Search This Blog

Saturday, 2 March 2024

തിയേറ്ററുകളെ ഉണർത്തിയ ഫെബ്രുവരി



തീയേറ്റർ ഉടമകൾക്ക് ആശ്വാസമായി -  2024 ഇന്റെ രണ്ടാം മാസം . മൂന്നു സിനിമകൾ ഈ മാസത്തിൽ പ്രേക്ഷകരെ വീണ്ടും തീയേറ്ററുകളിൽ തിരികെ കൊണ്ട് വന്നു. അതും വ്യത്യസ്ത genre ഇൽ  ഉള്ള മൂന്നു സിനിമകൾ.

പ്രേമലു  - പ്രണയ സിനിമകളോടുള്ള ഇഷ്ടം കുറഞ്ഞതിലാവണം അത്  കാണാൻ എന്തോ  താല്പര്യം തോന്നിയില്ല. പിന്നെ യൂത്ത് ലവ് സ്റ്റോറീസ്  എന്നെ excite ചെയ്തിരുന്ന കാലം കഴിഞ്ഞിരിക്കയുന്നു. മാത്രമല്ല ഗിരീഷ് A D യുടെ കഴിഞ്ഞ  രണ്ടു സിനിമകളും അത്രയ്ക്കു പിടിച്ചുമില്ല. ആദ്യത്തേത് ഒരു forced ലവ് സ്റ്റോറി പോലെയാണ് തോന്നിയത്, എനിയ്ക്കു ദഹികയാത്ത ഒരു പാട് എലെമെന്റ്സ് ഉണ്ടായിരുന്നു അതിൽ . രണ്ടാമത്തേത് മുഴുവൻ കണ്ടില്ല - കഥ ഒരു ലവ് സ്റ്റോറിയിലേക്യു് വഴി മാറിയപ്പോൾ മടുത്തു പോയി. അല്ലെങ്കിലും നാല്പത്തിന്റെ പടി ചവുട്ടി കയറിയ എന്നെപ്പോലുള്ള മില്ലേനിയൽസ് അല്ല ഈ സിനിമകളുടെ ടാർഗറ്റ് ഓടിയൻസ്. അത് കൊണ്ട് തന്നെ പ്രേമലു  ഒഴിവാക്കി. OTT യിൽ വരുമ്പോ വേണമെങ്കിൽ ഒരു കൈ നോക്കാം. 

ബ്രഹ്മയുഗം: മമ്മൂട്ടി എന്ന അഭിനേതാവിന്റെ ഈ അടുത്ത കാലത്തെ സിനിമകളെല്ലാം തന്നെ revolutionary ആയിരുന്നുവെന്നു പറയാം. ഒരു established ആയ സൂപ്പർസ്റ്റാർ ഇത്തരം experimental സിനിമകൾ തിരഞ്ഞെടുക്കുന്നത് ശരിക്യും അദ്‌ഭുതകരം തന്നെ. അതിന്റെ ക്രെഡിറ്റ് അങ്ങേർക്കു കൊടുത്തേ പറ്റു. പക്ഷെ ബ്രഹ്മയുഗം ചെറുതായിട്ട് നിരാശപ്പെടുത്തി. പോപ്പുലർ verdict ഇന് എതിരായി അല്പം വിരസവും അയി  തോന്നി. 
    പെർഫോമെൻസിൽ മമ്മൂട്ടി ഒഴിച്ച് മറ്റു രണ്ടു പേരും പോര എന്നാണു എന്റെ പക്ഷം . അർജുൻ അശോകന്റെ മുഖത്തു ഭീതിയല്ലാതെ മറ്റൊരു വികാരവുമില്ല, സിദ്ധാർഥ് ഭരതനാണെങ്കിൽ ആദ്യാവസാനം ഒരു നിസ്സംഗ ഭാവം. സ്പെഷ്യലി ഒരു സിനിമ ഈ മൂന്ന് കഥാപാത്രങ്ങളെ മാത്രം ചുറ്റിപറ്റി നിൽക്കുമ്പോൾ, അത്  വല്ലാത്തൊരു ആവർത്തന വിരസത സൃഷ്ടിച്ചു. എഡിറ്റിംഗ് കുറച്ചു കൂടി tight ആക്കിയെങ്കിൽ കൊള്ളാമായിരുന്നു; അത് സിനിമ കമ്മ്യൂണിക്കേറ്റ ചെയ്യാൻ ആഗ്രഹിയ്ക്കുന്ന ആ horror എലമെന്റ് കുറച്ചു കൂടി എഫക്റ്റീവ് ആയി ആളുകളിലേക്യു് എത്തിച്ചേനെ.  രാഹുൽ സദാശിവന്റെ ആദ്യത്തെ സിനിമ മെൻഷൻ ചെയ്തേ പറ്റൂ ഇവിടെ, ഭൂതകാലം was superior  - പെർഫോമൻസിലും ട്രീട്മെന്റിലും.
    കഥയിലും പല പോരായ്മകളും  കണ്ടു, പല ചോദ്യങ്ങൾക്കും ശരിയായ ഉത്തരമില്ല. എല്ലാത്തിനും മുകളിൽ  ഒരു കീഴാളൻ മേലാളൻ അധികാരശ്രേണിയിൽ നിന്നും ഇന്നും നമ്മുടെ എഴുത്തുകാർ കരകേറിയിട്ടില്ലെന്നത് ലജ്ജാവഹം. മാംസം തിന്നുന്ന, കള്ളു കുടിയ്ക്കുന്ന കീഴാളരുടെ ആരാധനാമൂർത്തി, തന്നെ ഇതിലും വില്ലൻ. മേലാളറിൽ വില്ലന്മാരെ ഉണ്ടാക്കാൻ എന്തോ പേടി പോലെ. 

മഞ്ഞുമ്മൽ ബോയ്‌സ് : സത്യം പറയാമല്ലോ ആദ്യത്തെ പോസ്റ്റർ കണ്ടപ്പോ ഉള്ളിൽ വന്നത് വീണ്ടും ഒരു high testosterone കഥ പറയുന്ന ഈയിടെ സ്വാഭാവികമായി കണ്ടു വരുന്ന തരം ഒരു സിനിമയുടെ ഫീൽ ആണ്. FB യിൽ ഒരു ഫ്രണ്ട് എഴുതിയ റിവ്യൂ ആണ് എന്നെ തീയേറ്ററിയിൽ എത്തിച്ചത്. ആ വ്യക്തിയോട് നന്ദി പറഞ്ഞു തന്നെ തുടങ്ങട്ടെ - മഞ്ഞുമ്മൽ ബോയ്സ് was a different cinematic experince. 

കൊടൈക്കനാൽ എന്ന ഹിൽ സ്റ്റേഷന്റെ ഭംഗി ഇത്രയധികം ഒപ്പിയെടുത്ത വേറൊരു സിനിമ ഞാൻ കണ്ടിട്ടില്ല. ഒരവസരം കിട്ടിയാൽ സ്‌ക്രീനിലേക്യു് ഊളിയിട്ടെനെ ഞാൻ.  ഷൈജു ഖാലിദിന് ഒരായിരം നന്ദി. പ്രകൃതിയുടെ മനം മയക്കുന്ന ഈ ഭംഗി കാണുമ്പോഴാണ് മനുഷ്യര് ഈ ഭൂമി അർഹികയുന്നില്ലെന്നു തോന്നാറ് പലപ്പോഴും. അത് പോലെ തന്നെ മികച്ചതായിരുന്നു സുഷിന് ശ്യാമിന്റെ ബാക്ഗ്രൗങ് സ്കോർ. കാടിന്റെ ഉള്ളിൽ പതിയിരിക്കയുന്ന നിഗൂഢതകൾ ശബ്ദങ്ങളായി ഇറങ്ങി വന്ന പോലെ. 

ഒരു survival  സ്റ്റോറി എന്ന് പൂർണമായും പറയാൻ പറ്റില്ല സിനിമയെ. കാരണം 127 പോലെ survivor ഇലെക്യു് ചുരുങ്ങുന്നതല്ല കഥ. ഇതൊരു കൂട്ടായ്മയുടെ കഥയാണ്. മനിഷ്യത്വത്തിന്റെ, സൗഹൃദത്തിന്റെ കഥയാണ്. സ്വന്തം ജീവിതം പണയപ്പെടുത്തിയും ഒരു ജീവനെ രക്ഷിക്യാൻ തുനിയുന്ന മനുഷ്യന്റെ നന്മയുടെ കഥയാണ്. "ഞാൻ അവന്റെ അമ്മയോടെന്തു പറയും " എന്ന guilt ഡയലോഗ് ഒഴിവാക്കാമായിരുന്നു എന്ന് തോന്നി പക്ഷെ. 

എന്നെ ഏറെ ആകർഷിച്ചത് കൈയ്യടി കിട്ടുന്ന ഒരു രംഗത്തിലെ music ഉം (സാധാരണ ഒരു മാസ്സ് ബിജിഎം ആണ് പതിവ്) , തീരെ masculin  അല്ലാത്ത സൗബിന്റെ സിജു എന്ന കഥാപാത്രവുമാണ്.  ഒരു fight സീനോ introduction സീനോ വന്നാൽ നായകന്റെ കാലും കൈയും മസിലും മുണ്ടു മടക്കി കുത്തലും പൊടി പറത്തലും  ഇല പാറിക്യ ലും  ഒക്കെ കണ്ടു  മനം  മടുത്ത എനിയ്ക്കു, സാധാരണ മനുഷ്യനെ സ്‌ക്രീനിൽ കാണാൻ കിട്ടിയത്  വലിയ ആശ്വാസം  ആയിരുന്നു. exagerations ആഘോഷമാക്കുന്ന ഇന്നത്തെ ഓടിയൻസിനു ഇടയിലേക്കയാണ് പമ്മിപ്പമ്മി സിജുവിന്റെ വരവ്. എല്ലാവരും, പ്രത്യേകിച്ച് tamil actors അവരുടെ റോളുകൾ ഭംഗിയാക്കി. 

അത് പോലെ മനോഹരമായ മറ്റൊരു രംഗം,  എന്റെ സുഹൃത്ത് പറഞത് പോലെ ഒരു irony ആണ് - സുഭാഷും(ശ്രീനാഥ് ഭാസി ) പ്രസാദും (ഖാലിദ് റഹ്മാൻ) തമ്മിലുള്ള സംഭാഷണം. ദൈവമില്ലെന്നു വിശ്വസിക്‌യുന്ന  സുഭാഷിനെ ദൈവമാക്കുന്ന ഒരു രംഗമുണ്ട്. കമലഹാസന്റെ 'അൻപേ  ശിവം' എന്ന സിനിമയിലെ ഒരു ഡയലോഗ് ആണ് ഓര്മ വന്നത് - "മുന്നും പിന്നും അറിയാത്ത ഒരു പയ്യന് വേണ്ടി കണ്ണീർ ഒഴുക്കിയില്ലേ, ആ നിങ്ങളാണ് ദൈവം." ഒരു സിനിമ ഒന്നിലധികം തവണ തീയേറ്ററിൽ കാണാറില്ല ഈയിടെ, പക്ഷെ ഇത്തവണ ആ പതിവ് തെറ്റിച്ചേക്കാം. സംവിധായകൻ ചിദംബരത്തിനും ടീമിനും ഒരു ഹാറ്സ് ഓഫ് . 




No comments:

Post a Comment