ഇരുട്ടിൽ തുറന്നിട്ട ജനലിലൂടെ നീണ്ടു വന്ന ആ കൈകൾ അന്ന് അവളെ ഭയപ്പെടുത്തിയില്ല. ഇതെത്ര കണ്ടിരിക്കയുന്നു എന്ന മട്ടായിരുന്നു അവൾക്കു. ഒരു പക്ഷെ വീടെന്ന സുരക്ഷ കവചം അവൾക്കു ധൈര്യം പകർന്നിട്ടുണ്ടായിരിക്യണം .
അവൾക്കത് ആദ്യ അനുഭവവുമല്ല. ആദ്യത്തെ അനുഭവം അവളെ വല്ലാതെ വേദനിപ്പിച്ചു; "എന്തിനു എന്നെ മാത്രം ഇങ്ങനെ പരീക്ഷിക്കയുന്നു ??"" - എന്ന് നെഞ്ചുരുകി കരഞ്ഞു. വെറുപ്പും അമർഷവും കടിച്ചമർത്താൻ പാട് പെട്ടു . എന്നാൽ പതിയെ അവൾക്കു മനസ്സിലായി താൻ മാത്രമല്ല , അധികവും പ്രതികരണ ശേഷി ഇല്ലാത്ത എല്ലാ ശരീരങ്ങളുടെയും നേരെ ഇതരം കൈകളുടെ ഈ കടന്നു കയറ്റം സർവ്വസാധാരണമാണെന്നു . കുഞ്ഞുങ്ങൾ, വേലക്കാരികൾ അല്ലെങ്കിൽ തിരക്ക് പിടിച്ച ബസിലെ യാത്രികാർ, അതുമല്ലെങ്കിൽ ഒരു വിധേനയും എതിർക്കാൻ ധൈര്യപ്പെടില്ലെന്നു ഉറപ്പുള്ള ദേഹങ്ങൾ എല്ലാം ഇത്തരം കൈകളുടെ ലക്ഷ്യങ്ങളാണ്. ഇവരുടെ ഓർമകളെ ഒരു ജീവിത കാലം മുഴുവൻ കളങ്കപ്പെടുത്താൻ കൈകൾക്കു നിമിഷ നേരം മതി. കുറച്ചു നാൾ മുൻപാണ്, സിനിമ തീയേറ്ററിൽ അത് പോലൊരു അനുഭവം അവൾക്കുണ്ടായത്. സിനിമ തുടങ്ങിയത്തിനു ശേഷമാണ് അവളെത്തിയത്. ഇരുട്ടിൽ ഇരിപ്പിടം കാണിച്ചു തരാനുള്ള വ്യഗ്രത കണ്ടപ്പോഴേ എന്തോ പന്തികേട് തോന്നിയതാണ് . അത് കൊണ്ടാവാം മാറിടത്തിന് നേരെ വന്ന ആ നരച്ച രോമങ്ങളുള്ള കൈകൾ തട്ടി മാറ്റാൻ അവൾക്കു കഴ്ഞ്ഞതു. സിനിമ കഴിയും വരെയും അവൾ അസ്വസ്ഥയായിരുന്നു . അത് കഴിഞ്ഞതിനു ശേഷവും.
No comments:
Post a Comment