കുറച്ചു കാലങ്ങളായി ഞാൻ എന്റെ whatsapp status ഇൽ എനിയ്ക്കു നല്ലതെന്നു തോന്നുന്ന quote കളും ആശയങ്ങളും ഷെയർ ചെയ്യുക പതിവാണ്. അത് ഇഷ്ട്ടപെടുന്നവരുണ്ട്, അത് പോലെ തന്നെ critisise ചെയ്യുന്നവരും. FB യിലും ഇത്തരം പോസ്റ്റുകൾ ഷെയർ ചെയ്യുക പതിവാണ്.
ഈയടുത്തിടകയു ഒരാൾ എന്നോട് ചോദിച്ചു, ഇത്തരം പോസ്റ്റുകൾ കൊണ്ട് എന്താണുപയോഗം എന്ന്. ഇതൊരു തരാം സോഷ്യൽ മീഡിയ ആക്ടിവിസമല്ലേ? ആയിരിക്കയാം. ഒരു പക്ഷെ ഇത്തരം പ്രവൃത്തികൾ ഒരു തരംഗവും സൃഷ്ട്ടികയാതെ പോകുന്നുണ്ടാവും പലരുടെയും ജീവിതത്തിൽ. പക്ഷെ എങ്കിൽ എന്റെ അനുഭവം മറിച്ചായിരുന്നു.
Post Partem Depression എന്ന ഭീകരന്റെ കൈയിലകപ്പെട്ടു ഉഴറിയ ഒരു കാലമുണ്ടായിരുന്നു എനിയ്ക്കു. നെഗറ്റീവ് ചിന്തകൾ കൊണ്ട് ചുറ്റപ്പെട്ടു ജീവിച്ച ഒരു കാലം. പ്രഷർ ഷുഗർ ഹാർട്ട് ഡിസീസ് എന്തിനു ഒരു പനി പോലും വലിയ status symbolസ് ആവുമ്പൊ , മനോരോഗങ്ങളും അതിന്റെ ചികിത്സയും അതിനെപ്പറ്റിയുള്ള discussions വരെ പുറത്തു പറയാൻ പാടില്ലാത്ത ഒരു വിഷയമായി കണക്കാക്കുന്നവരാണ് ഇന്നും പലരും(മാറ്റങ്ങൾ ഇല്ലെന്നു പറയുന്നില്ല). അത് കൊണ്ട് തന്നെ ഞാൻ കടന്നു പോയിക്കൊണ്ടിരിക്കയുന്നതു ഇത്തരം ഒരു രോഗാവസ്ഥയാണെന്നു ഞാൻ മസസ്സിലാക്കിയപ്പോഴും, അത് നിന്റെ കുറ്റമാണ്, വെറുതെ ചിന്തിച്ചു കൂട്ടുന്നതാണ് എന്നൊക്കെയുള്ള reactions ആണ് എനിയ്ക്കു ലഭിച്ചത്. ഒടുവിൽ എന്റെ നിർബന്ധത്തിനു വഴങ്ങിയാണ് ഒരു psychiatrist ഇനെ കാണാമെന്ന തീരുമാനത്തിലെത്തിയത്. അങ്ങേരുടെ സഹായത്താൽ ഞാനും പിടിച്ചു കയറി ആ പടുകുഴിയിൽ നിന്ന്. ആ കയറ്റവും തീരെ എളുപ്പമായിരുന്നില്ല.
ഈ അവസരത്തിലാണ് എന്റെ ഒരു സുഹൃത്ത് എന്നെ കാണാൻ വന്നത്; വര്ഷങ്ങള്ക്കു ശേഷം. mobile ഫോണെന്ന സാധനം കണ്ടു പിടിച്ചതിനാൽ contact വിട്ടിരുന്നില്ല. ഞങ്ങളുടെ conversation തികച്ചും നോർമൽ ആയിരുന്നു. ഒരിത്തിരി ഫോർമൽ എന്ന് വേണമെങ്കിൽ പറയാം. ജീവിതത്തിൽ നടക്കുന്നതെല്ലാം ഒരു കൂടിക്കാഴ്ചയിൽ പറയുന്ന സ്വഭാവം എനിക്കയില്ല പൊതുവെ. അത് കൊണ്ട് തന്നെ എന്റെ രോഗത്തെ കുറിച്ചോ ഞാൻ കടന്നു പോകുന്ന അവസ്ഥയെ കുറിച്ചോ ഞാനൊന്നും പറഞ്ഞതുമില്ല, അവൾ ചോദിച്ചുമില്ല. ഞങ്ങൾ ഇനിയും കാണുമെന്ന ഉറപ്പിൽ യാത്ര പറഞ്ഞു പിരിഞ്ഞു. കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ദിവസവും രാവിലെ എനിയ്ക്കു സ്ഥിരമായി inspirational quotes അയച്ചു തരുക പതിവാക്കി അവൾ. പതിവ് പോലെ എന്തിനാണെന്നു ഞാൻ ചോദിച്ചുമില്ല അവൾ പറഞ്ഞുമില്ല. പക്ഷെ ഒരു വല്ലാത്ത ഊർജ്ജനമായിരുന്നു എനിക്കയാ messages. രാവിലെ കിടക്കയിൽ നിന്നെണീകയാണ് പാട് പെടുമ്പോ, ഇനി മുന്നോട്ടു പോകാൻ കഴിയില്ലെന്ന് തോന്നി തനിച്ചിരികയുമ്പോ ... അകലെ എവിടെയോ നിന്ന് ആരോ എന്നോട് പറയുന്ന പോലെ, ഞാൻ കേൾക്കാൻ കൊതിച്ച വാക്കുകൾ, വരികൾ. എന്റെ അവസ്ഥയിൽ നിന്ന് ഞാൻ തിരിച്ചു വന്നു ജീവിതത്തിലേക്യു്. ആത്മഹത്യാ ചിന്തകളിൽ നിന്ന് ജീവിതത്തിന്റെ കൊച്ചു കൊച്ചു സന്തോഷങ്ങളിലേക്യു്. ജീവിതം മനോഹരമാണെന്ന തിരിച്ചറിയലിലേയ്ക്കു. അതിൽ ആ messages വഹിച്ച പങ്കു ചെറുതല്ല.
അങ്ങനെ എടുത്തതാണ് ഞാനാ തീരുമാനം, എനിയ്ക്കു നല്ലതെന്നു തോന്നുന്ന thoughts and believes ഷെയർ ചെയ്യുക എന്നത്. ഒരു പക്ഷെ നമ്മളുടെ ചിന്തകൾ മറ്റുള്ളവരെ ചൊടിപ്പിച്ചേക്കാം, ഒരേ രീതിയിൽ ചിന്തികയുന്നവരല്ലല്ലോ എല്ലാവരും. എങ്കിലും എന്റെ മെസ്സേജുകളോ പോസ്റ്റുകളോ ആരിലെങ്കിലും ഒരു പോസിറ്റീവ് energy ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ അത് മതി. അതിനെ നിങ്ങൾ എങ്ങും എത്താത്ത സോഷ്യൽ മീഡിയ ആക്ടിവിസം എന്നോ, അല്ലെങ്കിൽ മറ്റെന്തു പേരിട്ടും വിളിച്ചോളൂ. നല്ലതു ചേർത്ത് വെയ്ക്കാനും വേണ്ടാത്തത് ഒഴിവാക്കാനും ഞാൻ പഠിച്ചിരികയുന്നു .
No comments:
Post a Comment