തുറന്നു വെച്ച പുസ്തകത്തിലെ പരസ്പരം മല്ലിടുന്ന അക്ഷരങ്ങളെ നോക്കി അവളിരുന്നു. മനസ്സ് അസ്വസ്ഥമാണ്. പുസ്തകം അടച്ചു വെച്ച് അവൾ മെല്ലെ കാതോർത്തു . വഴക്കിട്ടു അവരും തളർന്നിരിക്യാം . താഴെ നിന്ന് ഇപ്പോൾ ശബ്ദമൊന്നുമില്ല .
പുതിയ വീടിന്റെ ചുവരുകൽകു അറിയാത്ത നിറങ്ങളാണ്. അതവളെ കൂടുതൽ അസ്വസ്ഥയാക്കി. ഒന്നുറക്കെ കരയാൻ അവൾ കൊതിച്ചു. പക്ഷെ ഭയമാണ്. ചുവരുകൾക് കണ്ണുകള് ഉള്ളതുപോലെ. ഒരു ദിവസം അമ്മ അതിൽ നിന്നിറങ്ങി വന്നു കരഞ്ഞു വീർത്ത കണ്ണുകളോടെ ഇരിക്യുന്ന തന്നെ സംശയത്തോടെ നോക്കി നിന്നത് അവളോർത്തു. അറിയാവുന്ന ബന്ടുക്കളിൽ , കൂടെപിറ പ്പിൽ , സുഹൃത്തുക്കളിൽ ഒരു അതാണിയെ അവൾ തിരഞ്ഞു. കരഞ്ഞു തളരുമ്പോൾ ചായാനൊരു തോൾ, ഞാൻ കൂടെയുണ്ടെന്ന് പറഞ്ഞു പിടിക്കയാണൊരു കൈ. നിരാശയായിരുന്നു ഫലം.

പതിയെപ്പതിയെ ഏകാന്തത അവൾക്കു കൂട്ടായി. ഒരു നിബന്ധനകളും ഇല്ലാത്ത എപ്പോ വിളിച്ചാലും കൂടെ നടക്കുന്ന ഒരു കൂട്ടുകാരിയെപ്പോലെ അതവളെ പിന്തുടർന്നു. കട്ട പിടിച്ച ഇരുട്ടും പകൽവെളിച്ചവും അവൾ ഒരു പോലെ ആസ്വദിക്കയാനും തുടങ്ങി. കണ്ണീർവഴികൾ പഴങ്കഥയായി. മഴയുടെ താളവും കാറ്റിന്റെ പാട്ടും അവൾ കേട്ടു. ഉദയവും അസ്തമയവും മനോഹരമെന്നു അവൾ തിരിച്ചറിഞ്ഞു. അവളുടെ മനസ്സിൽ വർണങ്ങളുടെ മഴവില്ലു തെളിഞ്ഞു. ആ നിറങ്ങൾ അവൾ ചുവരിലേക്യു് പകർത്തി. പ്രതീക്ഷയുടെ നിറങ്ങൾ , നല്ല നാളെയുടെ നിറങ്ങൾ. ഒരു കൊച്ചു ശലഭത്തെപ്പോലെ ആ ചുവരിൽ വിരിഞ്ഞ പൂക്കളിൽ നിന്നവൾ മധു നുകർന്ന്. അവളുടെ ചിരി ഇത്ര മനോഹരമാണെന്നു അവൾ അറിഞ്ഞിരുന്നില്ല. കണ്ണാടിയിൽ പതിഞ്ഞ ആ കണ്ണുകളിൽ കണ്ണീരിന്റെ നനവുണ്ടായിരുന്നില്ല. അതിൽ നൂറു നൂറു നിറങ്ങളായിരുന്നു. മറ്റാർക്കും കാണാനാവാത്ത നിറങ്ങൾ.
ആയിടക്കയാണ് ഞാനവളെ കാണുന്നതു. സ്ഥിരം മുഖങ്ങളിൽ നിന്നും വ്യത്യസ്തമായ ആ മുഖം എന്റെ മനസ്സിൽ പതിയാൻ അതികം സമയം വേണ്ടിയിരുന്നില്ല. ഏകാന്തതയും ഞാനും തമ്മിൽ അതികം വ്യതയാസമില്ലാത്തതിനാലാവാം അവളും എന്റെ സാമീപ്യം ഇഷ്ടപെട്ടത് . കാട് പിടിച്ച ആ ക്യാമ്പസ്സിന്റ്റെ വളപ്പിൽ ഞങ്ങൾ വിത്തെറിഞ്ഞ സ്വപ്നങ്ങൾക്ക് അളവില്ല. കണ്ണടച്ച് തുറക്കും മുന്നേ ആ കാലവും പോയി. അവളും. ഒരു ജീവിതം കെട്ടിപ്പടുക്കാനുള്ള തത്രപ്പാടിൽ നനച്ചു വളർത്താനാളില്ലാതെ വാടി പോയിരിക്കയണം - സൗഹൃദവും സ്വപ്നങ്ങളും.
വർഷങ്ങൾക്കപ്പുറം ഞാൻ അവളെ കാണുമ്പോൾ അവൾ ആ ചായക്കൂട്ടുകാൾ എന്നെന്നെകയുമായി ഉപേക്ഷിച്ചിരുന്നു. ആ കൈകൾ എന്നെന്നേയ്ക്കയുമായി തളർന്നിരുന്നു . ആ കണ്ണുകളിലും നിരാശയുടെ വെള്ള നിഴലിച്ചു . ആ കൈകൾ ഞാൻ കൂട്ടിപിടിച്ചപ്പോൾ അത് തണുത്തു വിറങ്ങലിച്ചിരുന്നു , എന്റെ സ്പർശം തിരിച്ചറിയാൻ പോലും പറ്റാത്ത വിധം . ഞാൻ ഒരു പാട് വൈകി പോയോ ? അറിയില്ല ....