''പാവ കഥകൾ" അക്ഷരാർത്ഥത്തിൽ പാപത്തിന്റെ കഥകളാണ് . നമ്മുടെ നാട്ടിൽ ഈ കാലഘട്ടത്തിൽ നിരുപാധികം നടന്നു പോരുകയും, ചർച്ച ചെയ്യപ്പെടുകയും ചെയ്യപ്പെടാത്തതുമായ പാതകങ്ങളുടെ കഥകൾ. ആന്തോളജി വിഭാഗത്തിൽ പെടുന്ന ഈ സിനിമ നാല് കഥകളാണ് പറഞ്ഞു പോകുന്നത്.
ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്‌ത്, അദ്ദേഹവും സിമ്രാനും, പിന്നെ ബാലതാരങ്ങളും ഭാഗമായ 'വാന്മകൾ ' ഇൽ തുടങ്ങാം. നാല് ഭാഗങ്ങളിൽ weak എന്ന് എനിയ്ക്കു തോന്നിയത് ഇതാണ്. ചെറുപ്രായത്തിൽ Rape Victim ആവുന്ന ഒരു പെൺകുട്ടിയുടെയും, അവളുടെ കുടുംബത്തിന്റെയും കഥയാണിത്. ഈ ദുരനുഭവത്തിനു ശേഷം കുടുംബത്തിലെ ഓരോ അംഗങ്ങളും എങ്ങനെ അതിനോട് പ്രതികരികയുന്നു എന്ന് കാണാം. സിനിമയുടെ നല്ലൊരു ഭാഗം സിമ്രാൻ അവതരിപ്പിയ്ക്കുന്ന അമ്മയുടെ മനോവിചാരങ്ങളിലൂടെയാണ് പോകുന്നത്. തന്റെ ഭാഗം സിമ്രാൻ ഗംഭീരമാക്കിയപ്പോൾ അച്ഛൻ റോളിൽ GVM പോരെന്നു തോന്നി. കഥ ഒരു നല്ല നോട്ടിൽ അവസാനിക്കയുന്നു എന്നത് നല്ല കാര്യം.
'ലവ് പന്ന ഉറ്റരാനും' ഒരു satire മോഡിലാണ് വിഘ്‌നേശ് ശിവൻ ഹാൻഡിൽ ചെയ്തിരികയുന്നതു. അഞ്ജലിയും കൽക്കിയും അവരുടെ വേഷങ്ങൾ നന്നാക്കിയെങ്കിലും ഏറ്റവും സർപ്രൈസിങ് ആയി തോന്നിയത് ജാഫർ സാദിഖ് അവതരിപ്പിച്ച 'നരികുട്ടി' എന്ന കഥാപാത്രമാണ്. നരികുട്ടിയെ കണ്ടു പേടിക്കയാണോ അതോ ചിരികയാണോ എന്ന് തോന്നിപ്പോവും. ബാക്കി റിവ്യൂസ് വായിച്ചപ്പോൾ ഒരു ന്യൂനപക്ഷ (ലെസ്ബിയൻ ) എലമെന്റ് അവതരിപ്പിച്ചു അവതരിപ്പിച്ചില്ല എന്ന തരത്തിൽ രക്ഷപെട്ടു പോയി എന്നൊരു criticism കേട്ടു. എങ്കിലും എനിയ്ക്കു ഇഷ്ട്ടപെട്ടു.
'തങ്കം ' ഒരു സർപ്രൈസ് ആയിരുന്നു. അവതരണത്തിലും, അഭിനയമികവിലും. കാളിദാസ് ജയറാം വരും തലമുറയിൽ ഏറെ പ്രതീക്ഷ നൽകുന്ന ഒരു കലാകാരനാണ്. ന്യൂനപക്ഷ കഥാപാത്രങ്ങളെ അവർ തന്നെ അവതരിപ്പിക്കണം എന്നൊരു അഭ്പ്രായം ഉയർന്നു കേട്ടിരുന്നു. എന്നാൽ ഒരു കഥാപാത്രത്തെ ഉൾക്കൊണ്ടു ചെയ്‌താൽ അതാര് ചെയ്താലും നന്നാവുമെന്നാണ് എന്റെ വിശ്വാസം. അതല്ലേ യഥാർത്ഥത്തിൽ അഭിനയം. കുറച്ചു സീനുകൾ അൽപ്പം melodramatic ആയിപോയി എന്ന് തോന്നി. എങ്കിലും എ laudable effort ഫ്രം Sudha Kongara .
Vetri Maran ൻറെ 'ഒരു ഇരവ് ' അവസാനത്തേക്യു് വെച്ചത്, ഈ ആന്തോളജിയിൽ എന്നെ ഏറ്റവും സ്പർശിച്ചതും, പിടിച്ചുലച്ചതും ഈ കഥ ആയതു കൊണ്ടാണ്. അത് കൊണ്ട് തന്നെ നാല് കഥകളിൽ ഏറ്റവും സ്ട്രോങ്ങ് എന്ന് എനിയ്ക്കു തോന്നിയതും. ഒരു അച്ഛൻ-മകൾ ബന്ധത്തിന്റെ സന്ഗീർണതകൾ - താഴ്ന്ന ജാതിയിൽ ഒരുവനെ കെട്ടി എന്ന ഒരു കുറ്റം കൊണ്ട് സ്വന്തം മകളെയും അവളുടെ വയറ്റിൽ വളരുന്ന കുഞ്ഞിനേയും കൊല്ലാൻ ഒരുങ്ങുന്ന അച്ഛനെ നാം എങ്ങനെ നോക്കിക്കാണണം ? അവതരണം കൊണ്ടും അഭിനയമികവുകൊണ്ടും ഫസ്റ്റ് ക്ലാസ്. പ്രകാശ് രാജ് ഉം സായ് പല്ലവിയും മത്സസരിച്ചു അഭനയിച്ചിരികയുന്നു എന്ന് തന്നെ പറയാം, പ്രത്യേകിച്ചും അവസാന 10 മിനിറ്റ് കണ്ടിരിക്യാൻ പാട് പെടും. ഒരു ഫ്രെമിൽ പോലും കടുകിട തെറ്റാതെ അച്ഛൻെറയും മകളുടെയും മനോവ്യാപാരങ്ങളെ തന്മയത്തോടെ അവതരിപ്പിച്ചിരികയുന്നു രണ്ടു പേരും. ഒരു ഇരവ് കുറച്ചു കാലത്തെകയെങ്കിലും കാണികളെ haunt ചെയ്യുമെന്ന് ഉറപ്പു.