ബഷീറിന്റെ 'നീലവെളിച്ചം' ഞാൻ വായിച്ചിട്ടില്ല. അങ്കിൾ ഇന്റെ വീട്ടിൽ ഒരു കളക്ഷൻ തന്നെ ഉണ്ടായിരുന്നു ബഷീറിന്റെ, പറ്റുമ്പോഴൊക്കെ അതിൽ പരതി വായികയുമായിരുന്നെങ്കിലും നീലവെളിച്ചത്തിലേക്യെത്താനായില്ല! അത് കൊണ്ട് തന്നെയാണ് ആ കഥ സിനിമ ആകുന്നുവെന്നു പറഞ്ഞപ്പോ അതിയായ ഒരു ആഗ്രഹം, അത് വലിയ സ്‌ക്രീനിൽ തന്നെ കാണണമെന്ന്. പലവട്ടം പ്ലാൻ ചെയ്‌തെങ്കിലും നടന്നില്ല; അങ്ങനെ അവസാനം ഇന്നലെ കണ്ടു - Prime Video, തന്നെ ശരണം.
സത്യം പറയട്ടെ സ്‌ക്രീനിൽ കാണാൻ കഴിയാത്തതു വല്ലാത്ത നഷ്ടമായി എന്ന് തോന്നി. പടത്തിന്റെ ഹൈലൈറ് ഗൃഹാതുരത്വമുണർത്തുന്ന യക്ഷികഥയും പിന്നെ കാസ്റ്റിംഗും ആണെന്ന് പറയാം. ടോവിനോ ബഷീറാകുന്നതിനെ വിമർശിച്ചു ഒരു പാട് ചർച്ചകളുണ്ടായിരുന്നതായി കേട്ടു. പക്ഷെ എന്റെ സങ്കൽപ്പത്തിലെ ഭേപ്പൂർ സുൽത്താനോട് ഒരു പാട് സാമ്യം തോന്നി ടോവിനോകയു (പേപ്പറിൽ ഫോട്ടോ കാണുന്നതിന് മുൻപ് അങ്ങേരുടെ കഥകൾ വായികയുമ്പോൾ കിട്ടിയിരുന്ന ഒരു ചിത്രം പോലെ ). പ്രത്യേകിച്ചും ഭാർഗ്ഗവിക്കുട്ടിയോടു സംസാരികയുമ്പോഴത്തെ കഥാകാരന്റെ ശബ്ദത്തിലെ ഒരു വാത്സല്യവും സോഫ്റ്റ്നസ്സും ഉണ്ട്, വല്ലാത്ത ഒരു ഫീൽ ആയിരുന്നു അത്. അത് പോലെ തന്നെ റിമയും റോഷനും തങ്ങളുടെ വേഷങ്ങൾ കേമമാക്കി. ആദ്യം ഭാർഗവിയും ശശികുമാറും നേർക്കുനേരെ വരുന്ന ഒരു രംഗമുണ്ട്. സിനിമയിലെ വളരെ മനോഹരമായ ഒരു പ്രണയ രംഗമായി എനിയ്ക്കു തോന്നി, കാരണം അവർ പരസ്പരം നോക്കാൻ മടികയുന്നതു കാണാം. മനസിലെ പ്രണയം കണ്ണിൽ പ്രതിഫലിക്കയുമൊ എന്ന ഭയമാവാം, അത് മറ്റുള്ളവർ അറിഞ്ഞാലോ എന്ന പേടിയാവാം. ഇരുവരും ഒരുമിച്ചുള്ള എല്ലാ രംഗങ്ങളും മികച്ചത് തന്നെ, പ്രണയവും കാത്തിരിപ്പും കോപവും ആശങ്കയും നഷ്ട്ടവുമെല്ലാം അവരുടെ കണ്ക ളിലും ശരീരഭാഷയിലും പ്രതിഫലിച്ചു . പിന്നെ നമ്മുടെ വില്ലൻ - ഈയടുത്ത കാലത്തു ഒന്നിനൊന്നു മികച്ച കഥാപാത്രങ്ങൾ അവതരിപ്പിച്ചു ഫലിപ്പിച്ച ഷൈൻ ടോമിന്റെ കൈയ്യിൽ അതും ഭദ്രം. പക്ഷെ ഇത്തവണ ഒരു ചെറിയ റെപ്പറ്റീഷന്റെ മണമടിച്ചു എന്ന് പറയാതെ വയ്യ. ഒരു പക്ഷെ ഒരു പാട് കഥാപാത്രങ്ങൾ ഇടവിടാതെ ചെയ്യുന്നത് കൊണ്ടാവാം, കഥാപാത്രങ്ങൾ തമ്മിലുള്ള അതിർ വരമ്പുകൾ എവിടെയൊക്കെയോ മുറിയുന്ന പോലെ. ബാക്കി സപ്പോർട്ടിങ് കാസറ്റ് എല്ലാം തന്നെ കൊള്ളാം.
സിനിമയുടെ പേസ് കുറച്ചു പതുക്കെയാണ്, ഒരു കഥ വായിക്കയും പോലെ തന്നെ. എഴുപതുകളിലെ നാട്ടിൻ പുറം ഒരു പരിധി വരെ നന്നായി recreate ചെയ്തഉ ; ചിലയിടങ്ങളിൽ ഒരു സ്റ്റുഡിയോ എഫ്ഫക്റ്റ് തോന്നിയെങ്കിലും. ആക മൊത്തത്തിൽ ഈയിടെ കണ്ട സിനിമകളിൽ എനിക്ക്കിഷ്ട്ടപെട്ടതെന്നു പറയാം. ഒരു character ഗ്രഫ്ഉം സെന്സുമില്ലാത്ത , കൈയ്യടി വാങ്ങാനായി വേണ്ടി മാത്രം ഉണ്ടാക്കുന്ന സിനിമകൾ അരങ്ങു വാഴുമ്പോൾ ഇത് പോലത്തെ അറ്റംപ്റ്സ് ഇനിയുഎം ഉണ്ടാകട്ടെ എന്ന് പ്രത്യാശികയുന്നു. രംഗത്തും അണിയറയിലും പ്രവർത്തിച്ച എല്ലാവര്ക്കും എന്റെ നന്ദി.

No comments:
Post a Comment