Search This Blog

Thursday, 23 December 2021

കുറുപ്പ്

     'കുറുപ്പ് ' തീറ്റയുകളിലേക്യു് കാണികളെ തിരികെ കൊണ്ട് വരാനുള്ള ഒരു laudable attempt ആണ് എന്ന് പറയാം. തീയേറ്ററിൽ കാണേണ്ട സിനിമ ആണെങ്കിലും കണ്ടത് Netflix ഇൽ ആണ്. ഇപ്പൊ അതെ നിവൃത്തിയുള്ളു. അത് കൊണ്ട് തന്നെ അഭിപ്രായങ്ങളിൽ പാകപ്പിഴകൾ ഉണ്ടായേക്കാം.

    കുറുപ്പിന്റെ ഹൈലൈറ് ദുൽഖുർ സൽമാൻ എന്ന crowd puller ടെ presence തെന്നെയാണ് . ഒരു പരിധി വരെ, പ്രതിയേകിച്ചും യുവാക്കളുടെ ഹരമായ ഈ താരപുത്രൻ അതിൽ വിജയിച്ചു എന്ന് തന്നെ പറയാം. മലയാളികൾക്ക് എന്നും ഒരു കടങ്കഥയായ സുകുമാര കുറുപ്പ് എന്ന കഥാപാത്രത്തെ, അടുത്തറിയാനുള്ള ഒരു അവസരം കൂടിയാണ് 'കുറുപ്പ്' . സംവിധായകന്റെയും  writers ന്റെയും  ഒരു പാട് കാലത്തെ റിസേര്ച്ചിന്റെ ഫലമാണ് എന്ന് ഏതോ ഇന്റെർവവിൽ പറഞ്ഞു കേട്ടിരുന്നു.

    ആദ്യപകുതിയിൽ നാം കാണുന്നത് വളരെ charming ആയ  കുറുപ്പിനെയാണ് . ദുൽക്വർ അത് തനതായ രീതിയിൽ അഭിനയിച്ചു ഫലിപ്പിക്കയുകയും ചെയ്തു, well he  is  a  charmer . പ്രേക്ഷകരുടെ  മനസ്സിൽ ഉണരുന്ന ഒരു പാട് ചോദ്യങ്ങൾക്കു ഉത്തരം കിട്ടുന്നത് രണ്ടാം പകുതിയിലാണ്, അതായത് കഥയിലെ വിട്ടുപോയ കണ്ണികൾ കൂടിച്ചേരുന്നതും, പിന്നെ പ്രതീക്ഷകയ്പ്പുറം  കുറുപ്പ് എന്ന കാഥാപാത്രത്തിന്റെ വളർച്ചയും. കഥയിൽ എത്രമാത്രം റിയാലിറ്റിയും എത്ര ഫിക്ഷനും കലർന്നിട്ടുണ്ട് എന്ന് പറയാൻ പറ്റില്ല(പത്രങ്ങളിലും ഇന്റർനെറ്റിലും വായിക്ച്ചറിഞ്ഞതല്ലാതെ വേറെ അറിവ് ഇല്ല ഈ വിഷയത്തിൽ). അത് ഒരു കഥാകാരന്റെയും സംവിധായകന്റെയും ആർട്ടിസ്റ്റിക് ലിബർട്ടികെയു വിട്ടിരിക്കയുന്നു. എങ്കിലും ഒരു പരിധി വരെ പ്രേക്ഷകരെ പിടിച്ചിരുത്താനുള്ള ഫോർമുല കുറുപ്പിലുണ്ട്.

    ഇനി പെർഫോമൻസിലേക്യു് -- ഒരു താരപുത്രൻ ആവുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല-- അത് ഇന്ടസ്ട്രിയിലെക്യു് ഒരു access സൃഷ്ടികയുമെങ്കിലും, survival  ഇത്തിരി കഷ്ട്ടമാണ്, കാരണം ഇപ്പോഴും comparison  ഇൻഡസ്ട്രിയിൽ പയറ്റി തെളിഞ്ഞ സ്വന്തം പിതാവിനോടാണ്. പക്ഷെ സ്വന്തമായി ഒരു niche തനിക്കയായി ഉണ്ടാക്കിയെടുക്കാൻ ദുൽഖുർ എന്ന ആര്ടിസ്റ്റിസ്റ്റിനു സാധിച്ചിട്ടുണ്ട്, പ്രതേകിച്ചും ഇന്നത്തെ യൂത്തരുടെ  ഇടയിൽ. എങ്കിലും കുറുപ്പ് എന്ന കഥാപാത്രത്തിന് തീരെ ആഴമില്ല എന്ന് തോന്നി. നേരത്തെ പറഞ്ഞത് പോലെ ആദ്യ പകുതിയിൽ ഒരു ചാർമിങ് പരിവേഷത്തിൽ നിന്ന് അങ്ങ് വളരാത്ത പോലെ. അത് എഴുത്തിലെ അപാകതകളാവാം, അല്ലെങ്കിൽ അവതരണത്തിന്റെ പ്രശ്നാമാവാം. എങ്കിലും ഒരു ഔട്ട് ഓഫ് ബോക്സ് പെർഫോമൻസ് എന്ന് വിശേഷിപ്പിക്കയാവുന്ന ഒരു എലമെന്റ് ദുല്ക്വാരുടെ കുറിപ്പിൽ  ഇല്ലാതെ പോയി. ആവശ്യാമില്ലാത്ത ചില കഥാപാത്രങ്ങളുടെ കുത്തികയറ്റവും ( സണ്ണി വെയ്‌നിന്റെ 'പീറ്റർ ') ഉണ്ട് ചിത്രത്തിൽ. അത് പോലെ തന്നെ കുറുപ്പിന്റെ റൊമാന്റിക് ആംഗിൾ - ശാരദ- യഥാർത്ഥത്തിൽ അങ്ങനെ ഒരു കഥാപാത്രമുണ്ടോ എന്നറിയില്ല( എങ്ങും അത്  കേട്ടിട്ടില്ല). ശോഭിത ദുലീപാളയെപ്പോലെ talented ആയ ഒരു ആര്ടിസ്റ്റിനെ വേസ്റ്റ് ആക്കി കളഞ്ഞു എന്ന് തോന്നിപോയി( It wasn't a character meaty enough for her). എല്ലാ പ്രാവശ്യത്തെയും പോലെ impress ചെയ്തത് ഷൈൻ ടോമിന്റെ പിള്ളയാണ്, ഏറ്റെടുക്കുന്ന ഓരോ കഥാപാത്രത്തിനും തന്റേതായ ഒരു സ്പെഷ്യൽ ടച്ച് കൊടുത്തു വളരെ നാച്ചുറൽ ആയി അതിനെ അവതരിപ്പിക്കുന്നതിൽ ഷൈൻ ഇപ്രാവശ്യവും വിജയിച്ചിരികയുന്നു. ഒരു പാട് നല്ല കഥാപാത്രങ്ങൾ ഇനിയും ഈ നല്ല കലാകാരനെ തേടിയെത്തട്ടെ. വേറെ എടുത്തു പറയേണ്ടത് ഇന്ദ്രജിത്തിന്റെ DYSP കൃഷ്ണദാസ് ആണ്, അത് എപ്പോഴത്തെയും പോലെ അങ്ങേരും നന്നാക്കിയിട്ടുണ്ട്. 

    അപ്പൊ ആകെ മൊത്തത്തിൽ പറഞ്ഞാൽ, ദുൽഖുർ സൽമാൻ ഫാൻസിനു കുറുപ്പ് ഒരു നല്ല visual treat ആയിരിക്യും, ഛായാഗ്രഹണവും വസ്ത്രലങ്കാരവും കൊള്ളാം ( എയർ ഫോഴ്സ് ക്യാമ്പിലെ hair cut അങ്ങ് വിശ്വാസികയാണ് പറ്റുന്നില്ല, ഒരു പക്ഷെ അന്ന് കാലത്തു  അങ്ങനെ ആയിരുന്നിരിക്കയാം). പക്ഷെ contentilum(സ്പെഷ്യലി കഥാപാത്രത്തിന്റെ ഡെപ്തിൽ ) അവതരണത്തിലും പെർഫോമൻസിലും  ഇനിയഉം മികവ് പുലർത്താമായിരുന്നു എന്ന് തോന്നുന്നു. 

 

Wednesday, 20 October 2021

പാവ കഥകൾ

''പാവ കഥകൾ" അക്ഷരാർത്ഥത്തിൽ പാപത്തിന്റെ കഥകളാണ് . നമ്മുടെ നാട്ടിൽ ഈ കാലഘട്ടത്തിൽ  നിരുപാധികം നടന്നു പോരുകയും, ചർച്ച ചെയ്യപ്പെടുകയും ചെയ്യപ്പെടാത്തതുമായ  പാതകങ്ങളുടെ കഥകൾ. ആന്തോളജി വിഭാഗത്തിൽ പെടുന്ന ഈ സിനിമ നാല് കഥകളാണ് പറഞ്ഞു പോകുന്നത്.

ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്‌ത്‌, അദ്ദേഹവും സിമ്രാനും, പിന്നെ  ബാലതാരങ്ങളും ഭാഗമായ 'വാന്മകൾ ' ഇൽ തുടങ്ങാം. നാല് ഭാഗങ്ങളിൽ weak  എന്ന് എനിയ്ക്കു തോന്നിയത് ഇതാണ്. ചെറുപ്രായത്തിൽ Rape Victim ആവുന്ന ഒരു പെൺകുട്ടിയുടെയും, അവളുടെ കുടുംബത്തിന്റെയും കഥയാണിത്. ഈ ദുരനുഭവത്തിനു ശേഷം കുടുംബത്തിലെ ഓരോ അംഗങ്ങളും എങ്ങനെ അതിനോട് പ്രതികരികയുന്നു എന്ന് കാണാം. സിനിമയുടെ നല്ലൊരു ഭാഗം  സിമ്രാൻ അവതരിപ്പിയ്ക്കുന്ന അമ്മയുടെ മനോവിചാരങ്ങളിലൂടെയാണ് പോകുന്നത്. തന്റെ ഭാഗം സിമ്രാൻ ഗംഭീരമാക്കിയപ്പോൾ അച്ഛൻ റോളിൽ GVM പോരെന്നു തോന്നി. കഥ ഒരു നല്ല നോട്ടിൽ  അവസാനിക്കയുന്നു എന്നത് നല്ല  കാര്യം.

'ലവ് പന്ന ഉറ്റരാനും' ഒരു satire മോഡിലാണ് വിഘ്‌നേശ് ശിവൻ ഹാൻഡിൽ  ചെയ്തിരികയുന്നതു. അഞ്ജലിയും കൽക്കിയും അവരുടെ വേഷങ്ങൾ നന്നാക്കിയെങ്കിലും ഏറ്റവും സർപ്രൈസിങ് ആയി തോന്നിയത് ജാഫർ സാദിഖ് അവതരിപ്പിച്ച 'നരികുട്ടി'  എന്ന കഥാപാത്രമാണ്. നരികുട്ടിയെ കണ്ടു  പേടിക്കയാണോ  അതോ ചിരികയാണോ എന്ന് തോന്നിപ്പോവും. ബാക്കി റിവ്യൂസ് വായിച്ചപ്പോൾ ഒരു ന്യൂനപക്ഷ (ലെസ്ബിയൻ ) എലമെന്റ് അവതരിപ്പിച്ചു അവതരിപ്പിച്ചില്ല എന്ന തരത്തിൽ രക്ഷപെട്ടു പോയി എന്നൊരു criticism കേട്ടു. എങ്കിലും എനിയ്ക്കു ഇഷ്ട്ടപെട്ടു.

'തങ്കം ' ഒരു സർപ്രൈസ് ആയിരുന്നു. അവതരണത്തിലും, അഭിനയമികവിലും.  കാളിദാസ് ജയറാം വരും തലമുറയിൽ ഏറെ പ്രതീക്ഷ നൽകുന്ന ഒരു കലാകാരനാണ്. ന്യൂനപക്ഷ കഥാപാത്രങ്ങളെ അവർ തന്നെ അവതരിപ്പിക്കണം എന്നൊരു അഭ്പ്രായം ഉയർന്നു കേട്ടിരുന്നു. എന്നാൽ ഒരു കഥാപാത്രത്തെ ഉൾക്കൊണ്ടു ചെയ്‌താൽ അതാര് ചെയ്താലും നന്നാവുമെന്നാണ് എന്റെ വിശ്വാസം. അതല്ലേ യഥാർത്ഥത്തിൽ അഭിനയം. കുറച്ചു സീനുകൾ അൽപ്പം melodramatic ആയിപോയി എന്ന് തോന്നി. എങ്കിലും എ laudable effort ഫ്രം Sudha Kongara .

Vetri Maran ൻറെ 'ഒരു ഇരവ് ' അവസാനത്തേക്യു് വെച്ചത്, ഈ ആന്തോളജിയിൽ എന്നെ ഏറ്റവും സ്പർശിച്ചതും, പിടിച്ചുലച്ചതും ഈ കഥ ആയതു കൊണ്ടാണ്. അത് കൊണ്ട് തന്നെ നാല് കഥകളിൽ ഏറ്റവും സ്ട്രോങ്ങ് എന്ന് എനിയ്ക്കു തോന്നിയതും. ഒരു അച്ഛൻ-മകൾ ബന്ധത്തിന്റെ സന്ഗീർണതകൾ - താഴ്ന്ന ജാതിയിൽ ഒരുവനെ കെട്ടി എന്ന ഒരു കുറ്റം കൊണ്ട് സ്വന്തം മകളെയും അവളുടെ വയറ്റിൽ വളരുന്ന കുഞ്ഞിനേയും കൊല്ലാൻ ഒരുങ്ങുന്ന അച്ഛനെ നാം എങ്ങനെ നോക്കിക്കാണണം ? അവതരണം കൊണ്ടും അഭിനയമികവുകൊണ്ടും ഫസ്റ്റ് ക്ലാസ്. പ്രകാശ് രാജ് ഉം സായ് പല്ലവിയും മത്സസരിച്ചു അഭനയിച്ചിരികയുന്നു എന്ന് തന്നെ പറയാം, പ്രത്യേകിച്ചും അവസാന 10 മിനിറ്റ് കണ്ടിരിക്യാൻ പാട് പെടും. ഒരു ഫ്രെമിൽ പോലും കടുകിട തെറ്റാതെ അച്ഛൻെറയും മകളുടെയും മനോവ്യാപാരങ്ങളെ തന്മയത്തോടെ അവതരിപ്പിച്ചിരികയുന്നു രണ്ടു പേരും. ഒരു ഇരവ് കുറച്ചു കാലത്തെകയെങ്കിലും കാണികളെ haunt ചെയ്യുമെന്ന് ഉറപ്പു. 

Thursday, 7 October 2021

The tears that never rolled out

 She sat there crying her heart out

In her secret hideout,

Where no one could find her on a normal day.

But 'today' was different

And today she was caught by those prying eyes,

Eyes full of disgust and loathing.


"Why are you crying?" echoed that voice,

And it literally made her shudder.

She tried to look away,

And tried to hide her tears,

And made an honest attempt to wipe those away.

She couldn't bear the intensity of the stare anymore

And fled the scene as an urgent gesture.


"Be Brave" She was told

"Tears are for the weak."

And how could she fail

In the eyes of 'others'?

"Be brave" she told herself,

"And hide those filthy tears."

No matter if it flood your heart from within

Don't let it flow

And don't let anyone know.



Tuesday, 5 October 2021

വിണ്ണിലെ തേങ്ങാമുറി


    ഒരു തേങ്ങാമുറി  പോലെ ആകാശത്തു അവൻ. അവനോ അവളോ?? ആർക്കറിയാം? അല്ലെങ്കിലും ലിംഗതിലെന്തു കാര്യം; ആ കാഴ്ചയിൽ, ആ  പ്രകാശത്തില്ലല്ലേ  കാര്യം. ആളുടെ കാര്യം ബഹു രസമാണ് - ദിവസവും പുതിയ  പുതിയ രൂപങ്ങൾ, ചില നേരം പഞ്ഞികെട്ടു പോലത്തെ മേഘങ്ങൾക്കിടയിൽ ഒളിച്ചു കളിക്കു യും , ചിലപ്പോൾ എല്ലാരും കാണെ വെളുക്കെ ചിരിച്ചിരിക്കയും. കാണാൻ വല്ലാത്ത അഴകാണെന്നാണ് വെപ്പ്. ആ സൗധര്യം കണ്ടു മതി മറന്നു കവിതകളും കഥകളും എഴുതിക്കൂട്ടിയ ഒരു കൂട്ടം തന്നുണ്ടിവിടെ. കമിത്താക്കൾ തങ്ങളുടെ  വിദൂരത്തിലുള്ള ഇണകളുടെ മുഖം കാണുന്നത് പോലും  കറുത്ത ആകാശത്തിലെ ആ വെള്ള പൊട്ടിൽ എന്നാണ് പറയപ്പെടുന്നത് ( അതിന്റെ അഹങ്കാരം മൂപ്പർക്ക് തെല്ലുണ്ട് താനും). ഉള്ളിൽ പ്രണയമുണ്ടെങ്കിലും ഇല്ലെങ്കിലും, ചുമ്മാ അങ്ങ് നോക്കാൻ  തന്നെ രസമല്ലേ!


    ഇന്നലെ ആള് കുറച്ചു ചുമന്നതായിരുന്നു, വെള്ളെ പ്രകാശം മടുത്തിട്ടുണ്ടാവണം. മനുഷ്യർക്ക്‌ മാത്രമല്ലലോ മടുപ്പു.... നിറമിതായാലും സൗദ്ധര്യത്തിന് കുറവില്ല . നിറവും സൗദ്ധര്യവും തമ്മിൽ ഇഴപിരികയാണാവാത്ത ഒരു ബന്ധം കല്പിച്ചു കൊടുത്ട്ടുണ്ട് സമൂഹം. അതിനെതിരെയുള്ള ചുവന്ന പ്രതിഷേധാമാവണം ഈ നിറം മാറ്റം. ഒടുവിൽ  മടുക്കുമ്പോ ഒരു പോക്കുണ്ട്, ആരോടും പറയാതെ.. അതാണ്‌ പറ്റാത്തത്. എങ്കിലും തിരിച്ചു വരുമെന്നn് എല്ലവർക്കുമറിയാം. മൂപ്പർക്കും. വരാതെവിടെ പോകാൻ...

Tuesday, 28 September 2021

അന്ന് നീ കണ്ട ഞാനല്ല സഖിയിന്നു ഞാൻ 

ഇന്നലെയുടെ ഓർമകളെ നീയെന്നിൽ തിരയേണ്ട,

നാളെയുടെ പ്രതീക്ഷകളെയും 

ഈ ഞാൻ ഇന്നലെകളില്ലാത്ത നാളെകളില്ലാത്ത ഞാനാണ്.

അണയാത്ത തിരി

ഇരുളാർന്ന വേദിയിൽ ഒരു മെഴുതിരി വെളിച്ചം പോലെ അവൾ ......

കാണികളില്ലാത്ത  അരങ്ങിൽ ....

എങ്കിലും ഒരു മനുഷ്യക്കടലിനു മുന്പിലെന്നോണം അവൾ തുടങ്ങി, ഒരു ദീർഘനിശ്വാസത്തോടെ-

അവളുടെ സ്വരം ഇടറി ...

കാലുകൾ വിറച്ചു ....

എങ്കിലും പതിയെപ്പതിയെ അവളുടെ ശബ്ദം ആ ഭിത്തികളിൽ തട്ടി അലയടിക്കയാണ് തുടങ്ങി, കൂടുതൽ കൂടുതൽ കരുത്തോടെ. ആ സ്വരം ഭിത്തിയുടെ അതിരുകൾ ഭേദിച്ച് സഞ്ചരിച്ചു,  ആ നഗരത്തിന്റെ വീഥികൾക്കു അവഗണിക്യാൻ പറ്റാത്ത വിധം. 

ഇരിപ്പിടങ്ങൾ  നിറഞ്ഞു തുടങ്ങി.

അവളതറിഞ്ഞില്ല ....

ഒന്നിന് പുറകെ ഒന്നൊന്നായി വരുന്ന തിരമാലകൾ പോലെയായിരുന്നു  അവളുടെ വാക്കുകൾ. 

അവളുടെ മുഖത്തിനിപ്പോൾ എരിഞ്ഞു കത്തുന്ന സൂര്യന്റെ ശോഭയാണ്.

ശ്രോതാക്കൾക്ക്  അവളുടെ ശബ്ദവും ചിന്തയും അന്യമായിരുന്നു. 

ഏതോ മായാവലയത്തിലെന്ന പോലെ അവർ തരിച്ചിരുന്നു .

ഒരു പേമാരി പെതോഴിയും പോലെ പതിയെ അവളുടെ വാക്കുകൾ നിലച്ചു.

അവരുടെ കണ്ണുകൾ അവൾക്കായി തിരയുമ്പോഴേക്യും പുതിയ വേദികൾ തേടി അവൾ പോയിക്കഴിഞ്ഞിരുന്നു .





 

Saturday, 25 September 2021

Gypsy

Gypsy

The journey Jean embarks on, is in a way every free soul's journey - the quest to know ourselves, to explore the dark side or rather the hidden self, to set oneself free. She looks at Sydney and says "I see myself in you" - someone who is ready to take risks although she lives a life of chaos, being uncertain about herself, still loving those uncertain self so deeply.

Jean lives literally on a pile of lies; but at some point we wonder, what's lie and what's the truth. Is she actually deceiving others or herself?

Sydney on the other hand gives away too much with her eyes, she is vocal about her feelings, brash, pushy and above all irresistible. Looking at her as Sam says is like "staring at the Sun". But is she what she portrays herself to be ?

The game that they play with each other - the lies, words of deception - still has a deep undercurrent of emotions which only they could understand- because their journey is similar. Yes, some of us, like Jean and Sydney doesn't like the steadiness of life - the safety that it offers - even get suffocated by it. Its sometimes the chaos which makes life exciting.

Been a admirer of Naomi Watts since first time i saw Mulholland Drive, but Sophie Cookson is equally alluring in this muddled tale of human mind and emotions.


Friday, 27 August 2021

Adieu

 Lemme say a quick goodbye

For this journey is long overdue

The shell that I had long abandoned 

Is beckoning me with a promise of love

The love that I had been searching

In a world that never understood it

So lemme me go back and rest a bit

In my warm and cozy enclosure

Lemme close my eyes for a while

And admire the dreams that is trapped inside

For its tired of the futile sights 

That flooded them all these years

Lemme touch my heart

And ease its pain

Bcos as long as it loved

The agony followed 

Lemme shut my ears 

To the curses that was showered on me

For it had made me think 

That I am a lesser me

Now I need them now to listen only to my heart

Since it sings songs of wisdom which I long ignored

Lemme caress my hands a lil bit

For its tired of holding on too tight

I need them to wrap around myself for a while

For that embrace could never be faked

Lemme stretch my legs a bit

For they are tired of this fatuous journey

The road ahead is not a cakewalk too

And I need them to carry me all the way ahead

Yes its pitch black inside my shell

But am not afraid

For I know there is no place

More safe and secure than this

So lemme say 'Adios Amigos' as of now

For I need a little rest now.


 

Wednesday, 7 July 2021

വ്യക്തിപ്രഭാവങ്ങൾ

സത്യം പറഞ്ഞാൽ പദപ്രയോഗം ശരിയോ എന്നറിയില്ല... മലയാളം പുസ്തകങ്ങളും ലേഖനങ്ങളുമെല്ലാം വായിച്ചിട്ടു കാലങ്ങളായ . ഒരു പോസിറ്റീവ് സെൻസിൽ മാത്രം ഉപയോഗിയ്ക്കുന്ന ഒരു പദമാണിതെന്നു തോന്നുന്നു - വേറെ വാക്കൊന്നും കിട്ടുന്നില്ല (suggestions ആവാം ).

അപ്പൊ പറഞ്ഞു വന്നത് ചില വ്യക്തികൾ നമ്മളിൽ ഉണ്ടാകുന്ന ഇൻഫ്ലുവെൻസിനെ പറ്റിയാണ് - നല്ലതും ചീത്തതുമായവ; പലപ്പോഴും കുഴപ്പിക്കയുന്നവയാണിത് . കാരണം ഓരോ വ്യക്തികൾ പലവരിലും പല തരം സ്വാധീനങ്ങളാണ് ഉണ്ടാക്കുന്നത്. പക്ഷെ  സ്ഥിരമായി  പോസിറ്റീവ് ആൻഡ് നെഗറ്റീവ് energies കൊണ്ട് നടക്കുന്ന ചിലരുണ്ട്. ചില ആളുകൾ നമ്മുടെ അടുത്ത് വന്നാൽ , അല്ലെങ്കിൽ അവരോടു സംസാരിച്ചാൽ ഒരു പ്രത്യേക ഫീൽ ആണ് - ഒരു വല്ലാത്ത പോസിറ്റിവിറ്റി - എന്റെ ഒരു ഫ്രണ്ട് ഉണ്ട്, പേര് പറയുന്നില്ല - പുള്ളികാരിയോട് ഒരഞ്ചു മിനിറ്റ് സംസാരിച്ചാൽ ജീവിതം തന്നെ എത്ര ലളിതമെന്നു തോന്നിപോകും. എല്ലാത്തിനും ഒരു സാ മട്ട് ... എന്തിനാണ് നമ്മൾ വെറുതെ ചിന്തിച്ചു ജീവിതം complicated  ആക്കുന്നതെന്നു തോന്നിപോകും.

അത് പോലെ തന്നെ നേരെ വിപരീതചിന്താഗതി ജനിപ്പിക്കയുന്നവരുമുണ്ട്. ജീവിതത്തിലെ ചെറിയ ചെറിയ പ്രശനങ്ങൾ പോലും ഊതി പെരുപ്പിച്ചു ചുറ്റുമുള്ളവർക്കും തങ്ങൾക്കു തന്നെയും ഒരു പ്രശ്‌നവലയം തീർക്കുന്നവർ. ഇപ്പോഴത്തെ യൂത്തിന്റെ ഭാഷയിൽ പറഞ്ഞാൽ ദുരിതന്മാർ .  ഇത്തരം വ്യക്തികളെ പരമാവധി ഒഴിവാക്കുന്നതാണ് നല്ലതു; അല്ലെങ്കിൽ പിന്നെ അവരുടെ ഇൻഫ്ലുവെൻസിലേക്യു് വീണു പോകാതെ സ്സ്വയം രക്ഷിക്കയാനുള്ള ട്രിക്ക് അറിയണം.

ഈ രണ്ടു extream സിലും പെടാത്ത ഒരു കൂട്ടരുണ്ട്; അവർ ഇടപഴകുന്ന മനുഷ്യരെ ആശ്രയിച്ചാണ് അവരുടെ influence - ചിലവർക്കു അവർ ഉത്തമർ, എന്നാൽ മറ്റു ചിലവർക്കോ പ്രശ്നക്കാർ. രണ്ടു വ്യക്തിത്വങ്ങൾ തമ്മിൽ ഉരസുമ്പോൾ ഉണ്ടാകുന്ന ഒരു conflict - ഒരു വിധത്തിൽ എല്ലാ പ്രശ്നങ്ങൾക്കും ഉറവിടം ഇത് തന്നെയാണ് - കുട്ടികളെ കണ്ടിട്ടില്ലേ - ഒരു നിമിഷം അവര് തമ്മിൽ പൂരന് വാഴക്കായിരിക്യും, അടുത്ത ക്ഷണത്തിൽ തോളിൽ കൈയും ഇട്ടു നടക്കും; മുതിർന്നവർക്കും ഇങ്ങനെ ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് വിചാരിച്ചിട്ടുണ്ട്. പക്ഷെ വളരും തോറും നമ്മുടെ ഈഗോ, ദേഷ്യം, വെറുപ്പ് എന്നെ വികാരങ്ങളും വളർന്നു വരുന്നു - മാപ്പു കൊടുക്കലും പ്രീണിപ്പിക്കലും  അത്ര എളുപ്പമല്ല. അത് കൊണ്ട് തന്നെ ഇടപെടലുകൾ സൂക്ഷിച്ചായാൽ ഇരു കൂട്ടർക്കും നന്ന്. വാ വിട്ട വാക്കും കൈ വിട്ട ആയുധവും തിരിച്ചെടുക്കാനാവില്ലല്ലോ - അത് പോലെ തന്നെയാണ് ചെയ്തു കൂട്ടുന്ന കാര്യങ്ങളും; ചില മുറിവുകൾ ശാശ്വതമാണ് - എത്ര മൂടികെട്ടിയാലും ഉണങ്ങാത്തവ. അപ്പൊ ഇവിടെ വ്യക്തികളാണോ അതോ ചിന്തകളാണോ അതോ പ്രവൃത്തികളാണോ വില്ലന്മാർ? എന്താണ് നമ്മൾ ഉണ്ടാകുന്ന നെഗറ്റീവോ പോസിറ്റീവോ ആയ inflencinu ആധാരം? ബിജു മേനോന്റെ സിനിമ പോലെ "ആർക്കറിയാം"??

Saturday, 26 June 2021

Ajeeb Dastaans --- Netflix

     ഈ അടുത്തിടക്കയാണ് netflix  ലെ ആന്തോളജി 'Ajeeb Dastaans ' കണ്ടത് .. എല്ലാ തരത്തിലുള്ള reviews വായിച്ച ശേഷം കാണുന്ന സ്വഭാവമുള്ളതിനാൽ  ആദ്യ രണ്ടു കഥകളും skip ചെയ്തിട്ടാണ് 'Geeli Pukki (സ്ലോപ്പി കിസ്സസ്)  യിലേകയും  Ankahi (unsaid ) യിലേകയും  ചാടിയതു.

    Geeli Pukki ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ടു കണ്ടത് അതിലെ ന്യുനപക്ഷ എലെമെന്റുകൾ കാരണമാണ്. പിന്നോക്ക വിഭാഗത്തിൽ പെട്ടവളായതിനാലും, ലെസ്ബിയൻ എന്ന് മുദ്ര കുത്തപ്പെട്ടതിനാലും സമൂഹത്തിൻറെ ഒരു കോണിലേക്യു് ഒതുക്കപ്പെടുന്ന ഒരുവൽ - അതാണ് ഭാരതി. എങ്കിലും എന്നെ ഏറ്റവും സ്പർശിച്ചത്  കഥയിലെ മുതലെടുപ്പുകളുടെ അവതരണമാണ്. ഫാക്ടറിയിലെ മാനേജരും, പിന്നീട് ഒരു സുഹൃത്തായി ഭാരതി (Konkana) യുടെ ജീവിതത്തിലേക്യു് കടന്നു വരുന്ന പ്രിയയും(Adhithi Rao) എല്ലാം ചെയ്യുന്നത് ഒന്ന് തന്നെയാണ്.  സത്യം പറഞ്ഞാൽ  ഇത്തരം മുതലെടുപ്പുകാർ എല്ലായിടത്തുമുണ്ട്, അത് മനസിലാകുന്നിടത്തു നിന്നാണ് ഭാരതിയുടെ ജീവിതം മാറുന്നത്. ഇനിയും use ചെയ്യപ്പെടാൻ താൻ ഒരുക്കമല്ലെന്നു അവൾ തീരുമാനിച്ചത് ഫാക്ടറിയിലെ ആ ബെഞ്ചിൽ ചുരുണ്ടു കിടന്നു കരഞ്ഞു തളർന്നപ്പോഴായിരിക്യാനം. കഥാപാത്രം Konkana പ്രതീക്ഷിച്ചതു പോലെ തന്നെ ഗംഭീരമാക്കിയിട്ടുണ്ട് , അദിതിയും മറ്റു സപ്പോർട്ടിങ് ആർട്ടിസ്റ്റുകളും നന്നായിട്ടുണ്ട്.   

    Ankahi പേര് പോലെ തന്നെ ഒരു പാട് ചോദ്യങ്ങളാണ് ബാക്കിയാക്കിയത്. എന്തിനു ? എന്തുകൊണ്ട് ? Natasha (Shefali Shah) യെ മനസ്സിലാക്കാൻ പാട് പെട്ടു . ദാമ്ബത്യത്തിലെ സ്വരച്ചേർച്ചയില്ലായ്മയിൽ നിന്നും ഒരു exra marital affair ഇലെക്യു് വഴുതി വീഴുന്ന നടാഷയും അവളെ പ്രണയിച്ച നിരാശാകാമുകന്റെ  റോളിൽ എത്തി നിൽക്കുന്ന കബീറും (Manav Kaur ); പക്ഷെ പുതുമകളൊന്നും സമ്മാനിച്ചില്ല. എങ്കിലും Shefali Shah കയ്  വേണ്ടി കണ്ടിട്ട്  Manav Kaul എന്ന നടന്റെ അഭിനയത്തിൽ  വീണു പോയി എന്ന് പറയാം. കബീറിനെ ഇത്രകയും adorable ആക്കിയത് അദ്ദേഹത്തിന്റെ ബ്രില്ലിയൻറ് പെർഫോമൻസ് ആണ്. ഇനിയും ഒരു പാട് കഥാപാത്രങ്ങൾ ഈ നടനെ തേടിയെത്തട്ടെ.