പുതിയ ഫ്ലാറ്റിന്റെ ചുവരുകൾക് പതിവില്ലാത്ത ഒരു വെള്ള നിറമായിരുന്നു. അവളുടെ മനസു പോലെ. ഇത് അവള്ക്ക് എന്റെ പിറന്നാൾ സമ്മാനമായിരുന്നു - ഞങ്ങളുടെ സ്വപ്നക്കൂട് . ഇന്ന് ഗൃഹപ്രവേശം , അവളുടെ പിറന്നാളും .
ഭാഗിലെ തുണികൾ ഞാൻ നിലത്തേക് കുടഞ്ഞിട്ടു, അതിൽ മുഖം അമര്ത്തി. അവളുടെ മണം, എന്നെത്തെയും പോലെ ...... കടിഞ്ഞാണിട്ടു വെച്ചിരുന്ന എന്റെ കണ്ണുനീർ ഇപ്പോൾ സ്വതന്ത്രമായി ഒഴുകി. ഇന്നലെ രാത്രി മുഴുവൻ മുറുക്കി പിടിച്ചു വച്ച ആ കൈകളെ ഒരിക്യൽ കൂടി തഴുകാൻ ഞാൻ കൊതിച്ചു.
പകൽ മുഴുവൻ എരിഞ്ഞെരിഞ്ഞു മടുത്തു സൂര്യൻ വിശ്രമിക്യാനുള്ള തത്രപ്പാടിലാണ്. ഞാനും മെല്ലെ ബാല്കനിയിലേക്യു നടന്നു. എന്റെ കൈകൾ ചിറകുകളായ്. ഞാൻ മെല്ലെ പറന്നു..... ഇനി നിമിഷങ്ങളുടെ ദൂരം മാത്രം .........
there certainly are more sunrises...
ReplyDelete