Search This Blog

Friday, 22 July 2022

Boys Don't Cry

     എന്റെ  ജീവിതത്തിലെ ഏറ്റവും traumatic സിനിമ experince ആയിരുന്നു "Boys Don't Cry" എന്ന ഇംഗ്ലീഷ് സിനിമ. 1999 -ഇൽ ഇറങ്ങിയ ഈ സിനിമ Teena Brandon എന്ന ട്രാൻസ്‍ജിൻഡർ ഇന്റെ ജീവിതത്തെ അടിസ്‌ഥാനമാക്കി എഴുതിയതാണ്. Kimberly Pierce സംവിധാനം ചെയ്ത ചിത്രത്തിൽ ഹിലരി Swank ആണ് Teena Brandon - നെ അവതരിപ്പിച്ചത്. ആ വർഷത്തെ അക്കാദമി അവാർഡ് വേദിയിൽ ,  ഓസ്കാർ സ്വീകരിച്ചതിനു ശേഷം ഹിലരി Swank പറഞ്ഞ വാക്കുകൾ ഇവിടെ കടമെടുക്കുന്നു. 

"Thank You Brandon Teena for being such an inspsiration to us all. His legacy lives on through our movie to remind us all to follow our hearts, I pray for the day when we not only accept our differences but celebrate our diversity." 

    ഈ വാക്കുകൾ കേൾക്കാൻ Brandon Teena എന്ന വ്യക്തി അന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നില്ല. കാരണം വേറൊന്നുമല്ല, ആ വ്യക്തിയുടെ ജീവിതം  സമൂഹത്തിന്റെ  ചട്ടക്കൂടുകളിൽ ഒതുങ്ങിയില്ല എന്ന കാരണത്താൽ ഒരു സംഘം ആളുകൾ ചേർന്ന് വെട്ടി ചുരുക്കിയിരുന്നു. 

    ഈ സിനിമ ഞാൻ കാണുന്നത് എനിയ്ക്കു 19 -20 വയസ്സ് പ്രായമുള്ളപ്പോളായിരുന്നു. HBO ചാനലിൽ ടെലിവിഷനുതകും വിധം വെട്ടിക്കുറിച്ചാണ് സിനിമ സംപ്രേക്ഷണം ചെയ്തത്. എന്നിട്ടു പോലും ഒരാഴ്ചയോളം അതെന്നെ haunt ചെയ്തു എന്ന് പറയാം. Transgender കമ്മ്യൂണിറ്റിയെ പറ്റി അതികം അറിവൊന്നും ഉണ്ടായിരുന്നില്ല അന്ന് (ഇന്നും പൂർണമായ അറിവുണ്ടെന്നല്ല). എങ്കിൽ പോലും പലരംഗങ്ങളും എന്നെ വല്ലാതെ അസ്വസ്ഥയാക്കി. പ്രത്യേകിച്ചും കാറിലെ റേപ്പ് രംഗങ്ങളും, പിന്നീട് ഹോസ്പിറ്റലിൽ ഉള്ള emotional breakdown രംഗങ്ങളും. ഒരു വ്യക്തിയുടെ മാനസികവും ശാരീരികവുമായ പീഡനം ആസ്വദിയ്ക്കുന്ന മനുഷ്യർ, മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാണ് എന്ന കാരണത്താൽ അവൻ ജീവികയേണ്ടെന്നു തീരുമാനികയുന്ന ഒരു കൂട്ടം മനുഷ്യർ. 

    കാലമേറെ കഴിഞ്ഞിട്ടും ഇന്നും ഈ സ്ഥിതികയു മാറ്റം വന്നിട്ടുണ്ടോ? Brandon Teena യെ പോലെ എത്ര ജീവിതങ്ങൾ പൊലിഞ്ഞിട്ടുണ്ട് സമൂഹത്തിന്റെ അസഹിഷ്ണുതയിൽ. സമൂഹത്തിൽ ഒറ്റപെട്ടു ജീവികയേണ്ടി വന്നതിൻറെ പേരിൽ  ജീവനൊടുക്കിയിട്ടില്ലേ പലരും?  മാറ്റങ്ങളില്ലെന്നു പറയുന്നില്ല, എങ്കിലും ഒരു സമൂഹമെന്ന നിലയിൽ നാം ഒരു പാട് മുന്നോട്ട് പോകേണ്ടിയിരിക്കയുന്നു. LGBQT കമ്മ്യൂണിറ്റിയുടെ കാര്യത്തിൽ മാത്രമല്ല; പൊതുവെ.... ജാതിയുടെയും മതത്തിന്റെയും, നിറത്തിന്റെയും, വംശീയതയുടെയും പേരിലുള്ള അസഹിഷ്ണുത വർധികയുക തന്നെയാണ്. മോഷണത്തിന്റെ പേരിൽ  മധു എന്ന മനുഷ്യനെ തല്ലിക്കൊന്നത് നമ്മുടെ കേരളത്തിലല്ലേ? ആദിവാസി എന്ന ഒരു ടാഗ് ഉള്ളതിനാലല്ല അവനാ സ്ഥിതി വന്നതെന്ന് പറയാനാവുമോ? വരും തലമുറയെങ്കിലും കൂടുതൽ വിവേകമുള്ളവരാവട്ടെ, സമൂഹത്തിന്റെ ചട്ടക്കൂടുകൾ പൊളിച്ചെറിയാൻ കെൽപ്പുള്ളവരാവട്ടെ. 

"Lets accept and celebrate our differences."

No comments:

Post a Comment