പ്രിയപ്പെട്ട എഴുത്തു കാരനെയോ എഴുത്തുകാരിയെയോ തിരഞ്ഞെടുക്കുക കഷ്ടമാണ്. ഓരോ കൃതിയും എഴുത്തുകാരനും മനസ്സിൽ കോറിയിടുന്ന ചിത്രങ്ങൾ പലതാണ്, അവയുടെ സ്വാധീനം പലതാണ്. എങ്കിലും ചില എഴുത്തുകാർ എന്നും നമുക്ക് പ്രിയപ്പെട്ടവരായിരിക്യും.
ചിത്രകഥകളിൽ നിന്ന് ചെറുകഥകളിയ്ക്കയും നോവലിലേക്കയും കൂടെറിയ കാലതെപ്പോഴോ എന്റെ കൈയ്യിൽ വന്നു പെട്ടതാണ് "നാലുകെട്ട് ". അന്ന് തൊട്ടു തുടങ്ങിയതാണ് എം ടി എന്ന സാഹിത്യകാരനോടുള്ള ആരാധന. അത് കഴിഞ്ഞു "മഞ്ഞു ". വരികളിൽ വർണിക്യാൻ ആവാത്ത ഒരു തരാം മാസ്മരികത. വായനക്കാരെ കൈ പിടിച്ചു മറ്റൊരു ലോകത്തേക്യു് കൊണ്ടുപോകാൻ കഴിയുന്ന മാജിക്. "രണ്ടാമൂഴം " വായിച്ചു കരഞ്ഞത് ഇപ്പോഴും ഓർക്കുന്നു. പിന്നീട് കുറച്ചു ചെറുകഥാകളല്ലാതെ ഒന്നും വായിച്ചിട്ടില്ല അദ്ദേഹത്തിന്റേതായി. വല്ലാത്ത ഒരു നഷ്ടബോധം തോന്നുന്നു ഇപ്പോൾ. ഇനിയും ഒരു പാട് വായികയേണ്ടിയിരുന്നു. പക്ഷെ ജീവിതത്തിന്റെ തത്രപ്പാടുകളും, പിന്നെ സ്വതസിദ്ധമായ മടിയും തടസ്സമായി. ഇപ്പോഴും വൈകിയില്ല, അല്ലെ. അദ്ദഹത്തിന്റെ വാക്കുകൾ കടമെടുത്താൽ - "ഇന്നിന്റെ മാധുര്യം അവശേഷികയുന്നു" - മതിവരുവോളം ആ പാനപാത്രത്തിൽ നിന്ന് ഞാനും കോരികുടികയട്ടെ.
No comments:
Post a Comment