ലക്ഷ്യങ്ങളാണ്. ഇവരുടെ  ഓർമകളെ ഒരു ജീവിത കാലം മുഴുവൻ കളങ്കപ്പെടുത്താൻ  കൈകൾക്കു നിമിഷ നേരം മതി.  കുറച്ചു നാൾ മുൻപാണ്, സിനിമ തീയേറ്ററിൽ അത് പോലൊരു അനുഭവം അവൾക്കുണ്ടായത്. സിനിമ തുടങ്ങിയത്തിനു ശേഷമാണ് അവളെത്തിയത്. ഇരുട്ടിൽ ഇരിപ്പിടം കാണിച്ചു തരാനുള്ള  വ്യഗ്രത കണ്ടപ്പോഴേ എന്തോ പന്തികേട് തോന്നിയതാണ് . അത് കൊണ്ടാവാം മാറിടത്തിന് നേരെ വന്ന ആ നരച്ച രോമങ്ങളുള്ള കൈകൾ തട്ടി മാറ്റാൻ അവൾക്കു കഴ്ഞ്ഞതു. സിനിമ കഴിയും വരെയും അവൾ അസ്വസ്ഥയായിരുന്നു . അത് കഴിഞ്ഞതിനു ശേഷവും.  


    കൈകളുടെ അവകാശ വാദങ്ങൾ പലതാണ് ്. ദേഹങ്ങൾ "അത്" പ്രദർശിപ്പിച്ചു നടക്കുന്നതിലാനാണ് അവർ ഇത്തരം സാഹസത്തിനു മുതിരുന്നതെന്നു ഒരു പക്ഷം. ഇതൊക്കെ ചൂഷിത  ദേഹങ്ങളും ആസ്വദിക്കയുന്നെന്നു മറ്റൊരു പക്ഷം.  അതുമല്ല തങ്ങൾക്കു പിടിക്കയാണ്  വേണ്ടിയാണ് ഇതെല്ലാം  ഉണ്ടാക്കിയതെന്നു വാദികയുന്ന വീരന്മാരും കുറവല്ല. ആരാണ് പ്രദര്ശിപ്പികെയുന്നതു?? ആരാണ് ആസ്വദികെയുന്നതു ?? അന്യരുടെ  ദേഹത്ത്  തൊടാനുള്ള അവകാശം ആരാണ് ഈ കൈകൾക്കു ് തീറെഴുതി കൊടുത്തത്??  അവളുടെ ചിന്തകൾ കാട് കയറുന്ന അവസരം നോക്കി കൈകൾ നീണ്ടു കൊണ്ടേ ഇരുന്നു. ചിന്തകളേക്കാൾ ഇപ്പോൾ അഭികാമ്യം പ്രവൃത്തിയാണെന്നറിഞ്ഞ അവൾ ഇടറാത്ത ശബ്ദത്തിൽ ചോദിച്ചു "ആരാ അത്? " കൈകൾ പിൻവലിഞ്ഞു; ഇരുട്ടിന്റെ മറ പറ്റി അവ എങ്ങോട്ടാ മറഞ്ഞു. എത്ര കാലം ജനലഴികളും വാതിലുകളും തന്നെ കാക്കുമെന്നു ഉറപ്പില്ലെങ്കിലും  അന്നെന്തായാലും സ്വസ്ഥമായി അവളുറങ്ങി.

Friday, 22 July 2022

Boys Don't Cry

     എന്റെ  ജീവിതത്തിലെ ഏറ്റവും traumatic സിനിമ experince ആയിരുന്നു "Boys Don't Cry" എന്ന ഇംഗ്ലീഷ് സിനിമ. 1999 -ഇൽ ഇറങ്ങിയ ഈ സിനിമ Teena Brandon എന്ന ട്രാൻസ്‍ജിൻഡർ ഇന്റെ ജീവിതത്തെ അടിസ്‌ഥാനമാക്കി എഴുതിയതാണ്. Kimberly Pierce സംവിധാനം ചെയ്ത ചിത്രത്തിൽ ഹിലരി Swank ആണ് Teena Brandon - നെ അവതരിപ്പിച്ചത്. ആ വർഷത്തെ അക്കാദമി അവാർഡ് വേദിയിൽ ,  ഓസ്കാർ സ്വീകരിച്ചതിനു ശേഷം ഹിലരി Swank പറഞ്ഞ വാക്കുകൾ ഇവിടെ കടമെടുക്കുന്നു. 

"Thank You Brandon Teena for being such an inspsiration to us all. His legacy lives on through our movie to remind us all to follow our hearts, I pray for the day when we not only accept our differences but celebrate our diversity." 

    ഈ വാക്കുകൾ കേൾക്കാൻ Brandon Teena എന്ന വ്യക്തി അന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നില്ല. കാരണം വേറൊന്നുമല്ല, ആ വ്യക്തിയുടെ ജീവിതം  സമൂഹത്തിന്റെ  ചട്ടക്കൂടുകളിൽ ഒതുങ്ങിയില്ല എന്ന കാരണത്താൽ ഒരു സംഘം ആളുകൾ ചേർന്ന് വെട്ടി ചുരുക്കിയിരുന്നു. 

    ഈ സിനിമ ഞാൻ കാണുന്നത് എനിയ്ക്കു 19 -20 വയസ്സ് പ്രായമുള്ളപ്പോളായിരുന്നു. HBO ചാനലിൽ ടെലിവിഷനുതകും വിധം വെട്ടിക്കുറിച്ചാണ് സിനിമ സംപ്രേക്ഷണം ചെയ്തത്. എന്നിട്ടു പോലും ഒരാഴ്ചയോളം അതെന്നെ haunt ചെയ്തു എന്ന് പറയാം. Transgender കമ്മ്യൂണിറ്റിയെ പറ്റി അതികം അറിവൊന്നും ഉണ്ടായിരുന്നില്ല അന്ന് (ഇന്നും പൂർണമായ അറിവുണ്ടെന്നല്ല). എങ്കിൽ പോലും പലരംഗങ്ങളും എന്നെ വല്ലാതെ അസ്വസ്ഥയാക്കി. പ്രത്യേകിച്ചും കാറിലെ റേപ്പ് രംഗങ്ങളും, പിന്നീട് ഹോസ്പിറ്റലിൽ ഉള്ള emotional breakdown രംഗങ്ങളും. ഒരു വ്യക്തിയുടെ മാനസികവും ശാരീരികവുമായ പീഡനം ആസ്വദിയ്ക്കുന്ന മനുഷ്യർ, മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാണ് എന്ന കാരണത്താൽ അവൻ ജീവികയേണ്ടെന്നു തീരുമാനികയുന്ന ഒരു കൂട്ടം മനുഷ്യർ. 

    കാലമേറെ കഴിഞ്ഞിട്ടും ഇന്നും ഈ സ്ഥിതികയു മാറ്റം വന്നിട്ടുണ്ടോ? Brandon Teena യെ പോലെ എത്ര ജീവിതങ്ങൾ പൊലിഞ്ഞിട്ടുണ്ട് സമൂഹത്തിന്റെ അസഹിഷ്ണുതയിൽ. സമൂഹത്തിൽ ഒറ്റപെട്ടു ജീവികയേണ്ടി വന്നതിൻറെ പേരിൽ  ജീവനൊടുക്കിയിട്ടില്ലേ പലരും?  മാറ്റങ്ങളില്ലെന്നു പറയുന്നില്ല, എങ്കിലും ഒരു സമൂഹമെന്ന നിലയിൽ നാം ഒരു പാട് മുന്നോട്ട് പോകേണ്ടിയിരിക്കയുന്നു. LGBQT കമ്മ്യൂണിറ്റിയുടെ കാര്യത്തിൽ മാത്രമല്ല; പൊതുവെ.... ജാതിയുടെയും മതത്തിന്റെയും, നിറത്തിന്റെയും, വംശീയതയുടെയും പേരിലുള്ള അസഹിഷ്ണുത വർധികയുക തന്നെയാണ്. മോഷണത്തിന്റെ പേരിൽ  മധു എന്ന മനുഷ്യനെ തല്ലിക്കൊന്നത് നമ്മുടെ കേരളത്തിലല്ലേ? ആദിവാസി എന്ന ഒരു ടാഗ് ഉള്ളതിനാലല്ല അവനാ സ്ഥിതി വന്നതെന്ന് പറയാനാവുമോ? വരും തലമുറയെങ്കിലും കൂടുതൽ വിവേകമുള്ളവരാവട്ടെ, സമൂഹത്തിന്റെ ചട്ടക്കൂടുകൾ പൊളിച്ചെറിയാൻ കെൽപ്പുള്ളവരാവട്ടെ. 

"Lets accept and celebrate our differences."