പണ്ടത്തെ നിളയല്ല ഇന്നവൾ. ഒരു പാട് മാറിയിരിക്കടുന്നു. ചിലപ്പോൾ വെറും മണൽപാറപ്പായി ചിലപ്പോൾ ഭീകര രൂപിയായി അവളുടെ വേഷപ്പകർച്ചകൾ. ശാന്തയായി തെളിനീരുമായി ഒഴുകിയ നിള ഇന്ന് ഓർമകളിൽ മാത്രം. ആ മാറിലും മണല്പരപ്പിലും കളിച്ചു കൊതി തീർന്നിട്ടുണ്ടായിരുന്നില്ല എന്റെ കുട്ടി കാലത്തിനു . അതിനു മുന്നേ ആ കാലവും പോയി. ഒരു യാത്ര പോലും പറയാതെ ഞാൻ പോയപ്പോഴും അവൾ പിണങ്ങിയില്ല. അവൾ ഒഴുകികൊണ്ടേ ഇരുന്നു. കാലത്തിന്റെ ഊടുവഴികളിൽ പിന്നീട് കണ്ടപ്പോൾ ഞങൾ പരസ്പരം കണ്ടില്ലെന്നു നടിച്ചു. ഇന്ന് വീണ്ടും ഞാൻ അവളുടെ തീരത്തു. പറയാൻ ഓടിത്തീർത്ത വര്ഷങ്ങളുടെ നൂറു നൂറു കഥകൾ. എങ്കിലും
പരസ്പരം മിണ്ടാതെ ഞങ്ങൾ നിന്ന്. എന്തെ വാക്കുകൾ നീർചാലുകളായി അവളുടെ നുരയുന്ന മാറിൽ പതിച്ചു. ഒരു നെടുവീർപ്പോടെ അവളൊഴുകി. ഒരു യാത്ര പറച്ചിലിന് ഇനി പ്രസക്തിയില്ലെന്ന് തിരിച്ചറിവോടെ ഞാനും. ഞങ്ങൾ രണ്ടല്ല, ഒന്നുതന്നെയല്ലേ.
Nostalgic childhood....!
ReplyDelete