വാവയുമായി ഞങ്ങളുടെ ആദ്യത്തെ യാത്ര ഊട്ടിയിലക്യായിരുന്നു. ട്രിപ്പ് ഒക്കെ കഴിഞ്ഞു പക്ഷെ വീട്ടിലെത്തി ഫോട്ടോസൊക്കെ നോക്കിയപ്പോ വല്ലാത്ത വിഷമം ... എന്റെ കൂടെടുള്ള ഒരു ഫോട്ടോല് പോലും അവൾ ചിരിച്ചിട്ടില്ല. പിന്നീടും ഒരു പാട് ഫോട്ടോസിൽ ഇത് തന്നെയാണ് അവസ്ഥ. ഞാൻ എടുക്കുന്ന ഫോട്ടോസിൽ എല്ലാം ചിരിച് കളിച്ചു.. എന്റെ കൂടെയുള്ളവയിൽ മറിച്ചും. എന്താണീ പ്രതിഭാസത്തിന്റെ ഗുട്ടൻസ് എന്നെനിക്കയു അന്ന് പിടി കിട്ടിയില്ല.
കുറെ കാലം കഴിഞ്ഞു ഈയിടെ ആ പഴയ ചിത്രങ്ങളിലൂടെ ഒന്നൂടിച്ചു പോയപ്പോൾ തോന്നിയതാണ്. സത്യം പറഞ്ഞാൽ ആ ചിരികളെല്ലാം എനിയ്ക്കു വേണ്ടിയായിരുന്നു. അവളുടെ മുന്നിൽ എന്നേ കണ്ടത് കൊണ്ടാവാം അവൾ അത്രയ്ക്കു സന്തോഷവതി ആയിരുന്നത്. ഇംഗ്ലീഷിൽ ഒരു ചൊല്ലുണ്ട് "Beauty lies in the eyes of the beholder ". പല രീതിയിലും ഇതിനു വ്യാഖ്യാനമുണ്ടവങ്കിലും എനിയ്ക്കു ഏറ്റവും striking ആയി തോന്നിയത് ഇതാണ്. കാണുന്നവരാണ് ഒരു വസ്തുവിന്റെ അഥവാ ഒരു വ്യക്തിയുടെ സൗന്ദാര്യം നിശ്ചയിക്കയുന്നത്. നമുക്കേറ്റവും പ്രിയപ്പെട്ടവരുടെ കണ്ണിലൂടെ നോക്കുമ്പോഴാണ് നാം സുന്ദരികളും സുന്ദരന്മാരും ആകുന്നതു. അഥവാ അവരുടെ നോട്ടങ്ങളാണ് നമ്മുടെ ചിരികയുന്ന മുഖത്തിന് പിന്നിലെ രഹസ്യം. ഒരു പക്ഷെ ഇത് തന്നെയാവും ഇന്നത്തെ തലമുറയ്‌യുടെ ഹരമായ selfie എന്നാ പ്രതിഭാസത്തിന്റെ വേരും. നാം നമ്മിലേക്കു നോക്കൂടുമ്പോഴത്തെ സൗധര്യം. അത് വേറെ എവിടെ കിട്ടാനാണ്.
അപ്പൊ ഈ പ്രൊഫഷണൽ ഫോട്ടോഗ്രാഫർസ് എല്ലാം എടുക്കുന്ന ഫോട്ടോസെല്ലാം എങ്ങനെ ഒരു വ്യക്തിയുടെ ഭംഗി ഒപ്പിയെടുക്കുന്നു എന്നൊരു ചോദ്യം വരാം. തന്റെ മുന്നിൽ നിൽക്കുന്ന വ്യക്തി സുന്ദരണോ സുന്ദരിയോ ആണെന്ന് അവർ ശരികയും വിശ്വസിക്യുമ്പോളാവണം അത്തരം ചിത്രങ്ങൾ പിറക്കുന്നത്. "മഹേഷിന്റെ പ്രതികാരം" എന്നാ സിനിമയിലും അത്തരമൊരു ആശയം share ചെയ്യുന്നുണ്ട്. ആദ്യത്തെ photo മഹേഷ് ഫോട്ടോഗ്രാഫ്യുടെ പ്രോട്ടോകോളുകൾ മാത്രം നോക്കി എടുക്കുന്നതാണ്. എന്നാൽ പിന്നീട് അവന്റെ കണ്ണുകൾ പെൺകുട്ടിയിലെ യഥാർത്ഥ സൗധര്യം കാണാൻ തുടങ്ങുന്നു. അറിയാതെയാണെങ്കിലും അവൾ ശരികയും ആസ്വദികെയുന്ന ആ നിമിഷം അവനു പകർത്താൻ കഴിഞ്ഞത് അങ്ങനെയായിരിക്യാനം. എല്ലാം എന്റെ അനുമാനങ്ങളായിരിക്യാം... കാഴ്ചപ്പാടിൽ തെറ്റും ഉണ്ടായിരിക്യാം. എങ്കിലും അങ്ങനെ വിശ്വസിക്യാനാണ് എനിക്കയിഷ്ട്ടം. പ്രിയപ്പെട്ടവരുടെ നോട്ടങ്ങൾ തന്നെയാണ് നമ്മുടെ സൗധര്യത്തിന് പിന്നിലെ രഹസ്യം.
No comments:
Post a Comment