Search This Blog

Tuesday, 28 September 2021

അണയാത്ത തിരി

ഇരുളാർന്ന വേദിയിൽ ഒരു മെഴുതിരി വെളിച്ചം പോലെ അവൾ ......

കാണികളില്ലാത്ത  അരങ്ങിൽ ....

എങ്കിലും ഒരു മനുഷ്യക്കടലിനു മുന്പിലെന്നോണം അവൾ തുടങ്ങി, ഒരു ദീർഘനിശ്വാസത്തോടെ-

അവളുടെ സ്വരം ഇടറി ...

കാലുകൾ വിറച്ചു ....

എങ്കിലും പതിയെപ്പതിയെ അവളുടെ ശബ്ദം ആ ഭിത്തികളിൽ തട്ടി അലയടിക്കയാണ് തുടങ്ങി, കൂടുതൽ കൂടുതൽ കരുത്തോടെ. ആ സ്വരം ഭിത്തിയുടെ അതിരുകൾ ഭേദിച്ച് സഞ്ചരിച്ചു,  ആ നഗരത്തിന്റെ വീഥികൾക്കു അവഗണിക്യാൻ പറ്റാത്ത വിധം. 

ഇരിപ്പിടങ്ങൾ  നിറഞ്ഞു തുടങ്ങി.

അവളതറിഞ്ഞില്ല ....

ഒന്നിന് പുറകെ ഒന്നൊന്നായി വരുന്ന തിരമാലകൾ പോലെയായിരുന്നു  അവളുടെ വാക്കുകൾ. 

അവളുടെ മുഖത്തിനിപ്പോൾ എരിഞ്ഞു കത്തുന്ന സൂര്യന്റെ ശോഭയാണ്.

ശ്രോതാക്കൾക്ക്  അവളുടെ ശബ്ദവും ചിന്തയും അന്യമായിരുന്നു. 

ഏതോ മായാവലയത്തിലെന്ന പോലെ അവർ തരിച്ചിരുന്നു .

ഒരു പേമാരി പെതോഴിയും പോലെ പതിയെ അവളുടെ വാക്കുകൾ നിലച്ചു.

അവരുടെ കണ്ണുകൾ അവൾക്കായി തിരയുമ്പോഴേക്യും പുതിയ വേദികൾ തേടി അവൾ പോയിക്കഴിഞ്ഞിരുന്നു .





 

No comments:

Post a Comment