'കുറുപ്പ് ' തീറ്റയുകളിലേക്യു് കാണികളെ തിരികെ കൊണ്ട് വരാനുള്ള ഒരു laudable attempt ആണ് എന്ന് പറയാം. തീയേറ്ററിൽ കാണേണ്ട സിനിമ ആണെങ്കിലും കണ്ടത് Netflix ഇൽ ആണ്. ഇപ്പൊ അതെ നിവൃത്തിയുള്ളു. അത് കൊണ്ട് തന്നെ അഭിപ്രായങ്ങളിൽ പാകപ്പിഴകൾ ഉണ്ടായേക്കാം.
കുറുപ്പിന്റെ ഹൈലൈറ് ദുൽഖുർ സൽമാൻ എന്ന crowd puller ടെ presence തെന്നെയാണ് . ഒരു പരിധി വരെ, പ്രതിയേകിച്ചും യുവാക്കളുടെ ഹരമായ ഈ താരപുത്രൻ അതിൽ വിജയിച്ചു എന്ന് തന്നെ പറയാം. മലയാളികൾക്ക് എന്നും ഒരു കടങ്കഥയായ സുകുമാര കുറുപ്പ് എന്ന കഥാപാത്രത്തെ, അടുത്തറിയാനുള്ള ഒരു അവസരം കൂടിയാണ് 'കുറുപ്പ്' . സംവിധായകന്റെയും writers ന്റെയും ഒരു പാട് കാലത്തെ റിസേര്ച്ചിന്റെ ഫലമാണ് എന്ന് ഏതോ ഇന്റെർവവിൽ പറഞ്ഞു കേട്ടിരുന്നു.
ആദ്യപകുതിയിൽ നാം കാണുന്നത് വളരെ charming ആയ കുറുപ്പിനെയാണ് . ദുൽക്വർ അത് തനതായ രീതിയിൽ അഭിനയിച്ചു ഫലിപ്പിക്കയുകയും ചെയ്തു, well he is a charmer . പ്രേക്ഷകരുടെ മനസ്സിൽ ഉണരുന്ന ഒരു പാട് ചോദ്യങ്ങൾക്കു ഉത്തരം കിട്ടുന്നത് രണ്ടാം പകുതിയിലാണ്, അതായത് കഥയിലെ വിട്ടുപോയ കണ്ണികൾ കൂടിച്ചേരുന്നതും, പിന്നെ പ്രതീക്ഷകയ്പ്പുറം കുറുപ്പ് എന്ന കാഥാപാത്രത്തിന്റെ വളർച്ചയും. കഥയിൽ എത്രമാത്രം റിയാലിറ്റിയും എത്ര ഫിക്ഷനും കലർന്നിട്ടുണ്ട് എന്ന് പറയാൻ പറ്റില്ല(പത്രങ്ങളിലും ഇന്റർനെറ്റിലും വായിക്ച്ചറിഞ്ഞതല്ലാതെ വേറെ അറിവ് ഇല്ല ഈ വിഷയത്തിൽ). അത് ഒരു കഥാകാരന്റെയും സംവിധായകന്റെയും ആർട്ടിസ്റ്റിക് ലിബർട്ടികെയു വിട്ടിരിക്കയുന്നു. എങ്കിലും ഒരു പരിധി വരെ പ്രേക്ഷകരെ പിടിച്ചിരുത്താനുള്ള ഫോർമുല കുറുപ്പിലുണ്ട്.
ഇനി പെർഫോമൻസിലേക്യു് -- ഒരു താരപുത്രൻ ആവുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല-- അത് ഇന്ടസ്ട്രിയിലെക്യു് ഒരു access സൃഷ്ടികയുമെങ്കിലും, survival ഇത്തിരി കഷ്ട്ടമാണ്, കാരണം ഇപ്പോഴും comparison ഇൻഡസ്ട്രിയിൽ പയറ്റി തെളിഞ്ഞ സ്വന്തം പിതാവിനോടാണ്. പക്ഷെ സ്വന്തമായി ഒരു niche തനിക്കയായി ഉണ്ടാക്കിയെടുക്കാൻ ദുൽഖുർ എന്ന ആര്ടിസ്റ്റിസ്റ്റിനു സാധിച്ചിട്ടുണ്ട്, പ്രതേകിച്ചും ഇന്നത്തെ യൂത്തരുടെ ഇടയിൽ. എങ്കിലും കുറുപ്പ് എന്ന കഥാപാത്രത്തിന് തീരെ ആഴമില്ല എന്ന് തോന്നി. നേരത്തെ പറഞ്ഞത് പോലെ ആദ്യ പകുതിയിൽ ഒരു ചാർമിങ് പരിവേഷത്തിൽ നിന്ന് അങ്ങ് വളരാത്ത പോലെ. അത് എഴുത്തിലെ അപാകതകളാവാം, അല്ലെങ്കിൽ അവതരണത്തിന്റെ പ്രശ്നാമാവാം. എങ്കിലും ഒരു ഔട്ട് ഓഫ് ബോക്സ് പെർഫോമൻസ് എന്ന് വിശേഷിപ്പിക്കയാവുന്ന ഒരു എലമെന്റ് ദുല്ക്വാരുടെ കുറിപ്പിൽ ഇല്ലാതെ പോയി. ആവശ്യാമില്ലാത്ത ചില കഥാപാത്രങ്ങളുടെ കുത്തികയറ്റവും ( സണ്ണി വെയ്‌നിന്റെ 'പീറ്റർ ') ഉണ്ട് ചിത്രത്തിൽ. അത് പോലെ തന്നെ കുറുപ്പിന്റെ റൊമാന്റിക് ആംഗിൾ - ശാരദ- യഥാർത്ഥത്തിൽ അങ്ങനെ ഒരു കഥാപാത്രമുണ്ടോ എന്നറിയില്ല( എങ്ങും അത് കേട്ടിട്ടില്ല). ശോഭിത ദുലീപാളയെപ്പോലെ talented ആയ ഒരു ആര്ടിസ്റ്റിനെ വേസ്റ്റ് ആക്കി കളഞ്ഞു എന്ന് തോന്നിപോയി( It wasn't a character meaty enough for her). എല്ലാ പ്രാവശ്യത്തെയും പോലെ impress ചെയ്തത് ഷൈൻ ടോമിന്റെ പിള്ളയാണ്, ഏറ്റെടുക്കുന്ന ഓരോ കഥാപാത്രത്തിനും തന്റേതായ ഒരു സ്പെഷ്യൽ ടച്ച് കൊടുത്തു വളരെ നാച്ചുറൽ ആയി അതിനെ അവതരിപ്പിക്കുന്നതിൽ ഷൈൻ ഇപ്രാവശ്യവും വിജയിച്ചിരികയുന്നു. ഒരു പാട് നല്ല കഥാപാത്രങ്ങൾ ഇനിയും ഈ നല്ല കലാകാരനെ തേടിയെത്തട്ടെ. വേറെ എടുത്തു പറയേണ്ടത് ഇന്ദ്രജിത്തിന്റെ DYSP കൃഷ്ണദാസ് ആണ്, അത് എപ്പോഴത്തെയും പോലെ അങ്ങേരും നന്നാക്കിയിട്ടുണ്ട്.
അപ്പൊ ആകെ മൊത്തത്തിൽ പറഞ്ഞാൽ, ദുൽഖുർ സൽമാൻ ഫാൻസിനു കുറുപ്പ് ഒരു നല്ല visual treat ആയിരിക്യും, ഛായാഗ്രഹണവും വസ്ത്രലങ്കാരവും കൊള്ളാം ( എയർ ഫോഴ്സ് ക്യാമ്പിലെ hair cut അങ്ങ് വിശ്വാസികയാണ് പറ്റുന്നില്ല, ഒരു പക്ഷെ അന്ന് കാലത്തു അങ്ങനെ ആയിരുന്നിരിക്കയാം). പക്ഷെ contentilum(സ്പെഷ്യലി കഥാപാത്രത്തിന്റെ ഡെപ്തിൽ ) അവതരണത്തിലും പെർഫോമൻസിലും ഇനിയഉം മികവ് പുലർത്താമായിരുന്നു എന്ന് തോന്നുന്നു.