Search This Blog

Wednesday, 28 October 2015

ആദ്യാനുരാഗം ..... അതൊരു വല്ലാത്ത പഹയനാണ്. മറവിയുടെ പോട്ടകിനറിൽ തള്ളിയിട്ടാലും ഓർമയുടെ വള്ളിയും പിടിച്ചു കേറി വരുന്നവൻ. 

Wednesday, 7 October 2015

Forward

അന്ന് 

ചുവന്ന  കടലാസിൽ തലയെടുപ്പോടെ നില്കുന്ന ആ മുഘതെക്യു കൈ ചൂണ്ടി അവൻ ചോദ്ച്ചു -- "അച്ഛാ, അതാരാ ??"

മറുപടി പറയും മുൻപ് വന്നു അവന്റെ അമ്മയുടെ ശബ്ദം , "ആവശ്യമില്ലാത്തത് പഠിച്ചു നീ നിന്റെ അച്ഛനെ പോലെ ആവനാണോ?? നിനക്കരിയേണ്ടത് ഞാൻ പറഞ്ഞു തരാം . " അവൾ അവനെ വലിച്ചു കൊണ്ട് പോയി. അവനു വേറെ പലരെയും പരിചയപ്പെടുത്തി. 

ഇന്ന് 

അവൻ എന്നെ കാണാൻ വന്നിരിക്യുന്നു.
ഈ കാരാഗൃഹത്തിലെ അന്ദേവാസികളെ അങ്ങനെ ആരും കാണാൻ വരാറില്ല.
ഇരുമ്പ് വാതിലിനപ്പുറം നിന്ന് അവൻ പറഞ്ഞു. 
" ഇനിയും സമയമുണ്ട്, അച്ഛന് ഞങ്ങളുടെ കൂടെ വരാം."

ഞാൻ ചിരിച്ചു. "നീ നമിക്യുന്ന ആ കൊടിയുടെ നിറം  എനിക്യു വഴങ്ങില്ല. നിനക്ക് പോകാം."

ഞാൻ തിരിച്ചു നടന്നു. ജയിലിന്റെ  ചുവരുകല്ക് ചോരയുടെ നിറമായിരുന്നു. ഞങ്ങളുടെ കണ്ണുകളിലും മനസ്സിലും ആ നിറം നിഴലിച്ചു .

"നല്ല നാളുകള ഇനിയും വരും." ഞങ്ങൾ ഒരുമിച്ചു പറഞ്ഞു .